---
title: "#RajeshMadhavan |നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു"
english_title: "#Actor #director #RajeshMadhavan #getting #married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/180187/actor-director-rajeshmadhavan-getting-married"
published_at: "2024-01-28T17:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6437f95ca6_rajesh.jpg"
keywords: []
---

# #RajeshMadhavan |നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു

> **Lead Summary:** നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു.

## Article Content

നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു.

ഇരുവരുടേയും പ്രണയ വിവാഹം ആണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാണ് ദീപ്തി. ഒപ്പം ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി.

ഇരുവർക്കും ആശംസ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. അങ്ങനെ അതിനി ഒഫീഷ്യൽ എന്ന് കുറിച്ചു കൊണ്ടാണ് പലരും ഇവർക്ക് ആശംസ അറിയിച്ചത്.

'ന്നാ താൻ കേസ് കൊട് ' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് രാജേഷ് മാധവൻ ജനപ്രിയനായി മാറിയത്. ഇതിൽ രാജേഷിന്റെ ജോഡിയായ ചിത്രാനായരും(സുമലത ടീച്ചർ) ആശംസയുമായി എത്തിയിട്ടുണ്ട്.

കാസർകോട് സ്വദേശിയാണ് രാജേഷ് മാധവൻ. ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിൽ എത്തിയ ആളാണ് ഇദ്ദേഹം. അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ച രാജേഷ് പിന്നീട് നടനായി തിളങ്ങി.

'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച രാജേഷ്, 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. ഒടുവിൽ സംവിധായകന്റെയും മേലങ്കി അണിഞ്ഞിരിക്കുകയാണ് രാജേഷ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/180187/actor-director-rajeshmadhavan-getting-married)