---
title: "#pearlemaaney | 'ഇനി ആരും കുറ്റം പറയരുത്', പ്രസവം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ വിവാഹത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷം'; ചിരി പടര്‍ത്തി പേളി"
english_title: "#pearlemaaney #post  #about #govindpadmasoorya #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180186/pearlemaaney-post-about-govindpadmasoorya-marriage"
published_at: "2024-01-28T17:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b643229bcc9_perly.jpg"
keywords: []
---

# #pearlemaaney | 'ഇനി ആരും കുറ്റം പറയരുത്', പ്രസവം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ വിവാഹത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷം'; ചിരി പടര്‍ത്തി പേളി

> **Lead Summary:** **ഞാ**യറാഴ്ച്ച രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍വെച്ചാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായത്. ഇതിന് മുമ്പ് മെഹന്ദി, ഹല്‍ദി, സംഗീത്, അയനിയൂണ് ചടങ്ങ് തുടങ്ങിയ ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യയുടെ അടുത്ത സുഹൃത്തക്കളായ മിയ, ജീവ, സ്വാസിക, പൂജിത, കുക്കു, ഷഫ്‌ന തുടങ്ങിയ താരങ്ങളെല്ലാം ഹല്‍ദിയും സംഗീതും ആഘോഷമാക്കി മാറ്റിയിരുന്നു.

## Article Content

**ഞാ**യറാഴ്ച്ച രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍വെച്ചാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായത്. ഇതിന് മുമ്പ് മെഹന്ദി, ഹല്‍ദി, സംഗീത്, അയനിയൂണ് ചടങ്ങ് തുടങ്ങിയ ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യയുടെ അടുത്ത സുഹൃത്തക്കളായ മിയ, ജീവ, സ്വാസിക, പൂജിത, കുക്കു, ഷഫ്‌ന തുടങ്ങിയ താരങ്ങളെല്ലാം ഹല്‍ദിയും സംഗീതും ആഘോഷമാക്കി മാറ്റിയിരുന്നു.

എന്നാല്‍ ഈ ചടങ്ങിലെല്ലാം ജിപിയുടെ അടുത്ത സുഹൃത്തും നടിയും അവതാരകയുമായ പേളി മാണിയുടെ അഭാവം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. പേളി മാണി കൂടി ഉണ്ടായിരുന്നെങ്കില്‍ പരിപാടി കൂടുതല്‍ ഗംഭീരമാകുമായിരുന്നെന്നും പേളിയെ മിസ് ചെയ്യുന്നുവെന്നും നിരവധി ആരാധകര്‍ കമന്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. വടക്കുംനാഥ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞുവരുന്ന ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പം ഒരു സല്‍വാര്‍ ധരിച്ച് നില്‍ക്കുന്ന പേളിയെ ചിത്രത്തില്‍ കാണാം. എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. തമാശരൂപത്തിലാണ് പേളി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

'നിങ്ങള്‍ രണ്ടു പേര്‍ക്കും ആശംസകള്‍ നേരുന്നു. ഒരു കുഞ്ഞിനെ പ്രസവിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍തന്നെ നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. അതാണ് സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് പലരും പറയും. സാരി ധരിക്കാന്‍ കഴിഞ്ഞില്ല. അതിന് നീ എന്നോട് ക്ഷമിക്കണം. പദ്മസൂര്യയ്‌ക്കൊപ്പമുള്ള റോളര്‍ കോസ്റ്റര്‍ റൈഡിന് ഗോപിക തയ്യാറായിക്കോളൂ.' ചിത്രത്തിനൊപ്പം പേളി കുറിച്ചു.

ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇതില്‍ ഏറ്റവും രസകരം പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിന്റെ കമന്റാണ്. 'മതി, മതി, വേഗം തിരിച്ചു വാ..രണ്ട് കൊച്ചുങ്ങളെ ഹാന്‍ഡ്ല്‍ ചെയ്യാന്‍ പാടാണ്.' എന്നാണ് ശ്രീനിഷ് കുറിച്ചത്. 'എഡിറ്റിങ് സിംഹമേ' എന്ന് നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 13-നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞിട്ട് കുറച്ച് നാളുകള്‍ മാത്രമായതിനാലാണ് പേളിക്ക് വിവാഹത്തിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാതിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/180186/pearlemaaney-post-about-govindpadmasoorya-marriage)