---
title: "#AK63 | അജിത്തും തബുവും വീണ്ടും ഒന്നിക്കുന്നു? 'എകെ 63'യിൽ അരവിന്ദ് സ്വാമിയും എസ് ജെ സൂര്യയും "
english_title: "#Ajith #Tabu #reunite #ArvindSwamy #SJSurya #AK63"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180161/ajith-tabu-reunite-arvindswamy-sjsurya-ak63"
published_at: "2024-01-28T15:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b62456b2429_ajith.jpg"
keywords: []
---

# #AK63 | അജിത്തും തബുവും വീണ്ടും ഒന്നിക്കുന്നു? 'എകെ 63'യിൽ അരവിന്ദ് സ്വാമിയും എസ് ജെ സൂര്യയും 

> **Lead Summary:** **[ മാ**ർക്ക് ആന്റണി സംവിധായകൻ ആദിക് രവിചന്ദറിന്റെ അജിത്ത് ചിത്രത്തിൽ തബുവും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തും. അജിത്തിന് നായികയാവുക തബു ആണെന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന 'എകെ 63'യുടെ പൂജ അടുത്തിടെ നടന്നിരുന്നു.

## Article Content

**[ മാ**ർക്ക് ആന്റണി സംവിധായകൻ ആദിക് രവിചന്ദറിന്റെ അജിത്ത് ചിത്രത്തിൽ തബുവും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തും. അജിത്തിന് നായികയാവുക തബു ആണെന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന 'എകെ 63'യുടെ പൂജ അടുത്തിടെ നടന്നിരുന്നു.

2000ൽ പുറത്തിറങ്ങിയ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' ആണ് തബുവും അജിത്തും നായികാ നായകന്മാരായ മുൻ ചിത്രം. ആരാധകർക്ക് പ്രിയപ്പെട്ട ഈ ജോഡി പക്ഷേ പിന്നീട് ഒന്നിച്ച് അഭിനയിച്ചിട്ടില്ല. റിപ്പോർട്ടുകൾ ശരിയെങ്കിൽ 24 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാകും 'എകെ 63'.

അരവിന്ദ് സ്വാമി പ്രതിനായക കഥാപാത്രത്തെയാകും അവതരിപ്പിക്കുകയെന്നും റിപ്പോർട്ട് ഉണ്ട്. എസ് ജെ സൂര്യയും പ്രധാന വേഷത്തിലുണ്ട്. 'തുനിവ്' ആണ് അവസാനം റിലീസിനെത്തിയ അജിത്ത് ചിത്രം. മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ 'വിടാമുയർച്ചി'യിൽ അഭിനയിക്കുകയാണ് താരം ഇപ്പോൾ. സിനിമ പൂർത്തിയായ ശേഷം 2024 അവസാനത്തോടെ എ കെ 63ൽ അജിത്ത് ചേരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/180161/ajith-tabu-reunite-arvindswamy-sjsurya-ak63)