#kareenakapoor | കരീനയുടെ കരണത്തടിച്ച് ബോബി ഡിയോളിന്റെ ഭാര്യ; എല്ലാത്തിനും കാരണം അതായിരുന്നു!

#kareenakapoor | കരീനയുടെ കരണത്തടിച്ച് ബോബി ഡിയോളിന്റെ ഭാര്യ; എല്ലാത്തിനും കാരണം അതായിരുന്നു!
2024-01-28T14:59:00 | By Athira V

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കരീനയ്ക്ക് സാധിച്ചു. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ കരീനയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. തന്റെ മനസിലുള്ളതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് കരീന കപൂര്‍. അതുകൊണ്ട് നിരന്തരം വിവാദങ്ങളിലും കരീന ചെന്നു ചാടാറുണ്ട്. 

തര്‍ക്കങ്ങള്‍, നടിമാരുമായുള്ള വഴക്കുകള്‍, തെറിവിളികള്‍, അപമാനിക്കല്‍ അങ്ങനെ പല സംഭവങ്ങളും കരീനയെ വിവാദത്തില്‍ പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ബോബി ഡിയോളിന്റെ ഭാര്യയുമായി ഉണ്ടായ പ്രശ്‌നത്തിന്റെ പേരിലും കരീന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

കരീനയ്ക്ക് കരിയറിന്റെ തുടക്കത്തില്‍ ഏറെ ശ്രദ്ധനേടി കൊടുത്ത ചിത്രമാണ് അജ്‌നബി. 2001ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ സിനിമയില്‍ അക്ഷയ് കുമാര്‍, ബോബി ഡിയോള്‍, ബിപാഷ ബസു എന്നിവര്‍ക്കൊപ്പമാണ് കരീന അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് കരീനയും ബോബി ഡിയോളിന്റെ ഭാര്യ താന്യ ഡിയോളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പ്രശ്‌നം താരങ്ങള്‍ തമ്മില്‍ അടിയുണ്ടാകുന്നതിലേക്ക് വരെ എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ബിപാഷ ബസുവാണ് ഈ സംഭവത്തിന് കാരണക്കാരിയായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിപാഷ അന്ന് തുടക്കകാരിയായിരുന്നു. പുതിയ ഒരാള്‍ എന്ന നിലയില്‍ തന്യ ബിപാഷയെ സഹായിക്കാന്‍ തീരുമാനിച്ചു. ധരിക്കാനുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊക്കെ തന്യയാണ് ബിപാഷയെ സഹായിച്ചത്. എന്നാല്‍ കരീന കപൂറിന്റെ അമ്മ ബബിത കപൂറിന് ഇത് ഇഷ്ടപ്പെട്ടില്ല. അവര്‍ തന്യയെ ശകാരിക്കുകയായിരുന്നു. തന്നോട് ദേഷ്യപ്പെട്ട ബബിതയോട് താന്യയും ദേഷ്യപ്പെട്ടു.

സ്വാഭാവികമായും ഇത് കരീനയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതോടെ വഴക്ക് കരീനയും താന്യയും തമ്മിലായി. ഒടുവില്‍ കരീനയെ താന്യ കരണത്തടിക്കുക വരെ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരീനയെ താന്‍ അടിച്ചതായി തന്യയോ അടികൊണ്ടതായി കരീനയോ ഇതുവരെ സമ്മതിച്ചിട്ടില്ല. പിന്നീടൊരിക്കല്‍ തന്യയെ തനിക്ക് ഇഷ്ടമല്ലെന്ന് കരീന തുറന്നു പറയുകയുണ്ടായി. 

'അദ്ദേഹത്തിന്റെ ഭാര്യ തന്യയുമായി എനിക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു. അവള്‍ എന്റെ അമ്മയോട് മോശമായി പെരുമാറി. എനിക്കത് ഇഷ്ടമായില്ല,' എന്നാണ് കരീന പറഞ്ഞത്. അതേസമയം ബോബിയോട് തനിക്ക് ഒരു പ്രശ്നവുമില്ലെന്നും കരീന വ്യക്തമാക്കിയിരുന്നു. ബോബിയുടെ ഭാര്യയുമായി പ്രശ്‌നമുണ്ടായിരുന്നു എന്നത് താന്‍ നിഷേധിക്കുന്നില്ല എന്നും എന്നാല്‍ ബോബിയുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചതായി ഉറപ്പുണ്ടെന്നും കരീന പറഞ്ഞു. തന്റെ ഭാഗത്ത് നിന്ന് തെറ്റായ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കരീന പറഞ്ഞത്.

അതേസമയം ബിപാഷയ്‌ക്കെതിരെ കരീന രൂഷമായി തന്നെ പ്രതികരിച്ചിരുന്നു. 'അവള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമില്ലെന്ന് മാത്രമല്ല, നാല് പേജുള്ള ഒരു അഭിമുഖത്തില്‍ അവള്‍ എന്നെ കുറിച്ച് മൂന്ന് പേജുകള്‍ സംസാരിച്ചു. എന്തുകൊണ്ടാണ് അവളുടെ ജോലിയെക്കുറിച്ച് സംസാരിക്കാത്തത്? അജ്നബി സമയത്ത് എന്നോട് വഴക്കിട്ടത് മാത്രമാണ് അവളുടെ പ്രശസ്തിക്ക് കാരണമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അവളെ മോശമായ പലതും വിളിച്ചു എന്ന് പറയുന്നുണ്ട് അതൊക്കെ അവളുടെ ഭാവനയാണ്,' എന്നായിരുന്നു കരീന പറഞ്ഞത്. 

Content Highlight: #bobbydeol #wife #tanyaahuja #slapped #kareenakapoor #because #bipashabasu

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup