---
title: "#SreelaMajumdar | നടി ശ്രീല മജുംദാർ അന്തരിച്ചു"
english_title: "#Actress #SreelaMajumdar #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180127/actress-sreelamajumdar-passed-away-new"
published_at: "2024-01-28T13:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6055c4904a_sreela.jpg"
keywords: []
---

# #SreelaMajumdar | നടി ശ്രീല മജുംദാർ അന്തരിച്ചു

> **Lead Summary:** പ്രമുഖ ബംഗാളി നടി ശ്രീല മജുംദാർ അന്തരിച്ചു. ശനിയാഴ്ച കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു നടി . ശ്രീലയുടെ വിയോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചു . ബംഗാളി സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്നും ശക്തയായ അഭിനേത്രിയായിരുന്നെന്നും മമത പറഞ്ഞു.

## Article Content

പ്രമുഖ ബംഗാളി നടി ശ്രീല മജുംദാർ അന്തരിച്ചു. ശനിയാഴ്ച കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു നടി . ശ്രീലയുടെ വിയോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചു . ബംഗാളി സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്നും ശക്തയായ അഭിനേത്രിയായിരുന്നെന്നും മമത പറഞ്ഞു.

43 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൃണാൾ സെൻ സംവിധാനം ചെയ്ത ഏക്ദിൻ പ്രതിദിൻ, ഖരീജ്, അകാലെർ സന്ധാനേ എന്നീ ചിത്രങ്ങളിലെ ശ്രീലയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു . കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പാലാൻ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഋതുപർണ ഘോഷ് സംവിധാനം ചെയ്ത ഛോഖെർ ബാലി എന്ന ചിത്രത്തിൽ ഐശ്വര്യാ റായിക്ക് ശബ്ദം നൽകിയതും ശ്രീലയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/180127/actress-sreelamajumdar-passed-away-new)