---
title: "#ArifMohammadKhan |സുരേഷ് ​ഗോപിയുടെ വീട്ടിൽ ​ഗവർണർക്ക് ഉച്ചഭക്ഷണം; നവദമ്പതികൾക്ക് ആശംസ; ചിത്രങ്ങൾ"
english_title: "#Lunch #Governor #SureshGopi's #house #Congratulations  #newlyweds #pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179989/lunch-governor-sureshgopis-house-congratulations-newlyweds-pictures"
published_at: "2024-01-27T19:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b50c5471a17_arif.jpg"
keywords: []
---

# #ArifMohammadKhan |സുരേഷ് ​ഗോപിയുടെ വീട്ടിൽ ​ഗവർണർക്ക് ഉച്ചഭക്ഷണം; നവദമ്പതികൾക്ക് ആശംസ; ചിത്രങ്ങൾ

> **Lead Summary:** പുറത്ത് തനിക്കെതിരെ വലിയ തരത്തിലുള്ള സംഘർഷങ്ങൾ നടക്കുന്നതിനിടയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

## Article Content

പുറത്ത് തനിക്കെതിരെ വലിയ തരത്തിലുള്ള സംഘർഷങ്ങൾ നടക്കുന്നതിനിടയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ​​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

'ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി 'ലക്ഷ്മി' സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.

' കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഇടപെടുകയും ഇതിന് പിന്നാലെ ​ഗവർണർക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷ ഏർ‌പ്പെടുത്തിയതും എസ്എഫ്ഐയുടെ പ്രതികരണങ്ങളുമെല്ലാമാണ് ഇന്ന് വാർ‌ത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്.

ഇതിനിടെയാണ് വിരുന്നിനായി ​ഗവർണർ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തിയത്. കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ.

അക്രമ സംഭവങ്ങള്‍ അരങ്ങേറുകയെന്ന രീതിയോടെയാണ് ഗവര്‍ണര്‍ നീങ്ങിയത്. ചട്ടവിരുദ്ധമായി ചാന്‍സിലര്‍ നടത്തിയ ഇടപെടലനെതിരെയായിരുന്നു എസ്എഫ്‌ഐ പ്രതിഷേധമെന്നും ആര്‍ഷോ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/179989/lunch-governor-sureshgopis-house-congratulations-newlyweds-pictures)