---
title: "സല്‍മാനൊപ്പം അഭിനയിക്കുക സ്വപ്നം; സണ്ണി ലിയോണ്‍  "
english_title: "Now Sunny Leone is open about her desire to act with Salman Khan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17997/now-sunny-leone-is-open-about-her-desire-to-act-with-salman-khan"
published_at: "2021-12-27T16:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c99d9e18c42_.jpg"
keywords: []
---

# സല്‍മാനൊപ്പം അഭിനയിക്കുക സ്വപ്നം; സണ്ണി ലിയോണ്‍  

> **Lead Summary:** ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. ബിഗ് ബോസ് സീസണ്‍ 5ലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ബിഗ് ബോസിലൂടെ ആരാധകരെ നേടിയ സണ്ണി ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. പിന്നീടിങ്ങോട്ട് സണ്ണി ലിയോണിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

## Article Content

ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. ബിഗ് ബോസ് സീസണ്‍ 5ലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ബിഗ് ബോസിലൂടെ ആരാധകരെ നേടിയ സണ്ണി ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. പിന്നീടിങ്ങോട്ട് സണ്ണി ലിയോണിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ബോളിവുഡില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഇങ്ങ് മലയാളത്തില്‍ വരെ സണ്ണി ലിയോണ്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ജീവിതം കൊണ്ടും സണ്ണി ലിയോണ്‍ പലര്‍ക്കും പ്രചോദനമായി മാറാറുണ്ട്. താരത്തിന്റെ അഭിമുഖങ്ങള്‍ക്കും വന്‍ ആരാധകരുണ്ട്.

കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ വീണ്ടും ബിഗ് ബോസിലെത്തിയിരുന്നു. തന്റെ പുതിയ പാട്ടായ മധുബന്‍ പ്രൊമോട്ട് ചെയ്യാനായിരുന്നു താരം ഷോയിലെത്തിയത്. സല്‍മാനൊപ്പമുള്ള സണ്ണിയുടെ കെമിസ്ട്രി ആരാധകര്‍ കയ്യടികളോടെയാണ് വരവേറ്റത്.

ഇപ്പോഴിതാ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് സണ്ണി ലിയോണ്‍ മനസ് തുറക്കുകയാണ്. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് താര സുന്ദരി മനസ് തുറന്നത്. 

''അത് അടിപൊളിയായിരിക്കും. സ്വപ്‌ന സാക്ഷാത്കാരമായിരിക്കും അത്. പക്ഷെ വലിയ പ്രതീക്ഷകള്‍ വെക്കരുതെന്നും ഒഴുക്കിന് അനുസരിച്ച് പോവുകയാണ് നല്ലതെന്നുമാണ് ജീവിതം പഠിപ്പിച്ചത്. ഞങ്ങള്‍ രണ്ടു പേരും തമ്മിലുള്ള കൂടിക്കാഴ്ച എന്നും സന്തോഷം നിറഞ്ഞതാണ്. സെറ്റില്‍ ക്യാമറയുടെ മുന്നില്‍ എന്നും നല്ല ഓര്‍മ്മകളാണുള്ളത്. ക്യാമറ ഓഫായിരിക്കുമ്പോഴും തമാശകള്‍ പറഞ്ഞും സംസാരിച്ചുമൊക്കെ സമയം ചെലവിടാറുണ്ട്.

അദ്ദേഹത്തിനൊപ്പം നില്‍ക്കുക എന്നത് തന്നെ എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ രണ്ടു പേരും ഈ സമയങ്ങള്‍ ഒരുപാട് ആസ്വദിക്കുന്നവരാണ്'' എന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്.

ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ ഷാരൂഖ് ഖാനൊപ്പം റെയ്‌സില്‍ സണ്ണി ലിയോണ്‍ എത്തിയിരുന്നു. ചിത്രത്തിലെ പാട്ടിലായിരുന്നു സണ്ണി ലിയോണെത്തിയത്. സണ്ണിയേയും സല്‍മാനേയും ഒരുമിച്ചൊരു സിനിമയില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

അതേസമയം സണ്ണിയുടെ പുതിയ മ്യൂസിക് വീഡിയോയായ മധുബന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുകയാണ്. ആരാധകര്‍ കയ്യടിക്കുമ്പോഴും ഒരു വിഭാഗം യാഥാസ്ത്ഥികര്‍ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനേക്കുറിച്ചും സണ്ണി ലിയോണ്‍ പ്രതികരിച്ചു.

''സത്യത്തില്‍ ഞാന്‍ ആ നെഗറ്റീവ് കമന്റുകള്‍ കണ്ടിട്ടില്ല. അതെന്തൊക്കെയാണെന്നും എനിക്കറിയില്ല. ഞാന്‍ പൊതുവെ അങ്ങനെയാണ്. ഞാന്‍ നെഗറ്റീവ് കമന്റുകള്‍ വായിക്കാറില്ല. പാട്ട് കണ്ടതില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടപ്പെട്ടുവെങ്കില്‍ എന്റെ ജോലി നന്നായി ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് അര്‍ത്ഥം.

മോശം പറയുന്ന ചെറിയൊരു ശതമാനം ആളുകള്‍ എന്നുമുണ്ടാകും. പക്ഷെ അവരും സമയം മാറ്റിവച്ച് വീഡിയോ കാണുന്നുണ്ട്. അങ്ങനെ എന്റെ വീഡിയോയുടെ വ്യൂസ് കൂട്ടിയതിന് നന്ദി'' എന്നായിരുന്നു സണ്ണിയുടെ പ്രതികരണം. 

അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. പോലീസ് വേഷത്തിലാണ് സല്‍മാന്‍ എത്തിയത്. മഹേഷ് മഞ്ചരേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആയുഷ് ശര്‍മയായിരുന്നു മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. മഹിമ മക്ക്വാനയാണ് നായിക.

ടൈഗര്‍ ത്രീയാണ് പുതിയ സിനിമ. ഈ ചിത്രത്തിലും കത്രീന കൈഫാണ് നായിക. റഷ്യ, ഓസ്ട്രീയ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണത്തിന്റെ ഏറിയ പങ്കും. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം മറ്റ് ഖാന്മാരുമായും സല്‍മാന്‍ സ്‌ക്രീന്‍ പങ്കിടുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലേയും ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലേയും അതിഥി വേഷങ്ങളിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്..

### Related Links & Sources
- [Original Story Source](https://moviemax.in/news/17997/now-sunny-leone-is-open-about-her-desire-to-act-with-salman-khan)