---
title: "GP-Gopika | സെലിബ്രിറ്റികൾ ഒഴുകിയെത്തിയ ആഘോഷരാവ്, ജിപി-​ഗോപിക ഹൽദി ആഘോഷമാക്കി താരങ്ങൾ"
english_title: "#Celebrities #flocked #festival #stars #celebrated #GP-Gopika #Haldi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179937/celebrities-flocked-festival-stars-celebrated-gp-gopika-haldi"
published_at: "2024-01-27T15:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4d76be6cc8_gp_1.jpg"
keywords: []
---

# GP-Gopika | സെലിബ്രിറ്റികൾ ഒഴുകിയെത്തിയ ആഘോഷരാവ്, ജിപി-​ഗോപിക ഹൽദി ആഘോഷമാക്കി താരങ്ങൾ

> **Lead Summary:** ജനുവരി മാസത്തിൽ നടക്കാൻ പോകുന്ന ഏറ്റവും അവസാനത്തെ വിവാഹം നടനും ടെലിവിഷൻ അവതാകനുമായ ​ഗോവിന്ദ് പത്മസൂര്യയും സീരിയൽ താരം ​ഗോപിക അനിലും തമ്മിലുള്ള വിവാഹമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാ​ഹനിശ്ചയം അതി​ഗംഭീരമായി കോഴിക്കോട് വെച്ച് നടന്നത്. ഇപ്പോഴിതാ നാളെ ഇരുവരും വിവാ​ഹമെന്ന പവിത്രമായ ചടങ്ങിലൂടെ ഒന്നാകാൻ പോവുകയാണ്. മെഹന്ദി, ഹ​ൽ​ദി ആ​ഘോഷം കുടുംബാം​ഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കൊണ്ടാടിയിരിക്കുകയാണ് ​ഗോപികയും ജിപിയും.

## Article Content

ജനുവരി മാസത്തിൽ നടക്കാൻ പോകുന്ന ഏറ്റവും അവസാനത്തെ വിവാഹം നടനും ടെലിവിഷൻ അവതാകനുമായ ​ഗോവിന്ദ് പത്മസൂര്യയും സീരിയൽ താരം ​ഗോപിക അനിലും തമ്മിലുള്ള വിവാഹമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാ​ഹനിശ്ചയം അതി​ഗംഭീരമായി കോഴിക്കോട് വെച്ച് നടന്നത്. ഇപ്പോഴിതാ നാളെ ഇരുവരും വിവാ​ഹമെന്ന പവിത്രമായ ചടങ്ങിലൂടെ ഒന്നാകാൻ പോവുകയാണ്. മെഹന്ദി, ഹ​ൽ​ദി ആ​ഘോഷം കുടുംബാം​ഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കൊണ്ടാടിയിരിക്കുകയാണ് ​ഗോപികയും ജിപിയും.

രണ്ട് ചടങ്ങുകളുടെയും ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടു. മെഹന്ദി ആഘോഷം ജിപി വീട്ടിൽ ബന്ധുക്കൾക്ക് ഒപ്പമാണ് ആഘോഷിച്ചത്. പൊതുവെ മെഹന്ദി ഇടാത്തയാളാണ് താനെന്നും അതുകൊണ്ട് തന്നെ മെഹന്ദി ഫങ്ഷൻ തന്റെ ബന്ധുക്കൾക്കും കുടുംബാം​ഗങ്ങൾക്കും മെഹന്ദി ഇടാൻ വേണ്ടി അവർ തന്നെ ഒരുക്കിയ ഫങ്ഷനാണെന്നുമാണ് താൻ കരുതിയതെന്നാണ് ജിപി പറഞ്ഞത്. ഗോപികയും ജിപിയും ഒരുമിച്ചാണ് ഹൽദി ഫങ്ഷൻ ആഘോഷിച്ചത്. കളർഫുള്ളായ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് മതിവരുന്നില്ലെന്നാണ് ഇരുവരുടെയും ആ​രാധകർ കുറിച്ചത്.

വിവാഹനിശ്ചയത്തിന് അധികം ആളുകളെ പങ്കെടുപ്പിക്കാൻ ജിപിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹം ആഘോഷമാക്കാൻ വിദേശത്തുള്ള കസിൻസ് വരെ എത്തിയിട്ടുണ്ടെന്ന് ജിപി പറയുന്നു. മെഹന്ദി ഫങ്ഷൻ കസിൻസ് അടിപൊളിയാക്കിയെങ്കിൽ ഹല്‍ദി ആഘോഷം പവര്‍ഫുള്ളാക്കിയത് ജിപിയുടെ ​ഗോപികയുടെയും സുഹൃത്തുക്കളാണെന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഫുള്‍ കളര്‍ഫുളാണ് ആഘോഷം. വധൂവരന്മാരുടെ ഡ്രസ്സിന്റെ കളര്‍ കോമ്പോയാണ് ആദ്യത്തെ ആകര്‍ഷണം. പിന്നെ നിറങ്ങള്‍ വാരിയെറിയുന്നുണ്ടായിരുന്നു.

ഹല്‍ദിയ്ക്ക് വധൂവരന്മാര്‍ മഞ്ഞയും ചുവപ്പും കളര്‍ കോമ്പിനേഷനിലുള്ള വസ്ത്രം ധരിച്ചപ്പോള്‍ അതില്‍ പങ്കെടുത്തവരുടെ വസ്ത്രം വെള്ളയും ലൈറ്റ് പിങ്കും ഒക്കെയായിരുന്നു.വണ്ടിയില്‍ ജിപിയും ഗോപികയും വന്നിറങ്ങിയപ്പോൾ പാട്ടും ഡാന്‍സും പുഷ്പവൃഷ്ടിയുമൊക്കെയായിട്ടാണ് സുഹൃത്തുക്കൾ ആഘോഷിച്ചത്. നടി മിയ ജോര്‍ജ് മുതൽ അഞ്ജു കുര്യൻ അടക്കം ഇന്റസ്ട്രിയിലെ ജിപിയുടെയും ഗോപികയുടെയും അടുത്ത സെലിബ്രിറ്റി സുഹൃത്തുക്കള്‍ എല്ലാം ഹല്‍ദി ആഘോഷത്തില്‍ പങ്കെടുക്കാൻ എത്തി.

കഴിഞ്ഞ ദിവസം വിവാഹിതരായ സ്വാസികയും വരൻ പ്രേം ജേക്കബ് അടക്കമുള്ള സുഹൃത്തുക്കളും എത്തിയിരുന്നു. വിവാഹദിവസത്തെ ചടങ്ങുകളുടെ വീഡിയോയും ജിപിയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കുറച്ച് ദിവസം മുമ്പ് ബ്രൈഡ് ടു ബി ആ​ഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കിട്ട് ​ഗോപിക എത്തിയിരുന്നു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ് ജിപിയുടെയും ​ഗോപികയുടെയും. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവിടുന്നത് വരെ ഒരു സൂചന പോലും ഇരുവരും പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും ഒന്നാകാൻ പോകുന്നുവെന്നത് ആ​രാധകർക്ക് വലിയ സർപ്രൈസായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/179937/celebrities-flocked-festival-stars-celebrated-gp-gopika-haldi)