---
title: " #BobbyDeol| അമ്മായിയച്ഛന്റെ അവിഹിതത്തിന് കൂട്ടുനിന്നു; പകരം 300 കോടിയുടെ സ്വത്ത് ബോബി ഡിയോളിന്; സംഭവം ഇങ്ങനെ"
english_title: "#participated #father-in-law's #illicit #affairs #300crore #property #BobbyDeol #instead #howit #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179909/participated-father-in-laws-illicit-affairs-300crore-property-bobbydeol-instead-howit-happened"
published_at: "2024-01-27T14:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4bfeb35f5d_bobby_1.jpg"
keywords: []
---

#  #BobbyDeol| അമ്മായിയച്ഛന്റെ അവിഹിതത്തിന് കൂട്ടുനിന്നു; പകരം 300 കോടിയുടെ സ്വത്ത് ബോബി ഡിയോളിന്; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് ബോബി ഡിയോള്‍. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന ബോബി ഇപ്പോള്‍ സജീവമായി തുടരുകയാണ്. ഈയ്യടുത്തിറങ്ങിയ ആനിമലിലെ ബോബിയുടെ വില്ലന്‍ വേഷം കയ്യടി നേടിയിരുന്നു. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ബോബി ഡിയോള്‍. ഈ സാഹചര്യത്തില്‍ ബോബി ഡിയോളുമായി ബന്ധപ്പെട്ട പല കഥകളും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ബോബിയുടെ ഭാര്യയുടെ അച്ഛനുമായി ബന്ധപ്പെട്ടൊരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്യ അഹൂജയാണ് ബോബിയുടെ ഭാര്യ.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ബോബി ഡിയോള്‍. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന ബോബി ഇപ്പോള്‍ സജീവമായി തുടരുകയാണ്. ഈയ്യടുത്തിറങ്ങിയ ആനിമലിലെ ബോബിയുടെ വില്ലന്‍ വേഷം കയ്യടി നേടിയിരുന്നു. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ബോബി ഡിയോള്‍. ഈ സാഹചര്യത്തില്‍ ബോബി ഡിയോളുമായി ബന്ധപ്പെട്ട പല കഥകളും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ബോബിയുടെ ഭാര്യയുടെ അച്ഛനുമായി ബന്ധപ്പെട്ടൊരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്യ അഹൂജയാണ് ബോബിയുടെ ഭാര്യ.

1995 ല്‍ താന്യയുടെ അച്ഛന്‍ ഒരു ഹെയര്‍ഹോസ്റ്റസുമായി പ്രണയത്തിലായിരുന്നു. താന്യയുടെ കുടുംബത്തെ രണ്ടാക്കി മാറ്റിയ സംഭവമായിരുന്നു ഈ പ്രണയ ബന്ധം. ഇതോടെ മക്കള്‍ രണ്ട് പക്ഷത്തായി തിരിഞ്ഞു. വിക്രം അമ്മയ്‌ക്കൊപ്പം നിന്നപ്പോള്‍ താന്യയും ബോബി ഡിയോളും അച്ഛന്റെ ഇഷ്ടത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. ഇതോടെ ദേവീന്ദര്‍ മകനെതിരാവുകയും മകള്‍ക്കും മരുമകനുമൊപ്പമാവുകയും ചെയ്തു. എന്നാല്‍ താന്യയുടെ സഹോദരന്‍ ബോബിയ്‌ക്കെതിരെ കോടതിയിലെത്തി.

ദേവിന്റെ സ്വത്തുക്കള്‍ ബോബി സ്വന്തമാക്കിയെന്ന് ആരോപിച്ചായിരുന്നു വിക്രം കോടതിയെ സമീപിച്ചത്. തന്റെ മുങ്ങിക്കൊണ്ടിരിക്കുന്ന കരിയര്‍ രക്ഷപ്പെടുത്താനായിരുന്നു ബോബി ആ പണം ഉപയോഗിച്ചതെന്നാണ് വിക്രം പറഞ്ഞത്. തുടര്‍ന്ന് വലിയൊരു നിയമപോരാട്ടം നടന്നു. എന്നാല്‍ 2010 ല്‍ അപ്രതീക്ഷിതമായി ദേവീന്ദര്‍ മരണപ്പെട്ടു. മരണസമയത്ത് ബോബി ഡിയോള്‍ ടൊറന്റോയിലായിരുന്നു. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി വിദേശത്തു നിന്നും ബോബി ഓടിയെത്തി.  തന്റെ വില്‍ പത്രത്തില്‍ മകനെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ദേവീന്ദര്‍ എഴുതി വച്ചിരുന്നു. പകരം ബോബിയായിരിക്കണം എല്ലാം ചെയ്യേണ്ടിയിരുന്നതെന്നാണ് അദ്ദേഹം എഴുതിയിരുന്നത്.

അച്ഛനെ അവസാനമായി കാണാന്‍ വിക്രം എത്തിയിരുന്നു. എന്നാല്‍ ചടങ്ങുകള്‍ ചെയ്യാന്‍ താന്യ സഹോദരനെ അനുവദിച്ചില്ല. അച്ഛനെ തനിക്കെതിരെ തിരിച്ചത് താന്യയാണെന്നായിരുന്നു വിക്രം ആരോപിച്ചത്. അതേസമയം, ദേവീന്ദര്‍ അഹൂജയുടെ 300 കോടിയുടെ സ്വത്തുക്കള്‍ അത്രയും ആര്‍ക്കാണ് ലഭിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ഈ സ്വത്തെല്ലാം ബോബി സ്വന്തമാക്കിയെന്നാണ്. എന്നാല്‍ ഇത് പിന്നീട് ബോബി ഡിയോള്‍ നിഷേധിക്കുകയും ചെയ്തു . ബോളിവുഡിന്റെ ഐക്കോണിക് നായകന്‍ ധര്‍മ്മേന്ദ്രയുടെ മകനും സൂപ്പര്‍ താരം സണ്ണി ഡിയോളിന്റെ സഹോദരനുമാണ് ബോബി ഡിയോള്‍. 1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ബോബിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/179909/participated-father-in-laws-illicit-affairs-300crore-property-bobbydeol-instead-howit-happened)