#diyakrishna | ദിയയെ ഞെട്ടിക്കുന്ന പ്രൊപ്പോസലുമായി കാമുകന്‍! സിനിമാ സ്‌റ്റൈലില്‍ താരപുത്രിയെ പ്രൊപ്പോസ് ചെയ്ത് അശ്വിന്‍

#diyakrishna | ദിയയെ ഞെട്ടിക്കുന്ന പ്രൊപ്പോസലുമായി കാമുകന്‍! സിനിമാ സ്‌റ്റൈലില്‍ താരപുത്രിയെ പ്രൊപ്പോസ് ചെയ്ത് അശ്വിന്‍
2024-01-26T22:45:00 | By Athira V

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്ന നിലയിലാണ് ദിയ കൃഷ്ണ ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഡാന്‍സ് റീല്‍സ് ചെയ്തും യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോയുമായി എത്തിയാണ് താരപുത്രി ആരാധകരെ നേടിയെടുത്തത്. എന്നാല്‍ അടുത്തിടെ പിതാവിന് പിന്തുണയുമായി വന്ന ദിയ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. 

മാത്രമല്ല താരപത്രിയുടെ പ്രണയ ബന്ധങ്ങളുടെ പേരിലും ദിയ പരിഹാസം ഏറ്റു വാങ്ങേണ്ടതായി വന്നിരുന്നു. ആദ്യ പ്രണയം പരാജയപ്പെട്ടുവെങ്കിലും കഴിഞ്ഞ വര്‍ഷം ദിയ മറ്റൊരു റിലേഷനിലേക്ക് കടക്കുകയായിരുന്നു. എന്നാലിപ്പോള്‍ ആണ്‍സുഹൃത്തുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനെ പറ്റിയാണ് താരപുത്രിയി ആരാധകരോടായി പറഞ്ഞിരിക്കുന്നത്. 

ഞാന്‍ അവനോട് സമ്മതം പറഞ്ഞു, എന്ന ക്യാപ്ഷനില്‍ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം ദിയ കൃഷ്ണ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. പിന്നാലെ ദിയയുടെ വിവാഹമായോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. സമാനമായ രീതിയില്‍ ദിയയുടെ ആണ്‍സുഹൃത്തായ അശ്വിനും പോസ്റ്റിട്ടതോടെ ഇരുവരുടെയും പ്രണയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

കഴിഞ്ഞ വര്‍ഷം മുതലാണ് ദിയയും അശ്വിന്‍ ഗണേഷ് എന്ന സുഹൃത്തും തമ്മിലുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്ന് തുടങ്ങിയത്. രണ്ടാളും ഒരുമിച്ചുള്ള യാത്രകളുടെയും മറ്റും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന കഥയും പ്രചരിച്ചു. എന്നാല്‍ കേട്ടതൊക്കെ സത്യമാണെന്നാണ് പുതിയൊരു വീഡിയോയിലൂടെ ദിയ വ്യക്തമാക്കുന്നത്. 

അശ്വിന്റെ കൂടെയുളള തന്റെ പ്രൊപ്പോസല്‍ വീഡിയോയാണ് ദിയയിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൂട്ടുകാരികള്‍ ചേര്‍ന്ന് കണ്ണുകള്‍ കെട്ടി ദിയയെ വേദിയിലേക്ക് കൊണ്ട് വരികയാണ്. ശേഷം കണ്ണിലെ കെട്ട് അഴിക്കുമ്പോള്‍ മുന്നില്‍ വില്‍ യു മ്യാരി മീ.. എന്ന് എഴുതി വെച്ചിട്ടുമുണ്ട്. അത് കണ്ട് ഞെട്ടിയ ദിയ തിരിഞ്ഞ് നോക്കുമ്പോള്‍ മോതിരവുമായി മുട്ടുകുത്തി നില്‍ക്കുകയാണ് അശ്വിന്‍.

എന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യത്തിന് ദിയ സമ്മതം അറിയിക്കുകയും അശ്വിന്‍ കൈയ്യില്‍ മോതിരമിട്ട് കൊടുക്കുകയുമൊക്കെ ചെയ്യുന്നതും വീഡിയോയിലുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും ഇരുവരും സ്‌നേഹം പ്രകടിപ്പിക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ഈ വര്‍ഷം ജനുവരി 23 നാണ് തന്റെ നിശ്ചയം നടന്നതെന്നും ദിയ സൂചിപ്പിച്ചിരിക്കുകയാണ്. 

താരപുത്രിയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചും അതിനൊപ്പം കളിയാക്കി കൊണ്ടുമൊക്കെയുള്ള കമന്റുകളാണ് വന്നിരിക്കുന്നത്. അശ്വിനും ദിയയും തമ്മിലുള്ള ഏറ്റവും മികച്ച നിമിഷമാണിത്. തികഞ്ഞ പൊരുത്തം, നല്ല ക്രമീകരണം, എല്ലാം മനോഹരമായി. ദിയയ്ക്കും അശ്വിനും അഭിനന്ദനങ്ങള്‍ എന്നിങ്ങനെ നൂറ് കണക്കിന് ആശംസകളാണ് വരുന്നത്. 

ഓസി വളരെ ഭാഗ്യവതിയാണ്, കാരണം അശ്വിന് ഓസിയെക്കുറിച്ച് എല്ലാം അറിയാം. അവള്‍ക്ക് അവളുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് വിശദീകരിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യേണ്ടതില്ല. അവള്‍ എല്ലാ സന്തോഷവും സ്‌നേഹവും പരിചരണവും അര്‍ഹിക്കുന്നു. 

എന്റെ ധാരണയില്‍ ദിയ സ്‌നേഹവും കരുതലും വാത്സല്യവും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. വളരെ മൂഡ് സ്വിംഗ്‌സ് ഉള്ള വ്യക്തിയാണ് ദിയ. അതിനാല്‍ അവള്‍ക്ക് ഈഗോ ഇല്ലാതെ അവളെ മനസ്സിലാക്കുന്ന ഒരാളെയാണ് വേണ്ടത്. ശരിക്കും ദിയ ഒരു രത്‌നമാണ്. നിങ്ങള്‍ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് ദിയയുടെ സുഹൃത്ത് എഴുതിയ കമന്റ്. 

എന്നാല്‍ കൃഷ്ണ കുമാറോ അദ്ദേഹത്തിന്റെ കുടുംബമോ മകളുടെ വിവാഹനിശ്ചയത്തെ കുറിച്ച് യാതൊന്നും പോസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എല്ലാ കാര്യത്തിനും പരസ്പരം പിന്തുണ നല്‍കി കൊണ്ടാണ് താരകുടുംബം ഒരുമിച്ച് നില്‍ക്കാറുള്ളത്. എന്നാല്‍ ദിയയുടെ പ്രണയത്തെ കുറിച്ച് ഇതുവരെ ആരും പ്രതികരിക്കാതെ വന്നതോടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്. 

Content Highlight: #krishnakumar #daughter #diyakrishna #engagement #video #boyfriend #aswinganesh

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup