---
title: "#Bhramayugam | നിഗൂഢതയുടെ സംഗീതം; ഭ്രമയുഗം ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്തുവിട്ടു "
english_title: "#Music #Mystery #Bhramayugam #released #original #soundtrack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179757/music-mystery-bhramayugam-released-original-soundtrack"
published_at: "2024-01-26T19:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3c0f7c0e94_bramayugam.jpg"
keywords: []
---

# #Bhramayugam | നിഗൂഢതയുടെ സംഗീതം; ഭ്രമയുഗം ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്തുവിട്ടു 

> **Lead Summary:** **[ വ്യ**ത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് മമ്മൂട്ടി സിനിമാപ്രേമികളെ എന്നും ഞെട്ടിക്കാറുണ്ട്. അത്തരം ഒരു മികച്ച പരീക്ഷണമാകും എന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ് 'ഭ്രമയു​ഗം'. ഇപ്പോഴിതാ സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് റിലീസ് ചെയ്തിരിക്കുകയാണ്.

## Article Content

**[ വ്യ**ത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് മമ്മൂട്ടി സിനിമാപ്രേമികളെ എന്നും ഞെട്ടിക്കാറുണ്ട്. അത്തരം ഒരു മികച്ച പരീക്ഷണമാകും എന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ് 'ഭ്രമയു​ഗം'. ഇപ്പോഴിതാ സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് റിലീസ് ചെയ്തിരിക്കുകയാണ്.

കുഞ്ഞാമൻ പോറ്റി തീം, തമ്പായേ, പൂമണി മാളിക, ആദിത്യൻ, ദ ബിഗിനിങ്, ഏജ് ഓഫ് മാഡ്നെസ്സ് എന്നിങ്ങനെ ആറ് ട്രാക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭ്രമയു​ഗം ട്രാക്കുകൾ യുട്യൂബിലും പ്രധാന സ്ട്രീമിം​ഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്സ് എന്നിവരാണ് രചയിതാക്കൾ.

ക്രിസ്റ്റോ സേവ്യർ, അഥീന, സായന്ത് എസ് എന്നിവർ ​ഗാനങ്ങൾ ആലപിച്ചിപിക്കുന്നു. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. സിനിമയുടെ ടീസർ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നൽകുന്നതായിരുന്നു ടീസർ. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസർ അരക്കിട്ടുറപ്പിക്കുന്നുണ്ട്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/179757/music-mystery-bhramayugam-released-original-soundtrack)