#swasikavijay | സ്വാസികയെ മുറിയില്‍ പൂട്ടിയിട്ട് കസിന്‍സ്! തങ്ങളുടെ ആദ്യരാത്രി കുളമാക്കിയെന്ന് താരങ്ങള്‍

#swasikavijay | സ്വാസികയെ മുറിയില്‍ പൂട്ടിയിട്ട് കസിന്‍സ്! തങ്ങളുടെ ആദ്യരാത്രി കുളമാക്കിയെന്ന് താരങ്ങള്‍
2024-01-26T19:31:00 | By Athira V

നടി സ്വാസിക വിജയും നടന്‍ പ്രേം ജേക്കബും കഴിഞ്ഞ ദിവസമാണ് വിവാഹിതരാവുന്നത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ജനുവരി 24 നായിരുന്നു വളരെ ലളിതമായ ചടങ്ങില്‍ വച്ച് പ്രേമും സ്വാസികയും വിവാഹിതരാവുന്നത്. പിന്നാലെ സിനിമാ താരങ്ങളെല്ലാം പങ്കെടുക്കുന്ന വിവാഹ വിരുന്നുകളും സംഘടിപ്പിച്ചു. 

ഓരോ സ്ഥലങ്ങളില്‍ വച്ചും പല രീതിയിലാണ് താരവിവാഹാഘോഷം നടന്നത്. എന്നാല്‍ ഏറ്റവും രസകരമായ ചില നിമിഷങ്ങളും ഇതിനിടയില്‍ നടന്നുവെന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വാസികയുടെയും പ്രേമിന്റെയും ആദ്യരാത്രി കുളമാക്കിയ കസിന്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

'കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍' എന്നും പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്വാസികയും പ്രേമും ഒരു വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും ഉറങ്ങാന്‍ വരുന്നതിന് മുന്‍പാണ് കസിന്‍സ് ചേര്‍ന്ന് താരങ്ങള്‍ക്ക് ഒരു പണി കൊടുക്കുന്നത്. ആദ്യം സ്വാസികയെ തന്ത്രപൂര്‍വ്വം റൂമിലേക്ക് കൂട്ടി കൊണ്ട് വരികയും മുറിയുടെ അകത്തിട്ട് പൂട്ടുകയും ചെയ്യുകയാണ്. 

ശേഷം താക്കോല്‍ ഒളിപ്പിച്ച് വെക്കുകയാണ്. അതിന് ശേഷമാണ് പ്രേമിനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരുന്നത്. താക്കോല്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചത് അത് കണ്ടുപിടിക്കാനുള്ള ടാസ്‌ക് ആണ് പ്രേമിന് കൊടുത്തത്. ഒരുപാട് നേരം തപ്പി നടന്നതിന് ശേഷമാണ് നടന്‍ താക്കോല്‍ കണ്ടെത്തുന്നത്. ശേഷം റൂം തുറന്ന് ഭാര്യയെ മോചിപ്പിക്കുകയും ചെയ്തു.

മുറിയുടെ വാതിലില്‍ ഗ്ലാസിന്റേതായത് കൊണ്ട് അകത്ത് നിന്നും സ്വാസിക ഇതെല്ലാം കണ്ട് കൊണ്ടിരിക്കുകയായിരുന്നു. സ്വാസിക ഒരു ദിവസം മുഴുവന്‍ കാത്തിരുന്നപ്പോള്‍ ഞങ്ങളൊരു ടാസ്‌ക് കൊടുത്തു എന്ന ക്യാപ്ഷനിലാണ് കസിന്‍സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരം കുസൃതികള്‍ ഇരുവരും ആസ്വദിക്കുക കൂടി ചെയ്തതോടെ സംഭവം കളറായെന്നും പറയാം.


കൂട്ടുകാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് സ്വാസികയുടെയും പ്രേമിന്റെയും വിവാഹം ഗംഭീരമായി ആഘോഷിച്ചുവെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്. വിവാഹവേദിയില്‍ മാത്രമല്ല ഓരോ സമയവും വലിയ ആഘോഷത്തിന്റേതാക്കി മാറ്റുകയായിരുന്നു. മനംപോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രേമും സ്വാസികയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. അന്നേ ഒരു ഇഷ്ടം തോന്നിയ സ്വാസികയാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്യുന്നത്.

കുറച്ച് കാലത്തെ പ്രണയത്തിനൊടുവില്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോട് കൂടിയായിരുന്നു താരങ്ങള്‍ വിവാഹിതരായത്. രണ്ടാളും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവരാണെങ്കിലും അതൊന്നും വിവാഹത്തെയോ പ്രണയത്തെയോ ബാധിച്ചില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്വാസിക വെളിപ്പെടുത്തിയത്. വിവാഹത്തിനും തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കുമെല്ലാം സിനിമാ, സീരിയല്‍, മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങളായിരുന്നു എത്തിയത്. 

Content Highlight: #swasikavijay #shared #her #first #night #fun #video #with #cousins #goes #viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup