---
title: "#Salman | കാൻസർ അതിജീവിച്ച കുഞ്ഞ് ആരാധകന് നൽകിയ വാക്കുപാലിച്ച് സൽമാൻ; സംഭവം ഇങ്ങനെ"
english_title: "#Salman #keeps #promise #baby #cancer #survivor #fan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/179687/salman-keeps-promise-baby-cancer-survivor-fan"
published_at: "2024-01-26T14:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3744244506_salman.jpg"
keywords: []
---

# #Salman | കാൻസർ അതിജീവിച്ച കുഞ്ഞ് ആരാധകന് നൽകിയ വാക്കുപാലിച്ച് സൽമാൻ; സംഭവം ഇങ്ങനെ

> **Lead Summary:** സിനിമ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് സൽമാൻ ഖാൻ സജീവമാണ്. സിനിമാ തിരക്കുകൾക്കിടയിലും ദുരിതനുഭവിക്കുന്ന ജനങ്ങൾക്കും പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കും കൈതാങ്ങായി സൽമാൻ എത്താറുണ്ട്. ഇപ്പോഴിതാ കാൻസറിനോട് പോരാടി വിജയിച്ച തന്റെ കുഞ്ഞ് ആരാധകന് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് നടൻ. രോഗമുക്തി നേടിയ ഒമ്പത് വയസുകാരനായ ജഗൻബീർ 2023 ൽ സൽമാനെ കാണാനെത്തിയിരുന്നു. നടന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

## Article Content

സിനിമ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് സൽമാൻ ഖാൻ സജീവമാണ്. സിനിമാ തിരക്കുകൾക്കിടയിലും ദുരിതനുഭവിക്കുന്ന ജനങ്ങൾക്കും പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കും കൈതാങ്ങായി സൽമാൻ എത്താറുണ്ട്. ഇപ്പോഴിതാ കാൻസറിനോട് പോരാടി വിജയിച്ച തന്റെ കുഞ്ഞ് ആരാധകന് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് നടൻ. രോഗമുക്തി നേടിയ ഒമ്പത് വയസുകാരനായ ജഗൻബീർ 2023 ൽ സൽമാനെ കാണാനെത്തിയിരുന്നു. നടന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

2018 ൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിൽ വെച്ചാണ് സൽമാൻ ജഗൻബീറിനെ ആദ്യമായികാണുന്നത്. ആശുപത്രിയിൽ കീമോതെറാപ്പിക്കായി എത്തിയതായിരുന്നു. കുട്ടിക്ക് മാനസിക പിന്തുണ നൽകി സൽമാൻ ഒപ്പമുണ്ടായിരുന്നു. രോഗമുക്തി നേടിയതിന് ശേഷം കാണാമെന്ന് സൽമാൻ അന്ന് ഉറപ്പു നൽകിയിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിച്ചിരിക്കുന്നത്. ഏറെ സൽമാനൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് കുട്ടി മടങ്ങിയത്. നടന്റെ നല്ല മനസിനെ അഭിനന്ദിച്ച് ആരാധകർ എത്തിയിരിക്കുകയാണ്.രോഗമുക്തി നേടിയ കുട്ടി നിലവിൽ സ്കൂളിൽ പഠിക്കാൻ പോകാൻ തുടങ്ങി. ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തു വരുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/179687/salman-keeps-promise-baby-cancer-survivor-fan)