#Shamna | നീയൊരു പന്നിയെ പോലെയായി, എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ ; തുറന്നടിച്ച് ഷംന

#Shamna | നീയൊരു പന്നിയെ പോലെയായി, എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ ; തുറന്നടിച്ച് ഷംന
2024-01-26T13:20:00 | By Kavya N

മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറിയ നടിയാണ് ഷംന കാസിം. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷംന തമിഴ്, തെലുങ്ക് ഭാഷകളിലും കയ്യടി നേടി. ഷംന ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരില്‍ ഒരാളാണ്. മലയാളത്തില്‍ ഷംന കാസിം എന്ന പേരിലാണ് അഭിനയിക്കുന്നതെങ്കില്‍ മറ്റു ഭാഷകളില്‍ പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഇപ്പോഴിതാ പ്രസവ ശേഷം താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഷംന കാസിം.

താനൊരു അമ്മയാണെന്ന കാര്യം പലരും മറക്കുന്നുവെന്ന് ഷംന പറയുന്നു. വിവാഹ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷംന കാസിം. തന്റെ ഭര്‍ത്താവ് നല്‍കുന്ന പിന്തുണയെക്കുറിച്ചും ഷംന സംസാരിച്ചു . പ്രസവം കഴിഞ്ഞ് അന്‍പതാമത്തെ ദിവസം മുതല്‍ ഷൂട്ടിന് പോയി തുടങ്ങി എന്നും അതിനുള്ള എല്ലാ പിന്തുണയും എനിക്ക് തന്നത് ഭര്‍ത്താവാണെന്നുമാണ് ഷംന പറയുന്നു . ഇതുപോലുള്ള ഭര്‍ത്താവിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യം ചെയ്തിരിക്കുന്നുവെന്നും ഷംന പറഞ്ഞു . ഭര്‍ത്താവിന്റെ പിന്തുണ ഇല്ലെങ്കില്‍ എനിക്ക് സിനിമയിലേക്ക് ഒരിക്കലും മടങ്ങി വരാന്‍ കഴിയില്ലായിരുന്നു എന്നും ഷംന പറയുന്നു.

വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതും ഷംന ചൂണ്ടിക്കാണിച്ചു . പിന്നാലെയാണ് ഷംന തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിച്ചത്. ഇപ്പോഴും തന്നെ പലരും അവഹേളിക്കുന്നതായി കാണാമെന്നാണ് ഷംന പറയുന്നു . ഇന്‍സ്റ്റഗ്രാമില്‍ നോക്കിയാല്‍ കാണാം ഒരുപാട് ആളുകള്‍ നീ ഒരു പന്നിയെ പോലെയായി എന്നൊക്കെ കമന്റ് ചെയ്തിരിക്കുന്നത്. അവരൊന്നും ഞാനിപ്പോള്‍ ഒരു അമ്മയാണെന്ന് മനസ്സിലാക്കുന്നതേയില്ല എന്നാണ് ഷംന പറയുന്നത്. പ്രസവത്തിനു ശേഷവും സ്ലിം ആയിരിക്കുന്ന നടിമാര്‍ ഉണ്ടാകും. പക്ഷേ എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ എന്നാണ് ഷംന പറയുന്നത്.

കൂടാതെ താന്‍ തടിച്ചാലും മെലിഞ്ഞാലും അത് മറ്റാരേയും ബാധിക്കില്ലെന്നും ഷംന പറയുന്നുണ്ട്. ഒരു സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഭര്‍ത്താവിനോട് പറയുന്നത് ഞാന്‍ ഇത്രയും തടിച്ചിരിക്കുകയല്ലേ എന്നെക്കൊണ്ട് പറ്റുമോ ഞാന്‍ ചെയ്താല്‍ ആളുകള്‍ അംഗീകരിക്കുമോ എന്നൊക്കെ ആണ്. എന്നാല്‍ അദ്ദേഹം എന്നോട് തിരിച്ചു പറയുന്നത് നിന്നെ ഇതില്‍ അഭിനയിക്കാന്‍ വിളിച്ചവര്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ നീ എന്തിനാണ് മറ്റുള്ള കാര്യങ്ങള്‍ ആലോചിക്കുന്നത് എന്നാണെന്നും ഷംന പറയുന്നു.

അഭിനേത്രിയെന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് ഷംന കാസിം. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഡാന്‍സില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. വിവാഹശേഷമാണ് ഷംനയെ ഡാന്‍സ് വേദികളില്‍ കാണാതായത്. താന്‍ ഡാന്‍സ് വേദികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം ഭര്‍ത്താവാണോ എന്ന ചോദ്യത്തിന് ഈയ്യടുത്ത് ഷംന മറുപടി നല്‍കിയിരുന്നു. 'തീര്‍ച്ചയായും ഡാന്‍സിനാണ് പ്രാധാന്യം. ഡാന്‍സാണ് എന്റെ എല്ലാം. ഞാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും എന്റെ ഡാന്‍സാണ്. ബ്രേക്ക് എടുത്തോ, ഇക്ക സമ്മതിക്കാത്തതാണോ, ഇനി സ്റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ അനുവദിക്കില്ലേ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്. ഒരിക്കലും ഇക്ക അങ്ങനെയൊന്നും പറഞ്ഞിട്ടില്ല' എന്നാണ് ഷംന പറയുന്നത്.

Content Highlight: #You #are #like #pig #for #not #everyone's body #same #Shamna #openup

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup