---
title: "മീനാക്ഷിയുടെ ആ സമയം എനിക്ക് വല്ലാതെ മിസ് ചെയ്തിരുന്നു; ദിലീപ്"
english_title: "Dileep's interview with his children and his heroines is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17965/dileeps-interview-with-his-children-and-his-heroines-is-going-viral"
published_at: "2021-12-27T13:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c97605f248d_dileep.jpg"
keywords: []
---

# മീനാക്ഷിയുടെ ആ സമയം എനിക്ക് വല്ലാതെ മിസ് ചെയ്തിരുന്നു; ദിലീപ്

> **Lead Summary:** വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ദിലീപ്. താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് . താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എല്ലാം തന്നെ അറിയാന്‍ ആരാധകര്‍ക്ക് എന്നും വലിയ ആകാംഷയാണ് . കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ ദിലീപിന് നല്‍കിയത്.

## Article Content

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ദിലീപ്. താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് . താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എല്ലാം തന്നെ അറിയാന്‍ ആരാധകര്‍ക്ക് എന്നും വലിയ ആകാംഷയാണ് . കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ ദിലീപിന് നല്‍കിയത്.

മക്കളെക്കുറിച്ചും തന്റെ നായികമാരെക്കുറിച്ചുമൊക്കെ വാചാലനായുള്ള ദിലീപിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു  അഭിമുഖത്തിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മീനാക്ഷിയുടെ കുട്ടിക്കാലം എനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്ത കാര്യമാണ്. ആ സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്‌തോണ്ടിരിക്കുകയായിരുന്നു. ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം, മീശമാധവന്‍, കുബേരന്‍ അങ്ങനെ നല്ല തിരക്കായിരുന്നു.

അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് പിന്നെ കിട്ടിയത് മഹാലക്ഷ്മിയിലൂടെയാണ്. ഞങ്ങളെല്ലാവരും അമ്മയ്‌ക്കൊപ്പമായിരുന്നു. സഹോദരനും സഹോദരിയും കുടുംബസമേതമായി ഇവിടെയുണ്ടായിരുന്നു. ഒരുവര്‍ഷം എങ്ങനെയാണ് പോയതെന്നറിയില്ല.

സ്‌കൂള്‍ പോവാറായിട്ടൊന്നുമില്ല. കളിച്ച് നടക്കട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവരുടെ രണ്ട് പേരുടേയും ചെറുപ്പത്തിലെ ഫോട്ടോ ഒരുപോലെയാണ്, നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണത്. അത് ഭയങ്കര അറ്റാച്ച്‌മെന്റിന് കാരണമാണ്, എപ്പോഴും ചേച്ചി ചേച്ചി എന്ന് വിളിച്ച് പുറകെ നടക്കുകയാണ് മഹാലക്ഷ്മി, മീനാക്ഷിയും നല്ല കെയറിംഗായാണ് അവളെ കൊണ്ടുനടക്കുന്നതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

തനിക്കൊപ്പം തുടക്കം കുറിച്ച് പില്‍ക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയവരായി മാറിയതിനെക്കുറിച്ചും ദിലീപ് സംസാരിച്ചിരുന്നു. അവര്‍ നാഷണല്‍ അവാര്‍ഡ് വാങ്ങിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷമാണ്, ടാലന്റഡും ഡെഡിക്കേഷനുമൊക്കെയുള്ളത് കൊണ്ടാണ് അവരെല്ലാം ഓരോ നേട്ടവും സ്വന്തമാക്കിയത്. ഓരോ സിനിമ കാണുമ്പോഴും അവരെ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്.

നവ്യ നായര്‍ ആദ്യമായി ഹീറോയിനായി അഭിനയിച്ചത് ഇഷ്ടത്തിലാണ്, മീര ജാസ്മിനും എനിക്കൊപ്പമാണ് നായികയായത്. മഞ്ജുവും ഹീറോയിനാവണത് എന്റെ കൂടെയാണ്. അതിന് മുന്‍പ് സാക്ഷ്യമെന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിരുന്നു.

ഭാവന, സംവൃത, നിത്യദാസ് അങ്ങനെ കുറേ പേരുണ്ട്. ചെറുതായിട്ട് അഭിനയിച്ചിട്ട് നാഷണല്‍ അവാര്‍ഡ് നേടിയ ആളാണ് കീര്‍ത്തി സുരേഷ്. പിന്നെ എനിക്കൊപ്പം റിംഗ് മാസ്റ്ററില്‍ നായികയായി അഭിനയിച്ചിരുന്നു.

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമ്പോഴും അഭിനയമായിരുന്നു ദിലീപ് താല്‍പര്യം. അഭിനയിക്കണമെന്നുള്ള മോഹമായി വന്നു, അസിസ്റ്റന്റ് ഡയറക്ടറായി, നിന്റെ നില്‍പ്പും ഭാവവുമൊക്കെ കണ്ട് നീ ക്യാമറയ്ക്ക് മുന്നിലേക്ക് വരുമെന്നാണ് തോന്നുന്നതെന്ന് എംജി സോമന്‍ പറഞ്ഞിരുന്നു.

ദിലീപിന് അഭിനയിച്ചൂടേ എന്ന് ആദ്യമായി ചോദിച്ചത് ശ്രീവിദ്യയാണ്. എന്തിനാണ് വെയിലൊക്കെ കൊണ്ട് നടക്കുന്നത്, അഭിനയം നോക്കിക്കൂടേ. എന്നെ ആര് വിളിക്കാനാണ് എന്ന് ചോദിച്ചപ്പോള്‍ വരും, ദിലീപ് അഭിനയത്തിലേക്ക് വരുമെന്നായിരുന്നു മറുപടി. മാനസം എന്ന സിനിമയില്‍ പുള്ളിക്കാരിയുടെ കൂടെയാണ് അഭിനയിച്ചത്. മിമിക്രി സ്റ്റോപ്പ് ചെയ്ത് അഭിനയത്തില്‍ ശ്രദ്ധിക്കാനായി പ്രിയന്‍ സാറും പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17965/dileeps-interview-with-his-children-and-his-heroines-is-going-viral)