---
title: "#Preeti | ആമിര്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് പ്രീതിയ്ക്ക് വേണ്ടി, രഹസ്യ വിവാഹവും കഴിച്ചു; തുറന്ന് പറഞ്ഞ് പ്രീതി"
english_title: "#Aamir #left #first #wife #for #Preeti #secret #marriage #Preeti #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/179572/aamir-left-first-wife-for-preeti-secret-marriage-preeti-openup"
published_at: "2024-01-26T09:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b32d90d1849_preeti_amir_1.jpg"
keywords: []
---

# #Preeti | ആമിര്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് പ്രീതിയ്ക്ക് വേണ്ടി, രഹസ്യ വിവാഹവും കഴിച്ചു; തുറന്ന് പറഞ്ഞ് പ്രീതി

> **Lead Summary:** താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പ്രചരിക്കാറുള്ളത് ഗോസിപ്പുകളായിരിക്കും. തങ്ങളുടെ പ്രണയവും വിവാഹവും രോഗവും എന്തിന് മരണം വരെ വാര്‍ത്തകളിലൂടെ അറിഞ്ഞവരായി നിരവധി പേരുണ്ട്. . അത്തരത്തിലൊന്നായിരുന്നു നടി പ്രീതി സിന്റയുമായി ആമിര്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത. 2002 ല്‍ റീന ദത്തുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നാലെയായിരുന്നു ആമിര്‍ ഖാന്‍ പ്രീതിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

## Article Content

താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പ്രചരിക്കാറുള്ളത് ഗോസിപ്പുകളായിരിക്കും. തങ്ങളുടെ പ്രണയവും വിവാഹവും രോഗവും എന്തിന് മരണം വരെ വാര്‍ത്തകളിലൂടെ അറിഞ്ഞവരായി നിരവധി പേരുണ്ട്. . അത്തരത്തിലൊന്നായിരുന്നു നടി പ്രീതി സിന്റയുമായി ആമിര്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത. 2002 ല്‍ റീന ദത്തുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നാലെയായിരുന്നു ആമിര്‍ ഖാന്‍ പ്രീതിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

പ്രീതി സിന്റ ബോളിവുഡില്‍ തന്റെ കരിയര്‍ കെട്ടിപ്പടുക്കുന്ന സമയമായിരുന്നു അത്. തന്റെ ലുക്കും അഭിനയവുമൊക്കെ കൊണ്ട് യുവാക്കളുടെ പ്രിയം നേടാന്‍ പ്രീതിയ്ക്ക് സാധിച്ചിരുന്നു. ആമിര്‍ ഖാനും പ്രീതി സിന്റയും 2001 ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഫര്‍ഹാന്‍ അക്തര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദില്‍ ചാഹ്താ ഹേ. ഈ ചിത്രത്തിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത അധികം വൈകാതെ ചര്‍ച്ചയായി മാറി.

ഇതായിരുന്നു ആമിറിന്റെ വിവാഹ മോചനത്തിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചുവെന്നുമുള്ള വാര്‍ത്തകളുടെ ഉറവിടം. ഈ സമയത്ത് തന്നെ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി വാര്‍ത്തകള്‍ നിരസിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു. ''ആമിര്‍ വളരെ അടുത്ത സുഹൃത്താണ്. എന്നാല്‍ അവന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഏറ്റവും അടുത്ത കാന്റിഡേറ്റായി ഞാന്‍ മാറുകയായിരുന്നു.

അങ്ങനെ പെട്ടെന്ന് ഞാന്‍ മിസിസ് ആമിര്‍ ഖാന്‍ ആയി മാറുകയായിരുന്നു. ഞാന്‍ നടന്ന് കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലെന്ന് പറയേണ്ടി വരികയായിരുന്നു'' എന്നാണ് പ്രീതി സിന്റ പ്രതികരിച്ചത്. എന്തായാലും ആ വാര്‍ത്തകളൊക്കെ ഇന്ന് പഴയകഥകളാണ്. പ്രീതി സിന്റ 2016 ലാണ് വിവാഹം കഴിക്കുന്നത്. താരത്തിന് രണ്ട് മക്കളുമുണ്ട്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രീതി സിന്റ ഇപ്പോള്‍. അതേസമയം ആമിര്‍ ഖാന്‍ ആകട്ടെ റീനയ്ക്ക് ശേഷം കിരണ്‍ റാവുവിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2021 ല്‍ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ആമിറിന്റെ മകള്‍ ഇറ ഖാന്റെ വിവാഹം നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/179572/aamir-left-first-wife-for-preeti-secret-marriage-preeti-openup)