---
title: "#bhavatharini |ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു"
english_title: "#Singer #musicdirector #Bhavatharin #iIlayaraja #passedaway."
publisher: "moviemax.in"
canonical_url: "https://moviemax.in/news/179503/singer-musicdirector-bhavatharin-iilayaraja-passedaway"
published_at: "2024-01-25T21:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2833f80866_elayarajason.jpg"
keywords: []
---

# #bhavatharini |ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

> **Lead Summary:** ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു.

## Article Content

ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു.

സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. 'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/179503/singer-musicdirector-bhavatharin-iilayaraja-passedaway)