---
title: "#manveesurendran | സ്വാസികയുടെ യഥാര്‍ഥ ഭര്‍ത്താവിനൊപ്പം ആദ്യ ഭര്‍ത്താക്കന്മാരെ പരിചയപ്പെടുത്തി വിവാഹവേദിയില്‍ നിന്നും നടി മാന്‍വി"
english_title: "#manveesurendran #introduced #swasika-vijay #reel #real #husband #her #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179473/manveesurendran-introduced-swasika-vijay-reel-real-husband-her-marriage"
published_at: "2024-01-25T19:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b26de395b1c_swasika.jpg"
keywords: []
---

# #manveesurendran | സ്വാസികയുടെ യഥാര്‍ഥ ഭര്‍ത്താവിനൊപ്പം ആദ്യ ഭര്‍ത്താക്കന്മാരെ പരിചയപ്പെടുത്തി വിവാഹവേദിയില്‍ നിന്നും നടി മാന്‍വി

> **Lead Summary:** മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. നിരവധി ഹിറ്റ് സീരിയലുകളില്‍ നായികയായി അഭിനയിച്ചിരുന്ന നടി സിനിമയിലും സജീവമാണ്. ഏറ്റവും പുതിയതായി സ്വാസികയുടെ വിവാഹം കഴിഞ്ഞതിനെ പറ്റിയുള്ള വിശേഷങ്ങളാണ് പുറത്തുവരുന്നത്. 

## Article Content

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. നിരവധി ഹിറ്റ് സീരിയലുകളില്‍ നായികയായി അഭിനയിച്ചിരുന്ന നടി സിനിമയിലും സജീവമാണ്. ഏറ്റവും പുതിയതായി സ്വാസികയുടെ വിവാഹം കഴിഞ്ഞതിനെ പറ്റിയുള്ള വിശേഷങ്ങളാണ് പുറത്തുവരുന്നത്. 

നടന്‍ പ്രേം ജേക്കബ് സ്വാസികയും ജനുവരി 24നാണ് വിവാഹിതരാവുന്നത്. ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയായേക്കുമെന്ന് സ്വാസിക വെളിപ്പെടുത്തുന്നത്. പിന്നാലെ വിവാഹിതയായെന്നും പറഞ്ഞു. അന്നു മുതലിങ്ങോട്ട് നടിയുടെ വിവാഹ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകരും. 

ഒടുവില്‍ വളരെ ആഘോഷമായി താരവിവാഹം നടത്തിയിരിക്കുകയാണ്. അതില്‍ പങ്കെടുക്കാന്‍ മലയാള സിനിമ, ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള പ്രമുഖരും എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ സ്വാസികയുടെ വിവാഹ വേദിയില്‍ നിന്നുള്ള കാര്യങ്ങളാണ് വൈറലാവുന്നത്. സ്വാസികയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ മാന്‍വി സുരേന്ദ്രനും ചടങ്ങില്‍ ശ്രദ്ധേയയായി. 

സീത എന്ന ഹിറ്റ് സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുന്ന കാലം മുതലേ സ്വാസികയും മാന്‍വിയും സുഹൃത്തുക്കളാണ്. വധൂവരന്മാര്‍ക്കൊപ്പമുള്ള വീഡിയോസും ചിത്രങ്ങളും മാന്‍വി സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വാസികയുടെ ഓണ്‍സ്‌ക്രീനിലെ ഭര്‍ത്താക്കന്മാരെ കുറിച്ച് മാന്‍വി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിവാഹം കഴിഞ്ഞ ഉടനെ സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കാബ്ബും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് സീത സീരിയലിലെ സ്വാസികയുടെ ഭര്‍ത്താക്കന്മാരെ മാന്‍വി പരിചയപ്പെടുത്തിയത്. സ്വാസികയുടെ സീരിയല്‍ കരിയറിലെ ഏറ്റവും ഹിറ്റ് സീരിയലായിരുന്നു സീത. ആദ്യം ഏഷ്യനെറ്റിലും, പിന്നീട് ഫ്ളവേഴ്സ് ചാനലിലും സീത സംപ്രേക്ഷണം ചെയ്തിരുന്നു. 

'ഇത് സ്വാസികയുടെ ആദ്യ ഭര്‍ത്താവ് (ബിബിന്‍ ജോസ്), ഇത് രണ്ടാമത്തെ ഭര്‍ത്താവ് (ഷാനവാസ് ഷാനു) ഇത് ശരിക്കുള്ള ഭര്‍ത്താവ് (പ്രേം ജേക്കാബ്) എന്നാണ്' മാന്‍വി പറഞ്ഞത്. നടിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. സീരിയലിലെ പൊരുത്തം കാരണം സ്വാസികയുടെ പേരിനൊപ്പം നടന്മാരുടെ പേരുകള്‍ ചേര്‍ത്തും ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു.

എന്നാല്‍ അവരൊക്കെ നേരത്തെ വിവാഹിതരായത് കൊണ്ട് കൂടുതല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ ബാച്ചിലറായ പ്രേമുമായി ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ആദ്യമായിട്ട് അങ്ങനൊരു ഇഷ്ടം ഉണ്ടാവുന്നത്. താന്‍ ആഗ്രഹിച്ചതിന്റെ നേര്‍ വിപരീതമായ സ്വഭാവമാണ് പ്രേമിന്റേതെന്നാണ് ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്. 

അതേ സമയം പരസ്പരം ബഹുമാനം കൊടുത്ത് കൊണ്ടാണ് സ്വാസികയും പ്രേമും വിവാഹിതരായത്. പ്രേം നടിയ്ക്ക് പുടവ കൊടുത്തതിന് പിന്നാലെ സ്വാസിക ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വന്ദിച്ചിരുന്നു. പിന്നാലെ പ്രേമും ഭാര്യയുടെ കാലില്‍ തൊട്ട് വന്ദിച്ചു. ഇങ്ങനെ വേണം ഭര്‍ത്താക്കന്മാരായാല്‍ എന്നാണ് ആരാധകരും പറയുന്നത്.

അത്യാവശ്യം റൊമാന്റിക് റോളുകള്‍ ബോള്‍ഡായി കൈകാര്യം ചെയ്താണ് സ്വാസിക ജനപ്രീതി നേടുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങി ചതുരം എന്ന സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ നടിമാരില്‍ അധികമാരും ചെയ്യാന്‍ തയ്യാറാകാത്ത വേഷമായിരുന്നു ചിത്രത്തില്‍ സ്വാസിക അവതരിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/179473/manveesurendran-introduced-swasika-vijay-reel-real-husband-her-marriage)