ബോളിവുഡിലെ ജനപ്രീയ താരമാണ് അഭിഷേക് ബച്ചന്‍. അച്ഛന്‍ അമിതാഭ് ബച്ചന്റേയും അമ്മ ജയ ബച്ചന്റേയും പാതയിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. അധികം വൈകാതെ ബോളിവുഡിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ അഭിഷേകിന് സാധിച്ചു. പലപ്പോഴും തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റെ പേരിലാണ് അഭിഷേക് ബച്ചന്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. ഇപ്പോഴിതാ അഭിഷേകും ഭാര്യ ഐശ്വര്യ റായും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് . കഴിഞ്ഞ കുറേ നാളുകളായി അഭിഷേകും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഇരുവരും പിരിഞ്ഞിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വേര്‍ പിരിയല്‍ വാര്‍ത്തകളെ സാധൂകരിക്കുന്ന സൂചനകള്‍ ഇരുവരും പലപ്പോഴും നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ വാര്‍ത്തകളോട് ഇവർ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അഭിഷേക് ബച്ചന്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളെ പരോക്ഷമായി സൂചിപ്പിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു . അഭിഷേക് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോൾ ചര്‍ച്ചയാകുന്നത്. ജീവിതത്തെക്കുറിച്ച് ആനന്ദ് ചുലാനി പറഞ്ഞ വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. ''പരാജയത്തെക്കുറിച്ചുള്ള ഭയം നിങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കും.
പരാജയങ്ങളില്‍ നിന്നും പഠിക്കുന്ന പാഠങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ കെട്ടിപ്പടുക്കും എന്ന വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ പൊതുവേദികളില്‍ അഭിഷേക് ബച്ചന്‍ തന്റെ വിവാഹ മോതിരം അണിയാതെ വന്നതും ചര്‍ച്ചയായി മാറിയിരുന്നു . ഒരിക്കല്‍ പോലും വിവാഹമോതിരമില്ലാതെ അഭിഷേക് ബച്ചനെ അതുവരെ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ താരം വിവാഹ മോതിരം ഊരി മാറ്റിവച്ചത് ഇരുവരും പിരിയാന്‍ തീരുമാനിച്ചതു കൊണ്ട് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണക്കുക്കൂട്ടല്‍.
ഇതിനിടെ ഐശ്വര്യയുടെ പിറന്നാള്‍ ദിവസം അഭിഷേക് പങ്കുവച്ച, വികാരരഹിതമായ പോസ്റ്റും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുടെ തുടക്കം ഐശ്വര്യയും ശ്വേതയും തമ്മിലുള്ള പിണക്കമാണ്. പിന്നാലെ അഭിഷേകിന്റെ അമ്മ ജയ ബച്ചന്‍ ശ്വേതയ്‌ക്കൊപ്പം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികം വൈകാതെ ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ എല്ലാവരില്‍ നിന്നും അകന്നുവെന്നും താരം തന്റെ മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കുടുംബവുമായുള്ള പ്രശ്‌നങ്ങളാണ് അഭിഷേകുമായും ഐശ്വര്യ അകലാനുള്ള കാരണമായി സോഷ്യല്‍ മീഡിയ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ ഇപ്പോള്‍ തന്റെ അമ്മയ്ക്കും മകള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്.അധികം വൈകാതെ തന്നെ ഐശ്വര്യയും അഭിഷേകും ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനോട് ബച്ചന്‍ കുടുംബത്തിന് താല്‍പര്യമില്ലെന്നും അതിനാല്‍ ബന്ധം പിരിയാതെ തന്നെ അകന്നു കഴിയാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlight: #lesson #failure #teaches #Abhishek #mentions #divorce #again

































