---
title: "#diyakrishna | ഡേയ്... ഇതൊക്കെ എപ്പോ..?, ദിയ വീട്ടിൽ പറഞ്ഞില്ലേ?'; റിങ് എക്സേഞ്ച് നടത്തിയ ഫോട്ടോ പങ്കിട്ട ദിയയോട് അനിയത്തി! "
english_title: "#diya #boyfriend #aswinganesh #himself #surprise #proposal #photo #hansika #comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179426/diya-boyfriend-aswinganesh-himself-surprise-proposal-photo-hansika-comment"
published_at: "2024-01-25T15:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b23236c9d1f_diya.jpg"
keywords: []
---

# #diyakrishna | ഡേയ്... ഇതൊക്കെ എപ്പോ..?, ദിയ വീട്ടിൽ പറഞ്ഞില്ലേ?'; റിങ് എക്സേഞ്ച് നടത്തിയ ഫോട്ടോ പങ്കിട്ട ദിയയോട് അനിയത്തി! 

> **Lead Summary:** **നടൻ** കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ളത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. സോഷ്യൽമീഡിയയിൽ താരമായ ദിയ പങ്കുവെക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും വൈറലാണ്. കോളജ് പഠനം പൂർത്തിയാക്കിയ ദിയ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ ബിസിനസും നടത്തുന്നുണ്ട്. യുട്യൂബർ കൂടിയായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു. താൻ പുതിയൊരു പ്രണയത്തിലാണെന്നും റിങ് എക്സേഞ്ച് കഴിഞ്ഞുവെന്നുമാണ് പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ദിയ അറിയിച്ചത്. 

## Article Content

**നടൻ** കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ളത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. സോഷ്യൽമീഡിയയിൽ താരമായ ദിയ പങ്കുവെക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും വൈറലാണ്. കോളജ് പഠനം പൂർത്തിയാക്കിയ ദിയ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ ബിസിനസും നടത്തുന്നുണ്ട്. യുട്യൂബർ കൂടിയായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു. താൻ പുതിയൊരു പ്രണയത്തിലാണെന്നും റിങ് എക്സേഞ്ച് കഴിഞ്ഞുവെന്നുമാണ് പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ദിയ അറിയിച്ചത്. 

അങ്ങനെ ഞാൻ യെസ് പറഞ്ഞുവെന്നാണ് ദിയ മോതിരം ധരിച്ച് നാണത്തോടെ നിൽക്കുന്ന ചിത്രം പങ്കിട്ട് കുറിച്ചത്. എന്നാല്‍ താൻ ആരുമായാണ് പ്രണയത്തിലായതെന്നോ... ആൾ ആരാണെന്നോ ആരാണ് പ്രപ്പോസ് ചെയ്തത് എന്നോ ദിയ പറഞ്ഞിരുന്നില്ല. എന്നാല്‍ കമന്റില്‍ മുഴുവന്‍ മുഴങ്ങി കേട്ടത് ഒരേ ഒരു പേര് മാത്രമായിരുന്നു.

ഫോളോവേഴ്‌സിന്റെ ഊഹം തെറ്റിയില്ല. ദിയയുടെ ഉറ്റ സുഹൃത്തും ട്രാവൽ പാട്നറുമെല്ലാമായ അശ്വിന്‍ ഗണേഷാണ് ദിയയുടെ കാമുകൻ. ദിയ പങ്കുവെച്ച ഫോട്ടോയിലെ കൈകൾ കണ്ടപ്പോഴാണ് ആള് അശ്വിനാണെന്ന് ആരാധകർക്ക് മനസിലായത്. ദിയയെ താൻ പ്രപ്പോസ് ചെയ്ത വിവരം അശ്വിൻ ​ഗണേഷും സോഷ്യൽമീഡിയ വഴി അറിയിച്ചിട്ടുണ്ട്. 'ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു.' 

'എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അശ്വിന്റെ പോസ്റ്റ്. ക്യൂട്ടായ ഒരു ചിത്രവും അശ്വിന്‍ പങ്കുവെച്ചിട്ടുണ്ട്. ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും മോതിരവുമായി അശ്വിന്‍ ചെറിയ നാണത്തോടെ നില്‍ക്കുന്നതുമാണ് ഫോട്ടോയിലെ കാഴ്ച. രണ്ടുപേരുടെയും പോസ്റ്റുകൾ അതിവേ​ഗത്തിൽ വൈറലായി. നിരവധി പേരാണ് ക്യൂട്ട് ജോഡിക്ക് ആശംസകളുമായി എത്തിയത്.

അശ്വിനെ പോലൊരു പയ്യനെ കിട്ടിയ ദിയ ഭാഗ്യവതിയാണ്, നിങ്ങള്‍ മികച്ച പെയറാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കമന്റുകൾക്കിടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ദിയ കൃഷ്ണയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക കൃഷ്ണ കുറിച്ച കമന്റാണ്. 'ഡേയ്... ഇതൊക്കെ എപ്പോ..?' എന്നാണ് ഹൻസിക കമന്റിലൂടെ ദിയയോട് ചോദിച്ചത്. ഇതോടെ നിരവധി മറുപടി കമന്റുകൾ ഹൻസികയ്ക്ക് വരാൻ തുടങ്ങി.

റിങ് എക്സേഞ്ച് ചെയ്യാൻ പോകുന്ന കാര്യം ദിയ വീട്ടിൽ പറഞ്ഞില്ലേ?, എൻ​ഗേജ്മെന്റിന് വിളിച്ചില്ലേ എന്നിങ്ങനെയുള്ള ചോ​ദ്യങ്ങളാണ് ഹൻസികയോട് ദിയയുടെ ആരാധകർ ചോദിക്കുന്നത്. മാത്രമല്ല അഹാനയോ ഇഷാനിയോ അമ്മ സിന്ധുവോ ഒന്നും ദിയയുടെ പോസ്റ്റിന് കമന്റുകൾ നൽകുകയോ പോസ്റ്റ് ഷെയർ ചെയ്യുകയോ ചെയ്തിട്ടില്ല. 

ദിയയുടെയും അശ്വിന്റെയും പ്രപ്പോസലും റിങ് എക്സേഞ്ചും ഇരുവരുടെയും സുഹൃത്തുക്കളുടെ മാത്രം സാന്നിധ്യത്തിലാണ് നടന്നതെന്നാണ് ഫോട്ടോകളിൽ നിന്നും മനസിലാകുന്നത്. കഴിഞ്ഞ വർഷം ദിയ വലിയൊരു ബ്രേക്കപ്പിലൂടെ കടന്നുപോയിരുന്നു. പ്രണയബന്ധം തകർന്നത് ദിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബ്രേക്കപ്പാണ് 2023ൽ തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും മികച്ച കാര്യമെന്നാണ് ദിയ കൃഷ്ണ പറഞ്ഞത്. 

'എന്നെ പരിചയമുള്ളവർ എല്ലാം ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി പറയുന്നത് നീ ഇപ്പോള്‍ നല്ല സന്തോഷവതിയാണല്ലോ എന്നാണ്. വേർപിരിയലിന്റെ പേരിൽ ഞാൻ പുള്ളിക്കാരനെ മാത്രം കുറ്റംപറയില്ല. എന്റെ ഭാഗത്തും തെറ്റുകളുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ വീണ്ടും പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു.' 

'പൊക്കോ പൊക്കോ എന്ന് പറയണമായിരുന്നു. പക്ഷെ ഞാന്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. ശരിയാക്കാം എന്ന് പറഞ്ഞ് കൊണ്ടിരുന്നു. പണ്ടേ പൊക്കോ... പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാനത് ചെയ്തില്ല. അതാണ് എന്റെ ഭാഗത്ത് നിന്നും വന്ന തെറ്റെന്നാണ്', ദിയ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ച് കുറച്ച് നാളുകൾക്ക് മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/179426/diya-boyfriend-aswinganesh-himself-surprise-proposal-photo-hansika-comment)