---
title: "#honeyrose | ജിം ബ്രായും പാന്റുമിട്ട് ഹണി! ഉദ്ഘാടനമെന്ന് കേട്ടതോടെ ഇറങ്ങി ഓടിയതാണോ? നടിയോട് ആരാധകരുടെ ചോദ്യങ്ങള്‍"
english_title: "#honeyrose #latest #gym #look #netizens #reaction #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179341/honeyrose-latest-gym-look-netizens-reaction-goes-viral"
published_at: "2024-01-25T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1fa5f39571_honey.jpg"
keywords: []
---

# #honeyrose | ജിം ബ്രായും പാന്റുമിട്ട് ഹണി! ഉദ്ഘാടനമെന്ന് കേട്ടതോടെ ഇറങ്ങി ഓടിയതാണോ? നടിയോട് ആരാധകരുടെ ചോദ്യങ്ങള്‍

> **Lead Summary:** **കഴി**ഞ്ഞ വര്‍ഷം മുതല്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം നടി ഹണി റോസിലാണ് അവസാനിക്കുക. നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് ഹിറ്റായി മാറുന്നത്. മാത്രമല്ല ഹണിയുടെ ഉദ്ഘാടനങ്ങളും അതില്‍ പങ്കെടുക്കാനെത്തുമ്പോഴുള്ള വസ്ത്രധാരണവുമൊക്കെയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുന്നത്.

## Article Content

**കഴി**ഞ്ഞ വര്‍ഷം മുതല്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം നടി ഹണി റോസിലാണ് അവസാനിക്കുക. നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് ഹിറ്റായി മാറുന്നത്. മാത്രമല്ല ഹണിയുടെ ഉദ്ഘാടനങ്ങളും അതില്‍ പങ്കെടുക്കാനെത്തുമ്പോഴുള്ള വസ്ത്രധാരണവുമൊക്കെയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുന്നത്.

കുറച്ച് കാലങ്ങളായി നടിയുടെ ശരീരത്തെ വര്‍ണിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് ഉറപ്പിച്ച് ഹണിയും ധൈര്യമായി മുന്നോട്ട് പോവുകയാണ്. ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ വിശേഷങ്ങളാണ് വൈറലാവുന്നത്.

സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനൊപ്പം കേരളത്തിലുടനീളം ഉദ്ഘാടനങ്ങളുമായി തിരക്കിലാണ് ഹണി റോസ്. ജൂവല്ലറികളും വ്യാപരസ്ഥാപനങ്ങളുമടക്കം ഹണി റോസ് ഉദ്ഘാടനത്തിന് എത്തുന്നത് നിരവധിയിടങ്ങളിലാണ്. ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനാണ് നടി എത്തിയിരിക്കുന്നത്. അവിടെയും ശ്രദ്ധേയമായത് ഹണി ധരിച്ച വസ്ത്രങ്ങളുടെ പ്രത്യേകതയായിരുന്നു.

ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന് വേണ്ടി നടി ധരിച്ചിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള സ്‌പോര്‍ഡ്‌സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും വെള്ളനിറമുള്ള ഷൂസുമായിരുന്നു വേഷം. ഇതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു ഹണി റോസ് ഉദ്ഘാടനത്തിനെത്തിയത്. സ്ഥിരമായി നടക്കാറുള്ളത് പോലെ ഇത്തവണയും നടിയുടെ ഫോട്ടോസിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.

ഉദ്ഘാടനമാണെന്ന് കേട്ടപ്പോള്‍ ജിമ്മില്‍ നിന്നും നേരെ ഇങ്ങോട്ടാണോ വന്നതെന്നായിരുന്നു കൂടുതല്‍ പേരും നടിയോട് ചോദിച്ചത്. ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്തു കൊണ്ട് ഇരുന്നപ്പോള്‍ ആണ് ഉദ്ഘാടനം ഉണ്ടെന്ന് വിളി വന്നത്. പിന്നെ ഇറങ്ങി ഓടുകയായിരുന്നു എന്നാണ് ഒരാള്‍ പറയുന്നത്.

ഇവര്‍ വന്ന് ഉദ്ഘാടനം ചെയ്ത ഷോപ്പുകളിലൊക്കെ ഇപ്പോള്‍ നല്ല കച്ചവടം ഉണ്ടാകുമോ എന്നാണ് ഒരാളുടെ സംശയം. നേരെ ചൊവ്വേ തുണി ഉടുക്കാന്‍ ഇവര്‍ എന്നാണ് പഠിപ്പിക്കുക. ആരെയും കുസാത്ത ഭാവം, ഒരു വിവാദങ്ങള്‍ക്കും പ്രതികരിക്കാത്ത മനസ്, ശത്രുക്കളോട് പോലും മനസ്സ് തുറന്നുള്ള ചിരി, അച്ഛനെയല്ല മരിച്ചുപോയ അപ്പൂപ്പനെ ചീത്ത പറഞ്ഞാലും ഹണി റോസ് എന്ന ഞാന്‍ ഇങ്ങനെയാണ് എന്നുള്ള ആറ്റിറ്റിയൂഡ്.

മറ്റുള്ളവരില്‍ നിന്നും ഹണിയെ വ്യത്യസ്തയാക്കുന്നത് ഇതൊക്കെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

അപമാനം അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരേ ഒരു നടി അത് ഹണിയാണ്. ചെറിയൊരു വിമര്‍ശനം ഉണ്ടായാല്‍് പോലും ആത്മഹത്യ ചെയ്യുന്ന ആളുകളുടെ നാടാണിത്. അവിടെയാണ് തല ഉയര്‍ത്തി വിവാദങ്ങളെയും വിമര്‍ശനങ്ങളെയും നേരിട്ട് ഹണി ജീവിക്കുന്നത്. ശരിക്കും അഭിമാനം തോന്നുകയാണെന്നാണ് ഹണിയെ അനുകൂലിച്ച് കൊണ്ട് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/179341/honeyrose-latest-gym-look-netizens-reaction-goes-viral)