ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് പൃഥ്വി കണ്‍ഫ്യൂഷന്‍ ആക്കി നസ്രിയ

ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് പൃഥ്വി കണ്‍ഫ്യൂഷന്‍ ആക്കി നസ്രിയ
2021-10-04T21:49:00 | By Truevision Admin

മലയാളികളുടെ ഇഷ്ട്ടതാരം  പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് കോൾഡ് കേസ്. ഇടവേളയ്ക്ക് ശേഷം  പോലീസ്  വേഷത്തില്‍ എത്തുന്ന സിനിമ യാണിത്‌ . എസ്പി സത്യജിത്തായിട്ടാണ് നടൻ ചിത്രത്തിൽ എത്തുന്നത്.

ത്രില്ലർ വിഭാഗത്തിൽപ്പെട്ട കോൾഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോൾഡ് കേസിന്റെ ലൊക്കേഷൻ കാഴ്ചയാണ്. പൃഥ്വി തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഇതിന് മുൻപും ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കാക്കി ഗെറ്റപ്പിലുള്ള ചിത്രമായിരുന്നു നടൻ നേരത്തെ പങ്കുവെച്ചത്.



എന്നാൽ ഇപ്പോൾ സൈക്കിളില്‍ വരുന്ന സ്റ്റൈലൻ ചിത്രമാണ് പൃഥ്വി ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. നടന്റെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.പൃഥ്വിയുടെ സ്റ്റൈലൻ ചിത്രത്തിന് കമന്റുമായി നടി നസ്രിയ ഫഹദ് എത്തിയിരിക്കുകയാണ്.

Ishhtaylee എന്നാണ് നസ്രിയ കമന്റായി കുറിച്ചത്. എന്നാൽ നടിയുടെ കമന്റ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയുണ്ട്. എന്താണ് നസ്രിയ ഉദ്ദ്യേശിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്.ഇത് ഇഷ്ടായില്ലേ എന്നാണോ, അതോ സ്‌റ്റൈല്‍ എന്നാണോ എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങള്‍.

രണ്ട് ഇമോജികളാണ് നസ്രിയയ്ക്ക് മറുപടിയായി പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, കോള്‍ഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.ദിവസങ്ങൾക്ക് മുൻപ് കോൾഡ് കേസിന്റെ ലൊക്കേഷനിൽ ജാവ ഫോർട്ടി ടുവിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.


ഈ ചിത്രത്തിന് കമന്റുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയതോടെ പൃഥ്വിയും ജാവ ബൈക്കുമായുള്ള അടുത്ത ബന്ധം പുറം ലോകത്ത് എത്തിയത്. 'ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം, രണ്ട് താരങ്ങളുടെ കൂടിച്ചേരല്‍''.

പൃഥ്വിയുടെ ചിത്രത്തിന് ചുവടെയായി ആനന്ദ് കമന്റ് ചെയ്തു. ഇതിന് മറുപടിയായിട്ടായിരുന്നു ജാവ ബൈക്കുമായുള്ള താരത്തിന്റ ആ അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.പിതാവും നടനുമായ സുകുമാരനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു പൃഥ്വി വെളിപ്പെടുത്തിയത്.'താരങ്ങളെ കുറിച്ച് അറിയില്ല,

പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്. അഭിനയത്തിലേക്കെത്തുന്നതിന് മുമ്പ് അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു. ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്.

എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം തന്റെ കൈവശമില്ലെന്നും പൃഥ്വിരാജ് കുറിച്ചു. നടന്റെ ട്വീറ്റ് വൈറലായിരുന്നു.

Content Highlight: Cold Case is the latest movie of Prithviraj, the favorite star of Malayalees. This is a movie that comes in the role of a policeman after a break. The actor will be seen in the role of SP Satyajit.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup