---
title: " #Ranjini | ചിത്രം സൂപ്പർ ഹിറ്റായി, പക്ഷെ ഒരു വർഷം മലയാള സിനിമാ ലോകത്ത് എനിക്ക് സംഭവിച്ചത്; തുറന്ന് പറഞ്ഞ് രഞ്ജിനി"
english_title: "#film #became #superhit #but #happened #tome #oneyear #Malayalam #filmworld #Ranjini #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/179273/film-became-superhit-but-happened-tome-oneyear-malayalam-filmworld-ranjini-openup"
published_at: "2024-01-25T07:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1c69aaf144_ranjini_1.jpg"
keywords: []
---

#  #Ranjini | ചിത്രം സൂപ്പർ ഹിറ്റായി, പക്ഷെ ഒരു വർഷം മലയാള സിനിമാ ലോകത്ത് എനിക്ക് സംഭവിച്ചത്; തുറന്ന് പറഞ്ഞ് രഞ്ജിനി

> **Lead Summary:** മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണ് ചിത്രം. മോഹൻലാലിൻ‌റെ അവിസ്മരണീയ പ്രകടനം ഇന്നും ആരാധകർ ചർച്ചയാക്കാറുണ്ട്. ചിത്രത്തിൽ നടി രഞ്ജിനി ചെയ്ത നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കല്യാണി എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. ഇന്നും രഞ്ജിനിയെ പ്രേക്ഷകർ ഓർക്കുന്നത് ഈ സിനിമയിലൂടെയാണ്. എന്നാൽ ചിത്രം റിലീസ് ചെയ്ത ശേഷം ഒരു വർഷത്തോളം രഞ്ജിനിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ ലഭിച്ചിട്ടില്ല.

## Article Content

മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണ് ചിത്രം. മോഹൻലാലിൻ‌റെ അവിസ്മരണീയ പ്രകടനം ഇന്നും ആരാധകർ ചർച്ചയാക്കാറുണ്ട്. ചിത്രത്തിൽ നടി രഞ്ജിനി ചെയ്ത നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കല്യാണി എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. ഇന്നും രഞ്ജിനിയെ പ്രേക്ഷകർ ഓർക്കുന്നത് ഈ സിനിമയിലൂടെയാണ്. എന്നാൽ ചിത്രം റിലീസ് ചെയ്ത ശേഷം ഒരു വർഷത്തോളം രഞ്ജിനിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ ലഭിച്ചിട്ടില്ല.

ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടി തുറന്ന് സംസാരിച്ചിരുന്നു . ചിത്രം സൂപ്പർഹിറ്റായെന്ന വാർത്ത ഞങ്ങൾക്ക് ലഭിച്ചു. പക്ഷെ ചിത്രം കഴിഞ്ഞ് ഒരു വർഷം എനിക്ക് ഒരു മലയാള സിനിമയിലും അവസരം വന്നില്ല. ഒരു വർഷം സിനിമ ഓടിയ വാർത്ത വന്നു. എന്നിട്ടും മലയാള സിനിമകൾ വന്നില്ല എന്നത് അസാധാരണമായി തോന്നുന്നെന്ന് മേക്കപ്പ് മാനോടും മറ്റും ഞാൻ പറഞ്ഞു. പിന്നീടാണ് പെട്ടെന്ന് മലയാള സിനിമകളുടെ അവസരം വരാൻ തുടങ്ങി.

തമിഴിൽ നിരവധി സിനിമകൾ ചെയ്തതിനെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. തമിഴ് ഭാഷ എനിക്കറിയാം.അവിടെ നായികാ കേന്ദ്രീകൃതമായ സിനിമകൾ ചെയ്തിട്ടുണ്ട്. വില്ലേജ് കഥാപാത്രങ്ങളാണ് കൂടുതൽ ചെയ്തതെന്നും നടി വ്യക്തമാക്കി. കരിയറിലെ തിരക്കേറിയ സമയത്താണ് പഠനം തുടരാൻ വേണ്ടി അഭിനയം നിർത്തുന്നത്. ഇപ്പോൾ നടി വീണ്ടും അഭിനയ രം​ഗത്ത് സജീവമാണ്.സിം​ഗപ്പൂരിൽ ജനിച്ച് വളർന്ന രഞ്ജിനിയുടെ യഥാർത്ഥ പേര് സാഷ സെൽവരാജ് എന്നാണ്.

സിനിമാ രം​ഗത്തേക്ക് കൊണ്ട് വന്ന സംവിധായകൻ ഭാരതിരാജയാണ് ര‍ഞ്ജിനി എന്ന പേര് നൽകിയത്. കൊച്ചി സ്വദേശിയായ പിയറിനെയാണ് രഞ്ജിനി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കൽ രഞ്ജിനി തുറന്ന് സംസാരിച്ചിരുന്നു . താമസിച്ച് വിവാഹം ചെയ്ത ആളാണ് ഞാൻ. വിവാഹം പകത്വയോടെ എടുത്ത തീരുമാനം ആയതിനാൽ വീട്ടിൽ എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്നും നടി രഞ്ജിനി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/179273/film-became-superhit-but-happened-tome-oneyear-malayalam-filmworld-ranjini-openup)