---
title: "#graceantony | രാത്രി കിടക്കുന്നതിന് മുന്‍പ് ഞാന്‍ അത് ചെയ്യും! സെല്‍ഫ് ലവ്വിനെ പറ്റി പറഞ്ഞ് നടി ഗ്രേസ് ആന്റണി"
english_title: "#graceantony #opens #up #about #self #love #her #own #movies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179238/graceantony-opens-up-about-self-love-her-own-movies"
published_at: "2024-01-24T21:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1323d91b6b_grace.jpg"
keywords: []
---

# #graceantony | രാത്രി കിടക്കുന്നതിന് മുന്‍പ് ഞാന്‍ അത് ചെയ്യും! സെല്‍ഫ് ലവ്വിനെ പറ്റി പറഞ്ഞ് നടി ഗ്രേസ് ആന്റണി

> **Lead Summary:** **വേറിട്ട** കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഗ്രേസ് ആന്റണി. തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള റോളുകൡലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നടി. ഓരോ സിനിമ കഴിയുംതോറും താരമൂല്യം വര്‍ധിച്ച് വരുന്ന ഗ്രേസ് പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ വേറിട്ട ചിന്താഗതിയുള്ള ആളാണ്. 

## Article Content

**വേറിട്ട** കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഗ്രേസ് ആന്റണി. തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള റോളുകൡലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നടി. ഓരോ സിനിമ കഴിയുംതോറും താരമൂല്യം വര്‍ധിച്ച് വരുന്ന ഗ്രേസ് പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ വേറിട്ട ചിന്താഗതിയുള്ള ആളാണ്. 

വസ്ത്രധാരണം മുതലിങ്ങോട്ട് ജീവിതത്തിലെ അനുഭവങ്ങളിലൂടെ ഓരോ പാഠങ്ങളും പഠിച്ച് കൊണ്ടിരിക്കുകയാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്. മാത്രമല്ല ഏറ്റവും പ്രധാന കാര്യം സ്വയം സ്‌നേഹിക്കണമെന്നുള്ളതാണ്. അങ്ങനെ സെല്‍ഫ് ലവ്വിനെ പറ്റി ഗ്രേസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. 

വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും താന്‍ അഭിനയിച്ച സിനിമകള്‍ വളരെ അപൂര്‍വ്വമായിട്ടേ കാണാറുള്ളു എന്നാണ് ഗ്രേസിപ്പോള്‍ പറയുന്നത്. ആദ്യത്തെ ദിവസം പോയി കണ്ടാല്‍ മാത്രമേ സ്വന്തം സിനിമകള്‍ കാണാറുള്ളു. ഇല്ലെങ്കില്‍ കാണാറില്ല. ഞാന്‍ അഭിനയിച്ചത് എങ്ങനെയായിരിക്കുമെന്ന് ഒക്കെ ഓര്‍ത്തിട്ടാണ് അത് കാണാന്‍ പോവാത്തത്. സിനിമ എങ്ങനെയായിരിക്കുമെന്ന് നമുക്ക് അറിയാമല്ലോ. 

എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത് എന്തൊക്കെയാണെന്ന് എനിക്ക് അറിയാം. പിന്നെ എങ്ങാനും കണ്ടാല്‍ അതിലെ കുറ്റവും കുറവുമൊക്കെയാണ് ഞാന്‍ നോക്കാറുള്ളത്. എന്റെ സീന്‍ വരുമ്പോള്‍ ഞാന്‍ മുഖം കുനിച്ചിരിക്കുകയോ പോപ്‌കോണ്‍ തിന്നുകയോ ചെയ്യും. മാതാപിതാക്കളുടെ കൂടെയോ കൂട്ടുകാരുടെ കൂടെയോ ഒക്കെ സിനിമ കാണാറുണ്ട്. പിന്നെ റോഷാക്ക് സിനിമ അടുത്തിടെ ഒടിടിയിലൂടെ കണ്ടതിനെ പറ്റിയും നടി പറയുന്നു.

എന്റെ ഏറ്റവും മികച്ച സിനിമ കുമ്പളങ്ങി നൈറ്റ്‌സ് ആണെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ തമിഴ് സിനിമയിലൊക്കെ അഭിനയിച്ചത് സംതൃപ്തി തോന്നി. പക്ഷേ എന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ പറ്റുന്നൊരു സിനിമ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ഞാന്‍ പറയുക. ഏത് വേഷം കിട്ടിയാലും ഞാന്‍ ചെയ്യും. നെഗറ്റീവ് ഷേഡ് ഒക്കെയാണെങ്കില്‍ ഒത്തിരി സന്തോഷമാണ്. അങ്ങനൊരു വേഷം കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. 

സെല്‍ഫ് ലവ് ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്‌നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്‌നേഹിക്കുന്നതാണ്. അത് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. സ്വയം കണ്ടെത്തിയൊരു കാര്യമാണിതെന്നാണ് ഗ്രേസ് പറയുന്നത്. മുന്‍പ് ഞാന്‍ മറ്റുള്ളവരില്‍ നിന്നും ഒത്തിരി പ്രതീക്ഷിക്കുമായിരുന്നു.

അവരത് പറഞ്ഞാലേ സന്തോഷമാവുകയുള്ളു. അത് കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കും. അത്രയും സമയവും കഷ്ടപ്പാടുകളും എന്തിനാണ് കളയുന്നതെന്ന് തോന്നിയപ്പോഴാണ് ഞാന്‍ എന്നെ തന്നെ ചേര്‍ത്ത് പിടിച്ചത്. എന്നും രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഞാന്‍ സ്വയം കെട്ടിപ്പിടിക്കാറുണ്ട്. സപ്പോര്‍ട്ട് തരുന്നതിന് നന്ദി എന്ന് എന്നോട് തന്നെ പറയും.

അതൊരു മിറാക്കിള്‍ പോലെയുള്ള അനുഭവമാണ് എനിക്ക് തരുന്നത്. അങ്ങനെയാണെങ്കില്‍ ജീവിതത്തില്‍ ആരുമില്ലെങ്കിലും നമ്മള്‍ക്ക് വലിയ പ്രശ്‌നമൊന്നും തോന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ മറ്റുള്ളവരുടെ പിന്തുണയും ജീവിത പങ്കാളിയും കുടുംബവുമൊക്കെ വേണം. അവിടെയും നമ്മള്‍ സെല്‍ഫ് ലവ് ചെയ്യണമെന്നതാണ് പ്രധാന കാര്യമെന്ന് ഗ്രേസ് പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/179238/graceantony-opens-up-about-self-love-her-own-movies)