സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമപുത്രിയാണ് ദിയ കൃഷ്ണ. തന്‍റെ ജീവിത വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം ദിയ ആരാധകരുമായി ഇപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയായിരുന്നു. നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ലോക്ക് ഡൗൺ കാലത്താണ് ദിയ കൃഷ്ണ സോഷ്യൽമീഡിയയിലും യുട്യൂബിലും സജീവമായത്. വെറുമൊരു യുട്യൂബർ മാത്രമല്ല ദിയ കൃഷ്ണ ഓ ബൈ ഓസി എന്ന പേരിൽ വസ്ത്രങ്ങളുടെയും ഫാൻസി ആഭരണങ്ങളുടെയും ബിസിനസും ദിയ കൃഷ്ണയ്ക്കുണ്ട്.
ഇതുവരെയുള്ള ജീവിതത്തിൽ സംഭവിച്ച ഒട്ടുമിക്ക കാര്യങ്ങളും തന്റെ ആരാധകരോട് ദിയ കൃഷ്ണ പങ്കിടാറുണ്ട്. ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. കയ്യിൽ മോതിരം അണിഞ്ഞ് ഒരു പുരുഷന്റേത് എന്ന് തോന്നിക്കുന്ന കയ്യിൽ തന്റെ കൈ ചേർത്ത് പിടിച്ച് നാണത്തോടെ നിൽക്കുന്ന ദിയ കൃഷ്ണയാണ് പുതിയ പോസ്റ്റിലുള്ളത്. ഞാൻ യെസ് പറഞ്ഞു... എന്നാണ് ചിത്രത്തിന് ദിയ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ഒപ്പം മോതിരത്തിന്റെ ഒരു ഇമോജിയും ദിയ ചേർത്തിട്ടുണ്ട്. സെലിബ്രിറ്റി വെഡ്ഡിങ് ഫോട്ടോഗ്രാഫറായ എസ്.കെ അഭിജിത്താണ് ദിയയുടെ പുത്തൻ ചിത്രം പകർത്തിയിരിക്കുന്നത്. എന്നാൽ ആരുടെ കൈകളിലാണ് താൻ പിടിച്ചിരിക്കുന്നതെന്നോ ആരുമായാണ് താൻ പ്രണയത്തിലായതെന്നോ ദിയ വെളിപ്പെടുത്തിയിട്ടില്ല. ആ ഭാഗ്യവാൻ അശ്വിൻ അല്ലേ..?, യെസ് പറഞ്ഞിട്ട് കുറേക്കാലമായി യെസ് പറഞ്ഞത് ഇപ്പോഴാണെന്നല്ലേയുള്ളു?, ഒടുവിൽ ഓസി അവളുടെ യഥാർത്ഥ സ്നേഹം കണ്ടെത്തി,
എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ദിയയുടെ യാത്രകളും ഒട്ടുമിക്ക യുട്യൂബ് വീഡിയോകളും അശ്വിനൊപ്പമാണ് അടുത്തിടെയായി ചെയ്യുന്നത്. മുമ്പൊരു പ്രണയം പരാജയമായതിന്റെ വിവരം മറച്ചുവെക്കാത്ത ആളാണ് ദിയ കൃഷ്ണ. അതിൽ നിന്നും കരകയറുന്ന വേളയിൽ അശ്വിനെ ദിയയുടെ ഒപ്പം കാണാൻ ആരംഭിച്ചപ്പോൾ മുതൽ ഊഹാപോഹങ്ങൾ ആരംഭിച്ചിരുന്നു. അശ്വിനുമായി ഡേറ്റിങ്ങിലാണോ, വിവാഹനിശ്ചയം കഴിഞ്ഞോ തുടങ്ങിയ ചോദ്യങ്ങൾ തുടക്കം മുതൽ ആരാധകർ ചോദിക്കുന്നുണ്ട്.
പ്രണയമുണ്ടോ എന്ന ചോദ്യത്തിന് താൻ സോഷ്യൽ മീഡിയയിൽ എങ്ങും അങ്ങനെ പറഞ്ഞിട്ടില്ലല്ലോ നല്ല പ്രണയം ഉണ്ടാകാൻ ആഗ്രഹിക്കുന്നയാളാണ് താൻ എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നാണ് മുമ്പ് ദിയ പറഞ്ഞത്. ഇതിന് മുമ്പ് വൈഷ്ണവ് എന്ന സുഹൃത്തുമായി ദിയ പ്രണയത്തിലായിരുന്നു. അശ്വിനൊപ്പമുള്ള വീഡിയോ പങ്കുവെക്കുമ്പോഴെല്ലാം അശ്വിൻ നല്ലൊരു ഗ്രീൻ ഫ്ലാഗാണെന്ന് ദിയയോട് ആരാധകർ നിരന്തരമായി കമന്റിലൂടെ പറയാറുണ്ടായിരുന്നു. അതേ സമയം ഫോട്ടോ വൈറലായതോടെ ഫോട്ടോഷൂട്ടിന് വേണ്ടി വെറുതെ പകർത്തിയ ചിത്രമാണോയെന്ന സംശയവും ആരാധകർക്കുണ്ട്.
Content Highlight: #Isaid #yes #Diya #reveals #her #love #wishes fans!

































