#SuchitraNair | ലിജോ സാർ ബി​ഗ് ബോസ് കാണുന്ന ഒരാളാണ്, ആ വ്യക്തിക്ക് വേണ്ടി പലതും നഷ്ടപ്പെടുത്തി; നടി സുചിത്ര നായർ

#SuchitraNair | ലിജോ സാർ ബി​ഗ് ബോസ് കാണുന്ന ഒരാളാണ്, ആ വ്യക്തിക്ക് വേണ്ടി പലതും നഷ്ടപ്പെടുത്തി; നടി സുചിത്ര നായർ
2024-01-24T13:58:00 | By Kavya N

വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായർ. സുചിത്ര നല്ലൊരു നർത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായും സുചിത്ര എത്തിയിരുന്നു. ആ സീസണിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട മത്സരാർത്ഥി കൂടിയാണ് സുചിത്ര . സീരിയലിലേക്ക് സുചിത്ര എത്തിയതുപോലും സിനിമാമോഹം കൊണ്ടാണ്. അച്ഛനെപ്പോലും എതിർത്താണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്.

മതഭരമിഴിയോരം എന്ന പാട്ട് പുറത്തിറങ്ങുന്നത് വരെ സുചിത്രയുടെ കഥാപാത്രത്തിന് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിൽ ഇത്രത്തോളം പ്രധാന്യമുണ്ടെന്ന് പ്രേക്ഷകർക്ക് അറിവില്ലായിരുന്നു. പാട്ട് പുറത്തിറങ്ങിയതോടെ നിരവധി പേരാണ് സുചിത്രയെ അഭിനന്ദിച്ച് എത്തിയത്. സിനിമാ വിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു. 'മലൈക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ ഒന്നും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴില്ല.' 'സിനിമയില്‍ ചെറിയ ഒരു റോളാണ് ഞാന്‍ ചെയ്യുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് ലിജോ സര്‍ എന്നെ വിളിച്ചത്. ആദ്യ സിനിമ തന്നെ ഇത്രയും വലിയ ഒരു ക്രൂവിനൊപ്പം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വാലിഭനിലെ പാട്ട് ഇറങ്ങിയതിന് ശേഷം സിനിമയില്‍ നിന്ന് ചില അവസരങ്ങളൊക്കെ വരുന്നുണ്ട്. ലിജോ സാർ ബി​ഗ് ബോസ് കാണുന്ന ഒരാളാണ്. എങ്ങനെയോ ഞാൻ അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു.' 'ഇതുവരെ പുതിയ സിനിമ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തായാലും മലയാളത്തില്‍ കുറച്ച് നല്ല സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹമെന്ന്', സുചിത്ര പറയുന്നു.

ശേഷം വിവാ​ഹ​ത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് സുചത്ര പ്രതികരിച്ചത്. വിവാഹം വേണ്ട എന്നൊന്നും വെച്ചിട്ടില്ല. വിവാഹം ചെയ്യും പക്ഷെ ഇപ്പോഴല്ല. വീട്ടുകാരുടെ ഭാഗത്ത് നിന്ന് നല്ല പ്രഷറുണ്ട് അതുകൊണ്ട് കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്.' 'അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു.

പല മിസ് അണ്ടര്‍ സ്റ്റാന്റിങും കാരണം ആ ബന്ധം വേര്‍പിരിഞ്ഞു. ഇപ്പോള്‍ കൂടുതുറന്ന് വിട്ട കിളിയെ പോലെ സ്വതന്ത്രയാണ് ഞാന്‍. അത് നന്നായി ആസ്വദിക്കുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വന്നതിന് ശേഷമാണ് എന്തെല്ലാം ഇഷ്ടങ്ങളാണ് ഞാന്‍ അയാള്‍ക്ക് വേണ്ടി മാറ്റി വെച്ചതെന്ന് ചിന്തിയ്ക്കുന്നത്. 'അയാള്‍ക്കൊപ്പം നല്ല ഒരു ജീവിതമായിരുന്നു ആഗ്രഹിച്ചത്. അതുകൊണ്ട് എന്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും എല്ലാം വേണ്ടന്നുവെച്ചു. പക്ഷെ അതുകൊണ്ടും കാര്യമുണ്ടായില്ല 'പക്ഷെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ ആ ശീലങ്ങളെല്ലാം മാറാന്‍ കാരണമായി. ഇപ്പോള്‍ വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമെയുള്ളൂ. എല്ലാവരെയും വിശ്വസിക്കുന്ന പരിപാടി നിര്‍ത്തി. എനിക്ക് എന്റെ അച്ഛനും അമ്മയും ചേട്ടനുമുണ്ട്. അത് മതി', എന്നാണ് സുചിത്ര നായർ പറഞ്ഞത്.

Content Highlight: #Lijo #sir #watches #Bigg Boss #lost #lot #for #guy #Actress #SuchitraNair

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup