#Samyukthamenon | ജയ് ശ്രീറാം; രാമന്‍റെയും സീതയുടെയും ചിത്രം പങ്കുവച്ച് നടി സംയുക്ത

#Samyukthamenon | ജയ് ശ്രീറാം; രാമന്‍റെയും സീതയുടെയും ചിത്രം പങ്കുവച്ച് നടി സംയുക്ത
2024-01-24T11:53:00 | By Athira V

യോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടി രേവതി, നിത്യാ മേനന്‍ തുടങ്ങിയ നടിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നുവെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്‍വൃതി നവ്യാനുഭവമായിരുന്നെന്നുമാണ് രേവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. രേവതിയുടെ വാക്കുകളെ പിന്തുണച്ച് നിത്യയും രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ രാമന്‍റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോനും രംഗത്തെത്തിയിരിക്കുകയാണ്.

ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ''സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാൾ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്'' എന്നാണ് നടി കുറിച്ചത്.

https://x.com/iamsamyuktha_/status/1749332659011273135?s=20

പ്രാണ പ്രതിഷ്ഠാ ദിവസം നിലവിളക്ക് തെളിയിച്ചതിന്‍റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു. നേരത്തെ നടി ദിവ്യ ഉണ്ണി, സാമന്ത,ശില്‍പ ഷെട്ടി എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകൻ കമൽ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടൻ മിനോണ്‍, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽമീഡിയകളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് അയോധ്യ വിഷയത്തിൽ നിലപാട് അറിയിച്ചത്. 

അതേസമയം രാം ലല്ലയുടെ ചിത്രം പങ്കുവച്ചതിനു പിന്നാലെ രേവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ''പൊയ് മുഖങ്ങൾ അഴിഞ്ഞുവീഴുന്ന ദിവസം ആണെന്ന് കേട്ടിരുന്നു. തെളിയിച്ചു''വെന്നും ഒരാള്‍ കുറിച്ചു. 'അയ്യേ' എന്നായിരുന്നു സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ പ്രതികരണം.

 ''ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ ആരെയും ആകര്‍ഷിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്‍റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്‍റെ ഉള്ളില്‍ എന്തോ തുടിച്ചു, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു.

മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി നിലനിർത്തുന്നതും . എല്ലാവർക്കും ഇങ്ങനെ വേണം. ശ്രീരാമന്‍റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു... ഒരു പക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ്'!!! ജയ് ശ്രീറാം'' എന്നാണ് രേവതി കുറിച്ചത്.

Content Highlight: #Samyukthamenon #shares #ram #pic

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup