---
title: "#shakeela | ‘മദ്യപിച്ചാൽ അടിക്കാറുണ്ട്: ഷക്കീല അടിച്ചപ്പോഴാണ് തിരിച്ചടിച്ചതെന്ന് വളർത്തുമകൾ "
english_title: "#shakeela #daughter #sheethal #explanation #attack #complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179016/shakeela-daughter-sheethal-explanation-attack-complaint"
published_at: "2024-01-24T07:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0734a135d0_shakeela.jpg"
keywords: []
---

# #shakeela | ‘മദ്യപിച്ചാൽ അടിക്കാറുണ്ട്: ഷക്കീല അടിച്ചപ്പോഴാണ് തിരിച്ചടിച്ചതെന്ന് വളർത്തുമകൾ 

> **Lead Summary:** **നടി** ഷക്കീലയെ ആക്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ ശീതൾ രംഗത്ത്. തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറഞ്ഞു.

## Article Content

**നടി** ഷക്കീലയെ ആക്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ ശീതൾ രംഗത്ത്. തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറഞ്ഞു.

കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. 
പൊലീസിൽ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രശ്നം സംസാരിച്ചു തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദേശം അനുസരിച്ച് പ്രശ്നം തീർത്തു. എന്നാൽ ഷക്കീല വീണ്ടും പരാതി നൽകിയതിനാൽ താനും കേസ് നൽകിയുണ്ടെന്ന് ശീതൾ പറഞ്ഞു.

കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ ശനിയാഴ്ച രാത്രിയാണു സംഭവം. 

വളർത്തു മകൾ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു.

മർദ്ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽവച്ച് ഷക്കീലയും ശീതളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതൾ മർദ്ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മർദനമേറ്റു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/179016/shakeela-daughter-sheethal-explanation-attack-complaint)