---
title: "ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായി  മാളവിക ജയറാം "
english_title: "Jayaram and Parvathy are a beloved couple in Malayalam cinema. Both their sons Malavika and Kalidas are beloved by the fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1790/jayaram-and-parvathy-are-a-beloved-couple-in-malayalam-cinema-both-their-sons-malavika-and-kalidas-are-beloved-by-the-fans"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc9dfb76d8ed_malavika.jpg"
keywords: []
---

# ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായി  മാളവിക ജയറാം 

> **Lead Summary:** മലയാള സിനിമാ പ്രേഷകരുടെ പ്രിയപെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ മാളവികയും കാളിദാസും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെ. മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കാളിദാസിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ അഭിനയത്തേക്കാൾ തനിക്ക് കംഫർട്ട് മോഡലിം​ഗ് ആണെന്ന് തെളിയിക്കുകയാണ് മാളവിക.

## Article Content

മലയാള സിനിമാ പ്രേഷകരുടെ പ്രിയപെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ മാളവികയും കാളിദാസും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെ. മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കാളിദാസിന് കഴിഞ്ഞിട്ടുണ്ട് . എന്നാൽ അഭിനയത്തേക്കാൾ തനിക്ക് കംഫർട്ട് മോഡലിം​ഗ് ആണെന്ന് തെളിയിക്കുകയാണ് മാളവിക.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ വേഷത്തിലാണ് മാളവിക ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്.

വേദിക ഫാഷന്റെ ഈ പരസ്യ ചിത്രവും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്.എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‍നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍.

ചെറിയ പരസ്യമെങ്കിലും മികച്ച പ്രകടനമായിരുന്നു മാളവിക നടത്തിയത്. പക്ഷേ പരസ്യം ഒരുപാട് ട്രോളുകള്‍ക്കും കാരണമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1790/jayaram-and-parvathy-are-a-beloved-couple-in-malayalam-cinema-both-their-sons-malavika-and-kalidas-are-beloved-by-the-fans)