---
title: "#idavelaBabu |  കൂട്ടുകാര്‍ ചേര്‍ന്ന് മദ്യം എന്റെ തലയില്‍ ഒഴിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഇടവേള ബാബു"
english_title: "#Friends #poured #alcohol #over #my #head  #Openup #idavelaBabu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178994/friends-poured-alcohol-over-my-head-openup-idavelababu"
published_at: "2024-01-23T22:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afeea9a88f9_babu_1.jpg"
keywords: []
---

# #idavelaBabu |  കൂട്ടുകാര്‍ ചേര്‍ന്ന് മദ്യം എന്റെ തലയില്‍ ഒഴിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഇടവേള ബാബു

> **Lead Summary:** നടനാണെങ്കിലും അഭിനയത്തില്‍ സജീവമല്ലാതെ താരസംഘടനയായ അമ്മയെ നയിക്കുകയാണ് ഇടവേള ബാബു. വ്യക്തി ജീവിതത്തില്‍ ഇടവേള ബാബുവിനെ പറ്റി അധികമാര്‍ക്കും അറിയില്ലെങ്കിലും തന്റെ സ്വഭാവത്തെ പറ്റി നടന്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍.ഇപ്പോഴിതാ താന്‍ തീരെ മദ്യപിക്കാത്ത ആളാണെന്നും കൂട്ടുകാരുടെ കൂടെ ബാറില്‍ പോകാറുണ്ടെന്നും പറയുകയാണ് താരമിപ്പോള്‍. മദ്യപാന ശീലം തീരെയില്ല.

## Article Content

നടനാണെങ്കിലും അഭിനയത്തില്‍ സജീവമല്ലാതെ താരസംഘടനയായ അമ്മയെ നയിക്കുകയാണ് ഇടവേള ബാബു. വ്യക്തി ജീവിതത്തില്‍ ഇടവേള ബാബുവിനെ പറ്റി അധികമാര്‍ക്കും അറിയില്ലെങ്കിലും തന്റെ സ്വഭാവത്തെ പറ്റി നടന്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍.ഇപ്പോഴിതാ താന്‍ തീരെ മദ്യപിക്കാത്ത ആളാണെന്നും കൂട്ടുകാരുടെ കൂടെ ബാറില്‍ പോകാറുണ്ടെന്നും പറയുകയാണ് താരമിപ്പോള്‍. മദ്യപാന ശീലം തീരെയില്ല.

അത് വലിയ ക്രെഡിറ്റായിട്ട് ഞാന്‍ പറയുന്നതല്ല.എന്റെ പിതാവും കുടിക്കാത്ത ആളായിരുന്നു. പൊലീസിലായിരുന്നെങ്കിലും ബസില്‍ കയറിപൈസ കൊടുത്തിട്ട് മാത്രമേ അദ്ദേഹം യാത്ര ചെയ്തിട്ടുള്ളു. ഞാനുമത് പിന്തുടര്‍ന്ന് പോന്നു. മദ്യപാനം തെറ്റാണെന്നല്ല പറയുന്നത്. മദ്യപിക്കുന്നതിനെ കുറിച്ച് അച്ഛന്‍ എനിക്ക് തന്ന ഉപദേശം നിന്റെ സ്വന്തം പൈസയില്‍ നിന്നും മദ്യപിക്കണമെന്നായിരുന്നു. എന്നാല്‍ സ്വന്തമായി പൈസ ഉണ്ടാക്കിയപ്പോഴും അങ്ങനെ ചെയ്യണമെന്ന് തോന്നിയില്ല. എന്നെ കുടിപ്പിക്കാന്‍ വേണ്ടി കൂട്ടുകാര്‍ ശ്രമിച്ചിട്ടുണ്ട്.

ഒരിക്കല്‍ തലയില്‍ കൂടി വരെ കള്ള് ഒഴിച്ചിട്ടുണ്ടെന്ന് ബാബു പറയുന്നു.എന്നെ കണ്ടാല്‍ മദ്യപിക്കുന്ന ആളാണെന്നും ആ വയറ് കണ്ടാല്‍ അറിയാം അത്യാവശ്യം ബീയര്‍ കുടിക്കുന്ന ആളാണെന്നുമൊക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. സിഗററ്റ് വലിക്കുന്ന സീനാണെങ്കില്‍ അകത്തേക്ക് പുക എടുക്കാറില്ല. പക്ഷേ എനിക്കങ്ങനൊരു സീന്‍ വന്നപ്പോള്‍ കട്ടന്‍ ചായയാണ് ഉപയോഗിച്ചത്.

അമേരിക്കയില്‍ കുറച്ച് നാള്‍ അടുപ്പിച്ച് പ്രോഗ്രാമുമായി ബന്ധപ്പെട്ട് പോയപ്പോഴാണ് തനിക്ക് കുടവയര്‍ ചാടി തുടങ്ങിയത്. ഭക്ഷണത്തിനോട് അത്ര താല്‍പര്യമുള്ള ആളൊന്നുമല്ല. എങ്കിലും എന്റെ ശരീരത്തെ കളിയാക്കുന്നവരോട് വീട്ടില്‍ അത്യാവശ്യം കഴിക്കാന്‍ വക ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് പറയാറുണ്ട്. കുറച്ച് ബിപി ഉണ്ട് എന്നല്ലാതെ ദൈവം സഹായിച്ച് മറ്റ് അസുഖങ്ങളൊന്നുമില്ല. അമ്മയില്‍ നിന്നുള്ള സ്ഥാനം ഒഴിഞ്ഞാല്‍ ആ ബിപി പോകുമെന്നാണ് ഡോക്ടര്‍ ഉപദേശിച്ചിരിക്കുന്നത് ബാബു പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/178994/friends-poured-alcohol-over-my-head-openup-idavelababu)