---
title: "#swasika | വിവാഹം ചെയ്താലോ എന്ന് ചോദിച്ചപ്പോൾ പ്രേമിന്റെ പ്രതികരണം ഇങ്ങനെ, പ്രൊപ്പോസ് ചെയ്തത് ഞാൻ;  തുറന്ന് പറഞ്ഞ് സ്വാസിക"
english_title: "#asked #get #married #Prem's #response #Iproposed #Swasika #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/178883/asked-get-married-prems-response-iproposed-swasika-openup"
published_at: "2024-01-23T14:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af7a60145c0_swasika_1.jpg"
keywords: []
---

# #swasika | വിവാഹം ചെയ്താലോ എന്ന് ചോദിച്ചപ്പോൾ പ്രേമിന്റെ പ്രതികരണം ഇങ്ങനെ, പ്രൊപ്പോസ് ചെയ്തത് ഞാൻ;  തുറന്ന് പറഞ്ഞ് സ്വാസിക

> **Lead Summary:** വിവാഹിതയാകാൻ പോകുന്ന കാര്യം അടുത്തിടെയാണ് സ്വാസിക പുറത്ത് അറിയിച്ചത്. നടനും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയുടെ വരൻ. ഇരുവരും മനം പോലെ മാം​ഗല്യം എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സീരിയലിനിടെയാണ് ഇവർ പ്രണയത്തിലാകുന്നത്. നടിയുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ജനുവരി 26 നാണ് വിവാഹം. തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം നടക്കുകയെന്നും സ്വാസിക അറിയിച്ചിട്ടുണ്ട്.

## Article Content

വിവാഹിതയാകാൻ പോകുന്ന കാര്യം അടുത്തിടെയാണ് സ്വാസിക പുറത്ത് അറിയിച്ചത്. നടനും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയുടെ വരൻ. ഇരുവരും മനം പോലെ മാം​ഗല്യം എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സീരിയലിനിടെയാണ് ഇവർ പ്രണയത്തിലാകുന്നത്. നടിയുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ജനുവരി 26 നാണ് വിവാഹം. തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം നടക്കുകയെന്നും സ്വാസിക അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വരൻ പ്രേം ജേക്കബിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. പ്രേമിനെ താൻ പ്രൊപ്പോസ് ചെയ്യുകയായിരുന്നെന്നാണ് സ്വാസിക തുറന്ന് പറഞ്ഞു. എനിക്ക് പ്രേമിന്റെ ശബ്ദം വളരെ ഇഷ്ടമാണ്. ഞാൻ മനസിൽ സങ്കൽപ്പിച്ചത് പോലെ പൗരുഷമുള്ള ശബ്ദം.ഒരു റൊമാന്റിക് സീനായിരുന്നു. തോളിൽ തല വെച്ച് ഡയലോ​ഗ് പറയണം. ഡയലോ​ഗ് പറയുന്നതിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ കുഞ്ചു എന്നെ നോക്കി, എന്താ എന്ന് ചോദിച്ചു.

പിന്നെ രണ്ടാമത് അതേ ശക്തിയിൽ ആ ഇഷ്ടം പറയാൻ ഒരു ചമ്മൽ. അടുത്ത ഷെഡ്യൂളിന് വേണ്ടി തിരിച്ച് വരാൻ നേരത്ത് താങ്ക്സ് ഫോർ കമിം​ഗ് ടു മൈ ലൈഫ് എന്ന് മെസേജ് വന്നു. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങൾ ഭയങ്കര അടിപൊളിയായിരുന്നു. ഒളിച്ച് നിന്ന് നോക്കും. മോണിറ്ററിന്റെ മുമ്പിൽ പോയി കൈയൊക്കെ പിടിക്കും. ലൊക്കേഷനിലുള്ള കുട്ടി റൊമാൻസുകളൊക്കെ നടന്ന് പോയി, സ്വാസിക പറഞ്ഞു . സ്വാസികയെക്കുറിച്ച് പ്രേം ജേക്കബും സംസാരിച്ചു.

സ്വാസിക ഭയങ്കര എക്സ്പ്രസീവാണ്. ചിരിക്കുന്ന കാര്യത്തിലും കരയുന്ന കാര്യത്തിലുമൊക്കെ. തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിന് നന്ദി പറയുന്നെന്നും പ്രേം ജേക്കബ് വ്യക്തമാക്കി. ചെറിയ കഥാപാത്രങ്ങൾ മുമ്പും ചെയ്ത് വന്ന ന‌ടിക്ക് ചതുരം എന്ന ചിത്രത്തിലെ നായികാ വേഷം വഴിത്തിരിവായി. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ സ്വഭാവമുള്ള ചിത്രം മികച്ച വിജയം നേടി. നടിയുടെ ഇമേജിൽ വലിയ മാറ്റം വരുത്താൻ ചതുരം സഹായിച്ചു.

അതേസമയം സഹനായികയായും ടെലിവിഷൻ അവതാരകയുമെല്ലാമായി സ്വാസിക പ്രേക്ഷകർക്ക് മുമ്പിൽ എത്താറുണ്ട്. സഹനായിക വേഷം ചെയ്യാൻ തനിക്കെപ്പോഴും താൽപര്യമുണ്ടെന്നും മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും സ്വാസിക വ്യക്തമാക്കി. വിവാഹശേഷവും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ വിവാഹ ശേഷം തനിക്ക് അവസരങ്ങൾ ലഭിക്കുമോ എന്നറിയില്ലെന്നും നടി കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/178883/asked-get-married-prems-response-iproposed-swasika-openup)