---
title: "#IyerinArabia | മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന 'അയ്യര്‍ ഇൻ അറേബ്യ'യുടെ റിലീസ് പ്രഖ്യാപിച്ചു "
english_title: "#Mukesh, #Dhyan #Urvashi #starrer '#IyerinArabia'#announced #release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178881/mukesh-dhyan-urvashi-starrer-iyerinarabiaannounced-release"
published_at: "2024-01-23T13:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af7842b3f56_FB.jpg"
keywords: []
---

# #IyerinArabia | മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന 'അയ്യര്‍ ഇൻ അറേബ്യ'യുടെ റിലീസ് പ്രഖ്യാപിച്ചു 

> **Lead Summary:** **[** മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന അയ്യര്‍ ഇൻ അറേബ്യയുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക.

## Article Content

**[** മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന അയ്യര്‍ ഇൻ അറേബ്യയുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക.

മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇൻ അറേബ്യയില്‍ ദുര്‍ഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിടുന്നു.

സംവിധാനം എം എ നിഷാദാണ്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം ഒരുങ്ങുന്നത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

തിരക്കഥയും എം എ നിഷാദാണ്. വിഘ്‌നേഷ് വിജയകുമാറാണ് നിര്‍മാണം. ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഉള്ളടക്കത്തിന് പ്രധാന്യം നല്‍കിയുള്ള മലയാള സിനിമകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി വ്യവസായിയായ വിഘ്‍നേശ് വിജയകുമാര്‍.

വിഘ്‍നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. ഗാനരചന പ്രഭാ വർമ്മയ്‍ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരും നിര്‍വഹിക്കുന്നു.

ശബ്‍ദലേഖനം ജിജുമോൻ ടി ബ്രൂസ്. രാജേഷ് പി എം ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. കലാസംവിധാനം പ്രദീപ് എം വി, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജീർ കിച്ചു,

പ്രൊഡക്ഷൻ കണ്‍ട്രോളർ ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ മധു, സ്റ്റിൽസ് നിദാദ്, ഡിസൈൻ യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ് തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ എ എസ് ദിനേശ് എന്നിവരുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/178881/mukesh-dhyan-urvashi-starrer-iyerinarabiaannounced-release)