---
title: " #Shalinsoya | എനിക്ക് പ്രണവിനോട് ക്രഷ്; വിവാഹ അഭ്യര്‍ഥന നടത്തി; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി ശാലിൻസോയ"
english_title: "#I have #crush #Pranav #marriage #proposal #made #Actress #Shalinsoya #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178874/i-have-crush-pranav-marriage-proposal-made-actress-shalinsoya-opensup"
published_at: "2024-01-23T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af76618eff9_pranav_and_shalin_1.jpg"
keywords: []
---

#  #Shalinsoya | എനിക്ക് പ്രണവിനോട് ക്രഷ്; വിവാഹ അഭ്യര്‍ഥന നടത്തി; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി ശാലിൻസോയ

> **Lead Summary:** സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടിയാണ് ശാലിൻ സോയ . സാമൂഹ്യ മാധ്യമത്തില്‍ നിറസാന്നിദ്ധ്യമായ ഒരു താരമായതിനാല്‍ ശാലിൻ സോയയുടെ വിശേഷങ്ങള്‍ ചര്‍ച്ചയായി മാറാറുണ്ട്. ഒരു അഭിമുഖവും താരത്തിന്റേതായി ചര്‍ച്ചകളില്‍ നിറയുകയാണ്. ശാലിൻ സോയ പ്രണവ് മോഹൻലാലിനെ കുറിച്ച് സൂചിപ്പിച്ചതാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

## Article Content

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടിയാണ് ശാലിൻ സോയ . സാമൂഹ്യ മാധ്യമത്തില്‍ നിറസാന്നിദ്ധ്യമായ ഒരു താരമായതിനാല്‍ ശാലിൻ സോയയുടെ വിശേഷങ്ങള്‍ ചര്‍ച്ചയായി മാറാറുണ്ട്. ഒരു അഭിമുഖവും താരത്തിന്റേതായി ചര്‍ച്ചകളില്‍ നിറയുകയാണ്. ശാലിൻ സോയ പ്രണവ് മോഹൻലാലിനെ കുറിച്ച് സൂചിപ്പിച്ചതാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

പ്രണവിനോട് ക്രഷാണ് എന്നല്ല എന്ന് പറയുകയാണ് നടി ശാലിൻ സോയ. ആ വ്യക്തിയെ എനിക്ക് ഇഷ്‍ടമാണ്. സിനിമയില്‍ പ്രണവെത്തുന്നതിനു മുന്നേയുള്ള ഇഷ്‍ടമാണ്. പ്രണവ് യാത്രകള്‍ ഇഷ്‍ടപ്പെടുന്ന വ്യക്തിയാണ്. തീര്‍ത്തും വ്യത്യസ്‍തമാണ് പ്രണവിന്റെ രീതികള്‍.

അത് കൗതുകം നിറഞ്ഞതാണ് എന്നും ശാലിൻ പറയുന്നു . ഒരിക്കൽ പുഷ്‌കറിൽ യാത്ര ചെയ്‍തപ്പോൾ താൻ അവിടുത്തെ ഒരു മാസികയില്‍ പ്രണവ് മോഹൻലാലിനെ കുറിച്ച് ആർട്ടിക്കിൾ കണ്ടു.അദ്ദേഹത്തിന്റെ ലൈഫ് അങ്ങനെയാണ് എന്ന് അറിയുമ്പോള്‍ എല്ലാവര്‍ക്കും സ്വാഭാവികമായും ഒരു കൗതുകം ഉണ്ടാകും എന്നും നടി വ്യക്തമാക്കി ഇത് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ എന്തൊക്കെയോ വാര്‍ത്തകള്‍ ആയിരുന്നു.

വിവാഹ അഭ്യര്‍ഥന നടത്തിയെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.അത് ഒന്നും ഞാൻ അറിഞ്ഞിട്ടല്ല. പ്രണവിനെ ഒരിക്കല്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും നടി പറയുന്നു . കൊച്ചി ടു ചെന്നൈ ഫ്ളൈറ്റിൽ താൻ യാദൃശ്ചികമായി പ്രണവ് മോഹൻലാലിനെ ഞാൻ കണ്ടുമുട്ടി. അത്രയേയുള്ളൂ. മറ്റൊരു ജീവിതം തെരഞ്ഞെടുക്കാമായിട്ടും ഇങ്ങനെ തന്നെ പ്രണവ് മോഹൻലാല്‍ പോകുന്നു എന്നതാണ് കൗതുകം. മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമാണതെന്നും പറയുന്നു ശാലിൻ

### Related Links & Sources
- [Original Story Source](https://moviemax.in/news/178874/i-have-crush-pranav-marriage-proposal-made-actress-shalinsoya-opensup)