---
title: "സുസ്മിത സെന്നും റോഹ്മാനും വേർപിരിഞ്ഞു"
english_title: "Sushmita Sen and Rohman split up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17884/sushmita-sen-and-rohman-split-up"
published_at: "2021-12-26T19:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c879ff1cae0_susmitha sen.jpg"
keywords: []
---

# സുസ്മിത സെന്നും റോഹ്മാനും വേർപിരിഞ്ഞു

> **Lead Summary:** ബോളിവുഡ് നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെന്നും കാമുകൻ റോഹ്മാന്‍ ഷോവലും വേർപിപിരിഞ്ഞു. സുസ്മിത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫാഷന്‍ മോഡലാണ് റോഹ്മാൻ.

## Article Content

ബോളിവുഡ് നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെന്നും കാമുകൻ റോഹ്മാന്‍ ഷോവലും വേർപിപിരിഞ്ഞു. സുസ്മിത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫാഷന്‍ മോഡലാണ് റോഹ്മാൻ.

> "സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. എന്നാല്‍ ആ ബന്ധം അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കുന്നു",എന്നാണ് സുസ്മിത കുറിച്ചത്. റോഹ്മാനൊപ്പമുള്ള ചിത്രവും സുസ്മിത പങ്കുവച്ചു.

നിയമപരമായി വിവാഹിതരല്ലെങ്കിലും റോഹ്മാനും സുസ്മിതയും വർഷങ്ങളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്.

ആ പരിചയും പിന്നീട് സൗഹൃദത്തിലേക്കും അത് പ്രയണത്തിലേക്കും വഴിമാറുകയായിരുന്നു. ഇരുവരും തമ്മിൽ പതിനഞ്ച് വയസിന്റെ വ്യത്യാസമുണ്ട്.

പ്രായവ്യത്യാസത്തിന്റെ പേരിൽ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ കാര്യമാക്കി എടുത്തിരുന്നില്ല. ഈ പ്രായവ്യത്യാസത്തിന്റെ കാര്യം റോഹ്മാൻ മറച്ചുവച്ചിരുന്നുവെന്ന് ഒരിക്കൽ സുസ്മിത വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. റെനി, അലിഷ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളാണ് സുസ്മിതയ്ക്കുള്ളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17884/sushmita-sen-and-rohman-split-up)