---
title: "#vijay | എല്ലാം തകര്‍ത്തത് വിജയിയുടെ വാശി; ഭാര്യയും മകനും അകലാനുള്ള കാരണം ഇത്"
english_title: "#Everything #broken #victor's #speech #This #reason #separation #between #wife #son"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178735/everything-broken-victors-speech-this-reason-separation-between-wife-son"
published_at: "2024-01-22T21:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae8b7cabb5f_vijay_1.jpg"
keywords: []
---

# #vijay | എല്ലാം തകര്‍ത്തത് വിജയിയുടെ വാശി; ഭാര്യയും മകനും അകലാനുള്ള കാരണം ഇത്

> **Lead Summary:** പരിചയപ്പെടുത്തലുകളുടെ യാതൊരു ആവശ്യവുമില്ലാത്ത താരമാണ് വിജയ്. തമിഴ് നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിജയ്. കേരളത്തില്‍ ഇത്രയും ആരാധകരുള്ള മറ്റൊരു ഇതരഭാഷാ താരം വേറെയുണ്ടാകില്ല. സിനിമാ കുടുംബത്തില്‍ നിന്നുമാണ് വിജയ് സിനിമയിലേക്ക് എത്തുന്നത്. അച്ഛനായിരുന്നു അദ്ദേഹത്തെ കൈ പിടിച്ചു സിനിമയിലേക്ക് കൊണ്ടു വന്നത്. വിജയ് സിനിമയ്‌ക്കൊപ്പം തങ്ങളുടെ സിനിമയിറക്കാന്‍ കേരളത്തിലെ താരങ്ങള്‍ പോലും ഇന്ന് ഒരുക്കമല്ല.

## Article Content

പരിചയപ്പെടുത്തലുകളുടെ യാതൊരു ആവശ്യവുമില്ലാത്ത താരമാണ് വിജയ്. തമിഴ് നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിജയ്. കേരളത്തില്‍ ഇത്രയും ആരാധകരുള്ള മറ്റൊരു ഇതരഭാഷാ താരം വേറെയുണ്ടാകില്ല. സിനിമാ കുടുംബത്തില്‍ നിന്നുമാണ് വിജയ് സിനിമയിലേക്ക് എത്തുന്നത്. അച്ഛനായിരുന്നു അദ്ദേഹത്തെ കൈ പിടിച്ചു സിനിമയിലേക്ക് കൊണ്ടു വന്നത്. വിജയ് സിനിമയ്‌ക്കൊപ്പം തങ്ങളുടെ സിനിമയിറക്കാന്‍ കേരളത്തിലെ താരങ്ങള്‍ പോലും ഇന്ന് ഒരുക്കമല്ല.

അതേസമയം വിജയിയുടെ വ്യക്തിജീവിതം കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. വിജയിയും ഭാര്യ സംഗീതയും പിരിഞ്ഞുവെന്നും പിരിയാന്‍ പോവുകയാണെന്നാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങൾ പറയുന്നത്. ഡോക്ടറായ സംഗീത വിവാഹ ശേഷം വീട്ടമ്മയായി മാറുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സംഗീത പൊതുവേദികളിലൊന്നും അധികം പങ്കെടുക്കാറില്ല . എന്നാല്‍ വിജയ്‌ക്കൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത എത്താറുണ്ട്.

പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സംഗീതയെ വിജയ്‌ക്കൊപ്പം എവിടേയും കാണാറില്ല. ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്. വിജയിയുടെ അച്ഛനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഭാര്യയുമായി പിണങ്ങിയെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഈയ്യടുത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് തന്റെ മകന്‍ ജേസണ്‍ സഞ്ജയുമായും വിജയ് പിണക്കത്തിലാണെന്നായിരുന്നു. അതേസമയം സംഗീത മകള്‍ക്കൊപ്പം ലണ്ടനിലാണെന്നും അതിനാലാണ് പരിപാടികളില്‍ എത്താത്തത് എന്നുമായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

എന്നാല്‍ തന്റെ സിനിമയുടെ ചിത്രീകരണ ശേഷം ലണ്ടനിലേക്ക് പോകുന്ന പതിവ് വിജയും തെറ്റിച്ചതോടെ സോഷ്യല്‍ മീഡിയയിലെ കഥകള്‍ പലവഴിക്കായി. ഇപ്പോഴിതാ എന്താണ് വിജയ്ക്കും സംഗീതയ്ക്കും ഇടയിലെ പ്രശ്‌നം എന്നതിനെ സംബന്ധിച്ചുള്ളൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും താല്‍പര്യം പ്രകടിപ്പിക്കാറുണ്ട് വിജയ്. അധികം വൈകാതെ തന്നെ താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിജയിയുടെ ഈ തീരുമാനത്തോട് ഭാര്യയ്ക്കും മകനും എതിര്‍പ്പാണെന്നും ഇതാണ് ഇവര്‍ക്കിടയിലെ വിള്ളലിന് കാരണമെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും വിജയ് ഇതുവരേയും പ്രതികരിച്ചിട്ടുമില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/178735/everything-broken-victors-speech-this-reason-separation-between-wife-son)