---
title: "#MallikaSukumaran |  പേടികൊണ്ട് എന്റെ കഷ്ടകാലത്തിന് അന്ന് കുട്ടകത്തിൽ കയറി, പിന്നീട് സംഭവിച്ചത് ഇത്; മല്ലിക സുകുമാരൻ"
english_title: "#fear #Iwent #dungeon # my #trouble #happened #MallikaSukumaran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178663/fear-iwent-dungeon-my-trouble-happened-mallikasukumaran"
published_at: "2024-01-22T14:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae3aff01399_mallika_1.jpg"
keywords: []
---

# #MallikaSukumaran |  പേടികൊണ്ട് എന്റെ കഷ്ടകാലത്തിന് അന്ന് കുട്ടകത്തിൽ കയറി, പിന്നീട് സംഭവിച്ചത് ഇത്; മല്ലിക സുകുമാരൻ

> **Lead Summary:** മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം അകാലത്തിൽ വിടപറഞ്ഞ് പോയപ്പോൾ മല്ലിക തന്റെ രണ്ട് മക്കളേയും സിനിമയിലേക്ക് അയച്ചു. ഇന്ന് അവർ നിർമാണം, സംവിധാനം, അഭിനയം, പിന്നണി ​ഗാനാലാപനം തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ്. ഇന്ന് മല്ലിക സുകുമാരന്‍ എന്ന നടി അറിയപ്പെടുന്നത് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്ന ലേബലിലാണ്. അതിന് മുമ്പ് മല്ലിക അറിയപ്പെട്ടത് സുകുമാരന്റെ ഭാര്യ എന്ന നിലയിലാണ്.

## Article Content

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം അകാലത്തിൽ വിടപറഞ്ഞ് പോയപ്പോൾ മല്ലിക തന്റെ രണ്ട് മക്കളേയും സിനിമയിലേക്ക് അയച്ചു. ഇന്ന് അവർ നിർമാണം, സംവിധാനം, അഭിനയം, പിന്നണി ​ഗാനാലാപനം തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ്. ഇന്ന് മല്ലിക സുകുമാരന്‍ എന്ന നടി അറിയപ്പെടുന്നത് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്ന ലേബലിലാണ്. അതിന് മുമ്പ് മല്ലിക അറിയപ്പെട്ടത് സുകുമാരന്റെ ഭാര്യ എന്ന നിലയിലാണ്.

അതിനും മുമ്പാണ് നടി മല്ലിക എന്ന് ആളുകൾ താരപത്നിയെ അഭിസംബോധന ചെയ്തിരുന്നത്. നാടകങ്ങളിലൂടെ അഭിനയത്തിലേക്ക് വന്ന സമയത്ത് ചില താളപ്പിഴകളൊക്കെ മല്ലികയുടെ ജീവിതത്തില്‍ സംഭിവിച്ചിട്ടുണ്ട്. അതിനെ മറച്ചുവയ്ക്കാനൊന്നും മല്ലിക ഒരിക്കലും ശ്രമിച്ചിട്ടില്ല.വയസ് എഴുപതിനോട് അടുത്തിട്ടും മല്ലിക അഭിനയത്തിൽ നിന്നും വിട്ടുനിന്നിട്ടില്ല. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ ഇപ്പോഴും അഭിനയിക്കുകയും മിനി സ്ക്രീൻ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളും അതിഥിയായി മറ്റും പോകാറുണ്ട്.

മക്കൾക്കൊപ്പം താമസിച്ച് അവരുടെ സ്വകാര്യതകൾ കൂടി നഷ്ടപ്പെടുത്തുന്നതിനോട് മല്ലികയ്ക്ക് യോജിപ്പില്ല. വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെ‍ടുന്നവരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അതുകൊണ്ട് തന്നെ അമ്മ മല്ലിക സുകുമാരൻ വഴിവേണം ആരാധകർക്ക് താരപുത്രന്മാരുടെ വിശേഷങ്ങൾ അറിയാൻ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്ക് പ്രളയ സമയക്ക് കിട്ടിയ പരിഹാസങ്ങളെ കുറിച്ചും സംസാരിക്കുകയാണ് . ബോട്ടിൽ കയറാനുള്ള പേടികൊണ്ടാണ് തന്റെ കഷ്ടകാലത്തിന് അന്ന് കുട്ടകത്തിൽ കയറിയതെന്നും അത് കേരളം ആഘോഷിച്ചുവെന്നുമാണ് മല്ലിക പറയുന്നു .

എന്റെ വീടിരിക്കുന്ന പ്രദേശത്ത് വെള്ളം കയറിയതും ശേഷം ബോട്ടിൽ കയറാനുള്ള പേടികൊണ്ട് എന്റെ കഷ്ടകാലത്തിന് ഞാൻ അന്ന് കുട്ടകത്തിൽ കയറി എന്റെ കാറ് കിടക്കുന്ന സ്ഥലം വരെ പോയതിന് പലരും എന്നെ എന്തൊക്കയോ പറഞ്ഞു. അതിനുശേഷം ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യം പറഞ്ഞു.' 'ഉടൻ തന്നെ പരിഹാരമായി. ഏറെ നാളുകളായി ആ ഫയൽ പല ഓഫീസിസുകളിലായി കുരുങ്ങി കിടക്കുകയായിരുന്നു. ഇതെല്ലാം ഞാൻ പറയാൻ കാരണം സിനിമയിലുള്ളവരായാലും രാഷ്ട്രീയത്തിലുള്ളവരായാലും ജനങ്ങളോട് ചേർന്ന് നടന്നാൽ അവരുടെ മനസിൽ ഒരു സ്ഥാനമുണ്ടാകും', എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/178663/fear-iwent-dungeon-my-trouble-happened-mallikasukumaran)