---
title: "#Bhavna | വിവാഹ വാർഷികത്തിൽ ലവ് യു എന്നെഴുതി വിവാഹ ഫോട്ടോകൾ പങ്കുവെച്ച് ഭാവന "
english_title: "#Bhavna #shared #wedding #photos #writing #love #you #wedding #anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178631/bhavna-shared-wedding-photos-writing-love-you-wedding-anniversary"
published_at: "2024-01-22T13:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae1cee30fb0_bhavana.jpg"
keywords: []
---

# #Bhavna | വിവാഹ വാർഷികത്തിൽ ലവ് യു എന്നെഴുതി വിവാഹ ഫോട്ടോകൾ പങ്കുവെച്ച് ഭാവന 

> **Lead Summary:** **[ തെ**ന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഭാവന. അടുത്തകാലത്ത് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമായിരുന്നു. ഭാവനയുടെ ഭർത്താവ് കന്നഡയിലെ പ്രശസ്‍ത സിനിമ നിർമാതാവുമായ നവീനാണ്. വിവാഹം നടന്നത് 2018ലാണ്. ഭാവന ഭർത്താവ് നവീന് വിവാഹ വാർഷിക ആശംസകളുമായി എത്തിയിരിക്കുകയാണ്.

## Article Content

**[ തെ**ന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഭാവന. അടുത്തകാലത്ത് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമായിരുന്നു. ഭാവനയുടെ ഭർത്താവ് കന്നഡയിലെ പ്രശസ്‍ത സിനിമ നിർമാതാവുമായ നവീനാണ്. വിവാഹം നടന്നത് 2018ലാണ്. ഭാവന ഭർത്താവ് നവീന് വിവാഹ വാർഷിക ആശംസകളുമായി എത്തിയിരിക്കുകയാണ്.

ഭാവനയും നവീനും 2017ലായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. 2018 ജനുവരി 22ന് ഇരുവരുടെയും വിവാഹവും നടന്നു. ലവ് യു എന്നെഴുതി വിവാഹ ഫോട്ടോകളടക്കം പങ്കുവെച്ചിരിക്കുന്നു നടി ഭാവന. ഭാവനയ്‍ക്കും നവീനും ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവിധ ഭാഷകളിൽ ഭാവനയുടേതായി നിരവധി ചിത്രങ്ങൾ എത്താനുണ്ട്.

സംവിധായകൻ ഷാജി കൈലാസിന്റെ മലയാള ചിത്രമായ ഹണ്ട്, കന്നഡയിലെ പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവ ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നവയാണ്. തമിഴകത്ത് നവീൻ നിർമിക്കുന്ന ഒരു ചിത്രമായ ദ ഡോറിലും നായികാ വേഷത്തിൽ ഭാവനയാണ്.

ഭാവന സോളോ നായികയായി മലയാളത്തിൽ ഒടുവിൽ എത്തിയത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ആണ്. നായകനായി എത്തിയത് ഷറഫുദ്ദീനാണ്. ആദിൽ മൈമൂനത്ത് അഷറഫാണ് സംവിധാനം. ഛായാഗ്രഹണം അരുൺ റഷ്‍ദി ആണ്.

സംഗീതത്തിന് പ്രാധാന്യം നൽകിയ ഒരു ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് നിഷാന്ത്, പോൾ മാത്യു, ജോക്കർ ബ്ലൂംസ് എന്നിവർ സംഗീതം നിർവഹിച്ച് സിതാര കൃഷ്‍ണകുമാർ, സയനോര, രശ്‍മി സതീഷ്, പോൾ മാത്യു, ഹരിശങ്കർ, ജോക്കർ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/178631/bhavna-shared-wedding-photos-writing-love-you-wedding-anniversary)