---
title: "#RamPratishthaceremony |ഒരുങ്ങി അയോധ്യ: ചടങ്ങിൽ പങ്കെടുക്കാൻ വൻതാരനിര"
english_title: "#huge #number  #celebrities #come ayodhya #participate #RamPratishthaceremony."
publisher: "moviemax.in"
canonical_url: "https://moviemax.in/news/178603/huge-number-celebrities-come-ayodhya-participate-rampratishthaceremony"
published_at: "2024-01-22T11:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae06775d8e8_ayodhyacermany.jpg"
keywords: []
---

# #RamPratishthaceremony |ഒരുങ്ങി അയോധ്യ: ചടങ്ങിൽ പങ്കെടുക്കാൻ വൻതാരനിര

> **Lead Summary:** രാമപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനായി അയോധ്യയിലേക്ക് വൻ താരനിരയും. അതിരാവിലെ തന്നെ രൺവീർ കപൂറും ആലിയ ഭട്ടും മുംബൈ വിമാനത്താവളത്തിൽ എത്തി. സംവിധായകന്‍ രോഹിത് ഷെട്ടിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

## Article Content

രാമപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനായി അയോധ്യയിലേക്ക് വൻ താരനിരയും. അതിരാവിലെ തന്നെ രൺവീർ കപൂറും ആലിയ ഭട്ടും മുംബൈ വിമാനത്താവളത്തിൽ എത്തി. സംവിധായകന്‍ രോഹിത് ഷെട്ടിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

വളരെ സിമ്പിൾ ആയിട്ടായിരുന്നു രൺവീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും എൻട്രി. ടീൽ നിറത്തിലുള്ള സാരിയിൽ മിനിമം ആഭരണങ്ങളിൽ ആലിയ ഒതുങ്ങിയപ്പോൾ വെളുത്ത കുർത്തയും ജോഡിയായി ധോത്തിയും ബീജ് ഷാളും ധരിച്ചാണ് രൺവീർ എത്തിയത്. എയർപോർട്ട് ടെർമിനലിലേക്ക് പോകുന്നതിന് മുൻപ് ഇരുവരും ക്യാമറയ്ക്ക് പോസ് ചെയ്തു.

സ്വർണ നിറത്തിലുള്ള സാരിയിൽ ഫുൾ സ്ലീവ് ധരിച്ചാണ് മാധുരി ദീക്ഷിത് എയർപോർട്ടിൽ മാസ്സ് എൻട്രി നടത്തിയത്. ഭർത്താവ് ഡോ. ശ്രീറാം ഒപ്പമുണ്ടായിരുന്നു.

ചടങ്ങിലേക്കുള്ള ഔദ്യോഗിക ക്ഷണം ലഭിച്ച നടൻ ആയുഷ്മാൻ ഖുറാനയും ഇതേ സമയത്താണ് കലിന വിമാനത്താവളത്തിൽ എത്തിയത്. കുർത്തയും പൈജാമയുമായിരുന്നു ആയുഷ്മാൻ ഖുറാനയുടെ വേഷം.

കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരും അയോധ്യയിലേക്ക് എത്തും. മഞ്ഞ സാരിയിലാണ് കത്രീന തിളങ്ങിയത്. ഷർവാണിയായിരുന്നു വിക്കിയുടെ വേഷം.

അതിനിടെ രജനീകാന്ത്, ധനുഷ്, അനുപം ഖേർ, ലത മങ്കേഷ്കർ, അനു മാലിക്, സോനു നിഗം, രവി കിഷൻ, സന്ദീപ് ഹൂണ്ട, കങ്കണ റണൗട്ട്, ഷെഫായിൽ ഷാ, സച്ചിൻ തെൻഡുൽക്കർ തുടങ്ങി നിരവധി പ്രമുഖർ അയോധ്യയിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 .20 ന് പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/178603/huge-number-celebrities-come-ayodhya-participate-rampratishthaceremony)