#lakshminakshathra | 'അയാൾ വയലന്റായി വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മ പേടിച്ചു, വീട് വൃത്തികേടാക്കി വണ്ടിയും നശിപ്പിച്ചു'; ലക്ഷ്മി നക്ഷത്ര

#lakshminakshathra | 'അയാൾ വയലന്റായി വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മ പേടിച്ചു, വീട് വൃത്തികേടാക്കി വണ്ടിയും നശിപ്പിച്ചു'; ലക്ഷ്മി  നക്ഷത്ര
2024-01-22T07:15:00 | By Susmitha Surendran

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര.അവതാരക വേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റി‌യും സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റിയും പ്രേക്ഷകരില്‍നിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റിയും ലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ആർജെ ആയിരുന്ന ലക്ഷ്മി പിന്നീടാണ് ടെലിവിഷൻ അവതാരകയായത്. 

തന്റെ വിശേഷങ്ങൾ പങ്കിടാൻ ആരംഭിച്ച യുട്യൂബ് ചാനലിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയന്നുപോയ ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി പറയുന്നത്.


തന്നോടുള്ള പ്രണയം കാരണം ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറി വീട് വൃത്തികേടാക്കിയ സാഹചര്യം വരെ ഉണ്ടായിരുന്നുവെന്നും പുതിയ വീഡിയോയിൽ ലക്ഷ്മി പറയുന്നു.

'ഞാൻ റെഡ് എഫ്എമ്മിൽ ജോലി ചെയ്യുന്ന സമയത്ത് ഒരാൾ അവിടേക്ക് എന്നെ കാണാനായി വന്നു. സെക്യൂരിറ്റി ഇക്കാര്യം എന്നോട് വന്ന് പറഞ്ഞപ്പോൾ എന്റെ സുഹൃത്തായിരിക്കുമെന്നാണ് കരുതിയത്. അതേ പേരിൽ എനിക്കൊരു സുഹൃത്തുണ്ട്.' 

'പക്ഷെ അയാളെ ചെന്ന് കണ്ടപ്പോഴാണ് ഞാൻ ഉദ്ദേശിച്ചയാളല്ലെന്ന് മനസിലായത്. എന്നെ കണ്ടതോടെ അയാൾ നീ എന്നെ ചതിച്ചല്ലേ എന്ന് ചോദിച്ച് ഉറഞ്ഞ് തുള്ളാൻ തുടങ്ങി. നമ്മൾ തമ്മിലുള്ള ഇഷ്ടം ഇവരോടൊന്നും പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചു. അയാളുടെ പ്രവൃത്തി കണ്ടപ്പോൾ ഞാൻ വല്ലാതെ പേടിച്ചു. പക്ഷെ മുഖത്ത് ധൈര്യം വരുത്തി അയാളോട് സമാധാനപരമായി സംസാരിച്ചു.' 


'അപ്പോഴാണ് അയാൾ പറഞ്ഞത് അയാൾക്ക് എന്നെ കല്യണം കഴിക്കണമെന്നതാണ് ആവശ്യമെന്ന്. ശേഷം അയാൾ പോക്കറ്റിൽ നിന്നും ഒരു കുപ്പി പുറത്തേക്ക് എടുത്തപ്പോൾ ഞാൻ പല അടവും പയറ്റി അവിടെ നിന്നും പോയി.

പിന്നെ ദിവസവും ഓഫീസിന് മുമ്പിൽ അയാൾ വന്ന് നിൽക്കും. ഒരു ദിവസം ഒറു കിറ്റ് ഓഫീസിൽ കൊടുത്തു. അതിൽ കുറച്ച് കാശും മറ്റും ആയിരുന്നു.' 

'അതെന്താണെന്ന് അഡ്മിനും സെക്യൂരിറ്റിയും നോക്കിയപ്പോൾ അയാളും ഓഫീസിലെ മറ്റുള്ളവരും തമ്മിൽ വഴക്കായി. ശേഷം ഒരു കോസ്റ്റ്ലി സാരിയുമായി അയാൾ വീട്ടിലേക്ക് വന്ന് എന്നെ കാണമെന്ന് ആവശ്യപ്പെട്ടു. അച്ഛൻ എതിർത്തപ്പോൾ അയാൾ സാരി മുഖത്തേക്ക് വലിച്ചെറിഞ്ഞ് പോയി. സാരിക്കൊപ്പം പുള്ളിയുടെ അഡ്രസും വെച്ചിരുന്നു.' 


'പിന്നീട് ഒരു ദിവസം ഇതേയാൾ വന്ന് അച്ഛനെ വീട്ടിൽ പുട്ടിയിട്ട് വീടിന്റെ ചുമരിൽ മുഴുവൻ ചെളികൊണ്ട് വൃത്തികേടാക്കി വണ്ടിയുടെ സീറ്റും നശിപ്പിച്ചു. സിസിടിവി നോക്കിയപ്പോഴാണ് ഇയാളാണെന്ന് മനസിലായത്. പുള്ളിക്ക് മാനസീകപ്രശ്നമുണ്ടെന്ന് അയാളുടെ വീട്ടുകാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അപകടത്തിൽ സംഭവിച്ചതാണത്. സ്റ്റാർ മാജിക്ക് കണ്ടാണ് എന്നോട് അങ്ങനൊരു ഇഷ്ടം അയാൾക്ക് വന്നത്.' 

'ഈ അടുത്ത് മറ്റൊരാളിൽ നിന്നും ഇതുപോലൊരു പേടിപ്പിക്കുന്ന അനുഭവം ഉണ്ടായി. ഒരാൾ രാത്രി വീട്ടിലേക്ക് വന്ന് ബഹളമുണ്ടാക്കി. അന്ന് അച്ഛൻ അയാളെ പറഞ്ഞുവിട്ടു.

പക്ഷെ പിറ്റേദിവസവും ഇയാൾ വന്നു. വാതിൽ അമ്മ ലോക്ക് ചെയ്തിരുന്നില്ല.' 'ഇയാൾ അകത്തേക്ക് വന്ന് അമ്മയ്ക്കരികിൽ നിന്നു. അന്ന് അയാൾ വയലന്റായി വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മ പേടിച്ചു. പിന്നെ എന്റെ അനിയൻ ശ്യാം ഓടി വന്നാണ് അയാളെ പറഞ്ഞുവിട്ടത്', എന്നാണ് ആരാധകരിൽ നിന്നും ഉണ്ടായ അനുഭവം പങ്കിട്ട് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. 

Content Highlight: #latest #video #shared #lakshminakshathra #noteworthy.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup