---
title: "#Mohanlal | ‘അടുത്തിടെ കണ്ടതിൽ വെച്ച് ഇഷ്ടപ്പെട്ട സിനിമ കാതൽ’, മമ്മൂട്ടിയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ കേട്ട് ആവേശത്തിൽ ആരാധകർ"
english_title: "#Fans #excited #hear #Mohanlal's #words #about #Mammootty's '#favorite #movie #seen #recently, #Kathal'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178501/fans-excited-hear-mohanlals-words-about-mammoottys-favorite-movie-seen-recently-kathal"
published_at: "2024-01-21T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad31e7e101c_dfsa.jpg"
keywords: []
---

# #Mohanlal | ‘അടുത്തിടെ കണ്ടതിൽ വെച്ച് ഇഷ്ടപ്പെട്ട സിനിമ കാതൽ’, മമ്മൂട്ടിയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ കേട്ട് ആവേശത്തിൽ ആരാധകർ

> **Lead Summary:** **മലയാള സിനിമയിൽ **ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

## Article Content

**മലയാള സിനിമയിൽ **ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇരുവരും തമ്മിൽ നല്ല സൗഹൃദമാണ് നിലനിർത്താറുള്ളതെങ്കിലും ഫാൻസുകാർ തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ മോഹൻലാലും, ലാലിനെ കുറിച്ച് പറയുമ്പോൾ മമ്മൂട്ടിയും വളരെ സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത്.

ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്റെ പ്രമോഷൻ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം താൻ കാണാറുണ്ടെന്നും അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട സിനിമ കാതൽ ആണെന്നുമായിരുന്നു മോഹൻലാലിൻറെ പ്രതികരണം.

ഇതോടെ മമ്മൂട്ടി ആരാധകർ എല്ലാം തന്നെ ഈ വാക്കുകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ഈ വാക്കുകൾ പ്രചരിപ്പിക്കുകയുമായിരുന്നു.

സിനിമാ രംഗത്തും സ്വകാര്യ ജീവിതത്തിലും ഇരുവരും സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ അടയാളമാണ് മോഹൻലാലിൻറെ ഈ വാക്കുകൾ എന്നാണ് ആരാധകർ അടയാളപ്പെടുത്തുന്നത്. അതേസമയം,

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനാണ്‌ മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വാലിബൻ 25 ആം തീയതി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/178501/fans-excited-hear-mohanlals-words-about-mammoottys-favorite-movie-seen-recently-kathal)