---
title: "#Philomena| മുറിയിൽ വിളിച്ച് കയറ്റി, കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ഫിലോമിന എനിക്കൊപ്പം സോഫയിൽ; ഫിലോമിനയുടെ കാമുകൻ"
english_title: "#Called #into #theroom #later #Isee #Philomena # couch #withme #Philomena's #lover"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178450/called-into-theroom-later-isee-philomena-couch-withme-philomenas-lover"
published_at: "2024-01-21T15:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ace614bc317_philomena_1.jpg"
keywords: []
---

# #Philomena| മുറിയിൽ വിളിച്ച് കയറ്റി, കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ഫിലോമിന എനിക്കൊപ്പം സോഫയിൽ; ഫിലോമിനയുടെ കാമുകൻ

> **Lead Summary:** മലയാള സിനിമയിലെ അതുല്യ നടിമാരില്‍ ഒരാളാണ് ഫിലോമിന. ഹ്യൂമറും സെന്റിമെന്റ്സുമെല്ലാം അതിമനോഹരമായി കൈകാര്യം ചെയ്യുന്ന നടിയാണ് ഫിലോമിന . കുട്ടിക്കുപ്പായത്തിൽ പ്രേം നസീറിന്റെ അമ്മയായി കരിയർ തുടങ്ങിയ ഫിലോമിന പിന്നീട് ഗോഡ് ഫാദർ, ഹരിഹര്‍ നഗർ, അമ്മ അമ്മായിയമ്മ എന്ന സിനിമയിലൂടെ തുടങ്ങി നിരവധി സിനിമകളിൽ മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ നിറഞ്ഞു നിന്നു. ഇന്നും ഫിലോമിയെ കുറിച്ച് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആ​ദ്യം ഓടി വരുന്നത് തളിയാനെ പനിനീര് എന്ന ഡയലോ​ഗാണ്. ആയിരത്തോളം സിനിമകളിലാണ് ഫിലോമിന അഭിനയിച്ചത്.

## Article Content

മലയാള സിനിമയിലെ അതുല്യ നടിമാരില്‍ ഒരാളാണ് ഫിലോമിന. ഹ്യൂമറും സെന്റിമെന്റ്സുമെല്ലാം അതിമനോഹരമായി കൈകാര്യം ചെയ്യുന്ന നടിയാണ് ഫിലോമിന . കുട്ടിക്കുപ്പായത്തിൽ പ്രേം നസീറിന്റെ അമ്മയായി കരിയർ തുടങ്ങിയ ഫിലോമിന പിന്നീട് ഗോഡ് ഫാദർ, ഹരിഹര്‍ നഗർ, അമ്മ അമ്മായിയമ്മ എന്ന സിനിമയിലൂടെ തുടങ്ങി നിരവധി സിനിമകളിൽ മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ നിറഞ്ഞു നിന്നു. ഇന്നും ഫിലോമിയെ കുറിച്ച് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആ​ദ്യം ഓടി വരുന്നത് തളിയാനെ പനിനീര് എന്ന ഡയലോ​ഗാണ്. ആയിരത്തോളം സിനിമകളിലാണ് ഫിലോമിന അഭിനയിച്ചത്.

അവസാനനാളുകളിൽ ചെന്നൈയിൽ തന്നെയായിരുന്നു നടി. ആന്റണി എന്ന വ്യക്തിയെയാണ് നടി ആദ്യം വിവാഹം കഴിച്ചത്. സിനിമയിലെത്തും മുന്നെ തന്നെ നാല് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. ആ ബന്ധത്തിൽ ഒരു മകൻ ഉണ്ടായിരുന്നു. പിന്നീട് സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയതോടെയാണ് നടന്‍ പ്രേംനസീറിന്റെ ഡ്രൈവറായ സണ്ണിയുമായി ഫിലോമിനയ്ക്ക് ബന്ധമുണ്ടാകുന്നത്. വിവാഹം കഴിക്കാതെ തന്നെ ഇരുവരും അക്കാലത്ത് ഒരുമിച്ച് ജീവിച്ചു.

എന്നാൽ കടുത്ത പ്രണയം മൂലം ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതല്ലെന്നും ഒരു സാ​ഹചര്യത്തിൽ കല്യാണം കഴിക്കാതെ തന്നെ ഫിലോമിനയുടെ ഭർത്താവാകുകയായിരുന്നുവെന്നും പറയുകയാണ് സണ്ണി ഇപ്പോൾ. ഫിലോമിന തന്നെ മുറിയിൽ വിളിച്ച് കയറ്റുകയായിരുന്നുവെന്നും സണ്ണി വെളിപ്പെടുത്തി. അതുമാത്രമല്ല നടി ഫിലോമിനയുമായി എനിക്കുള്ള ബന്ധം പ്രേം നസീർ സാറിന് അറിയാമായിരുന്നു. 'ഫിലോമിനയുമായി ബന്ധം ഉണ്ടായിരുന്നതുകൊണ്ടാണ് മറ്റൊരു വിവാ​ഹം എന്നതിനെ കുറിച്ച് ചിന്തിക്കാതിരുന്നത്.

ആ സമയത്ത് ഞാനും ഫിലോമിനയും ഇന്നസെന്റുമെല്ലാം ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ഒരു ദിവസം ഫിലോമിന എന്നോട് പറഞ്ഞു വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുന്നു അതുകൊണ്ട് തന്റെ ഫ്ലാറ്റിൽ കിടക്കാമോയെന്ന്. അങ്ങനെ ഞാൻ അവരുടെ ഫ്ലാറ്റിലെ സോഫയിൽ കിടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ വീണ്ടും ഫിലോമിന എഴുന്നേറ്റ് വന്ന് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനൊന്നും ഇല്ലെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ച് അയച്ചു.

കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ഫിലോമിന എനിക്കൊപ്പം സോഫയിൽ കിടക്കുന്നത് കണ്ടു. പിന്നെ പറയേണ്ടതില്ലല്ലോ. ഞാനും ഒരു പെണ്ണല്ലേ സണ്ണി എന്നാണ് ഫിലോമിന എന്റെ അടുത്ത് പറഞ്ഞത്. അങ്ങനെ തുടങ്ങിയ ബന്ധമാണ്. ഞാനും ഫിലോമിനയും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ട്. ചേച്ചി എന്നാണ് ഞാൻ വിളിച്ചിരുന്നത്. വിവാഹം കഴിച്ചിട്ടില്ല ഞങ്ങൾ ലിവിങ് ടു​ഗെതർ ആയിരുന്നു എന്നാണ് സണ്ണി പറഞ്ഞത്. എൺപത്തിരണ്ട് വയസുകാരനായ സണ്ണി ഇപ്പോൾ ആരും നോക്കാനില്ലാതെയും കേറി കിടക്കാൻ സ്ഥലം ഇല്ലാതെയും കൊല്ലം പത്തനാപുരത്തെ ​ഗാന്ധിഭവനിൽ അഭയം തേടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/178450/called-into-theroom-later-isee-philomena-couch-withme-philomenas-lover)