---
title: "#mammotty | പോണ പോക്കിലൊരു കൂവൽ; പക്കാ വൈബ് മോഡിൽ മമ്മൂട്ടി; വീഡിയോ വൈറൽ"
english_title: "#shout #on #theway #Mammootty #vibemode #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178403/shout-on-theway-mammootty-vibemode-video-viral"
published_at: "2024-01-21T11:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acb99e87136_big_b.jpg"
keywords: []
---

# #mammotty | പോണ പോക്കിലൊരു കൂവൽ; പക്കാ വൈബ് മോഡിൽ മമ്മൂട്ടി; വീഡിയോ വൈറൽ

> **Lead Summary:** പക്കാ വൈബ് മോഡിൽ മമ്മൂട്ടിയുടെ പുതിയ വീഡിയോ വൈറലാകുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. രാത്രിയിൽ ഷൂട്ടിം​ഗ് കഴിഞ്ഞ് വരുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്.

## Article Content

പക്കാ വൈബ് മോഡിൽ മമ്മൂട്ടിയുടെ പുതിയ വീഡിയോ വൈറലാകുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. രാത്രിയിൽ ഷൂട്ടിം​ഗ് കഴിഞ്ഞ് വരുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്.

ചൂറ്റും നിരവധി ആളുകൾ കൂടി നിൽക്കുകയും മമ്മൂക്കാ എന്ന് ആർത്ത് വിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കേള്‍ക്കാം. ഇവർക്ക് നേരെ ചിരിയോടെ കൈവീശി കാണിച്ച മമ്മൂട്ടി കാരവാനിലേക്ക് കയറുകയാണ്.

** **

രണ്ട് പടി ചവിട്ടിക്കയറി അകത്തേക്ക് കയറുന്നതിനിടെ തിരിഞ്ഞ് ആരാധകർക്കൊപ്പം അദ്ദേഹം കൂവുന്നത് വീഡിയോയിൽ കാണാം. താരത്തിന്റെ ഈ വൈബ് കണ്ട് ആരാധകർ ആർത്തുല്ലസിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. മമ്മുക്ക പക്കാ വൈബ് മോഡെന്നാണ് ഏവരും പറയുന്നത്. അതൊടൊപ്പം വെയ്റ്റ് ഫോർ ക്ലൈമാക്സ് എന്ന് പറഞ്ഞ് നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയാണ്. .

### Related Links & Sources
- [Original Story Source](https://moviemax.in/news/178403/shout-on-theway-mammootty-vibemode-video-viral)