logo

മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍, വൈറല്‍ കുറിപ്പ്‌

Published at Jul 25, 2021 12:06 PM മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍, വൈറല്‍ കുറിപ്പ്‌

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നാണ് ന്യൂഡല്‍ഹി. മമ്മൂക്കയെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമ മലയാളത്തില്‍ തരംഗമുണ്ടാക്കിയ ചിത്രം കൂടിയാണ്.


1987ല്‍ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ഡെന്നീസ് ജോസഫിന്‌റെ കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു ന്യൂഡല്‍ഹി.

2.5 കോടി രൂപയാണ് ബോക്‌സോഫീസ് കളക്ഷനായി മമ്മൂട്ടി ചിത്രം അന്ന് നേടിയത്. മമ്മൂട്ടിക്കൊപ്പം ത്യാഗരാജന്‍, സുമലത, സുരേഷ് ഗോപി, ഉര്‍വ്വശി ഉള്‍പ്പെടെയുളള താരങ്ങളും ന്യൂഡല്‍ഹിയില്‍ പ്രധാന വേഷങ്ങളിലെത്തി.


അതേസമയം മമ്മൂട്ടി ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലാത്ത ചില കാര്യങ്ങളെ കുറിച്ചുളള ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബെയ്‌സ് എന്ന ഗ്രൂപ്പില്‍ ഷംസു എം ഷംസുവിന്‌റെതായി വന്ന പോസ്റ്റിലാണ് ന്യൂഡല്‍ഹിയെ കുറിച്ച് പറയുന്നത്. 

ഹിന്ദിയില്‍ ജിതേന്ദ്രയും തെലുങ്കില്‍ കൃഷ്ണം രാജുവും കന്നഡയില്‍ അംബരീഷുമാണ് മമ്മൂട്ടി ചിത്രത്തിന്‌റെ റീമേക്കുകളില്‍ നായക വേഷങ്ങള്‍ ചെയ്തത്. നാല് ഭാഷയിലും ന്യൂഡല്‍ഹി ജോഷി തന്നെ സംവിധാനം ചെയ്തു.


നാല് ഭാഷയിലും പശ്ചാത്തല സംഗീതം ശ്യാമും ഛായാഗ്രാഹണം ജയനന്‍ വിന്‍സെന്‌റുമാണ് നിര്‍വ്വഹിച്ചത്. മലയാളത്തിന് പുറമെ റീമേക്ക് ചിത്രങ്ങളിലും സുരേഷ് ഗോപി, ത്യാഗരാജന്‍, സുമതല, ഉര്‍വ്വശി, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ജോസ് എന്നിവര്‍ തങ്ങളുടെ വേഷങ്ങളില്‍ അഭിനയിച്ചു. 

മലയാളം, ഹിന്ദി ഭാഷകളില്‍ മാത്രം ദേവന്‍ ഒരേ വേഷം ചെയ്തു. മൂന്ന് ഭാഷകളില്‍ ന്യൂഡല്‍ഹി എന്ന പേര് ആയിരുന്നെങ്കില്‍ തെലുങ്കില്‍ മാത്രം അന്തിമ തീര്‍പ്പ് എന്നാക്കി.

മൂന്ന് ഭാഷകളില്‍ നായക കഥാപാത്രം ജി കൃഷ്ണമൂര്‍ത്തി ജികെ ആയിരുന്നെങ്കില്‍ ഹിന്ദിയില്‍ മാത്രം വിജയകുമാര്‍ വികെ എന്നായിരുന്നു. ന്യൂഡല്‍ഹിയുടെ മലയാളം വേര്‍ഷന്‍ തമിഴ്‌നാട്ടില്‍ കൂടി വിജയം നേടിയത് കൊണ്ട് തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു. 

ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്‌നാട്ടില്‍ 2 സെന്‌ററില്‍ 100 ദിവസം ഓടിയത് ന്യൂഡല്‍ഹി ആയിരുന്നു.

തമിഴില്‍ ത്യാഗരാജനെ നായകനാക്കി ന്യൂഡല്‍ഹിയിലെ കഥാപാത്രം വെച്ച് സേലം വിഷ്ണു എന്ന പേരില്‍ ചിത്രം പുറത്തിറങ്ങി.

രജനീകാന്ത് റീമേക്ക് ചെയ്യാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചതും, മണിര്തനം ഷോലെയ്ക്ക് ശേഷം ഞാന്‍ കണ്ട എറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സാക്ഷാല്‍ സത്യജിത് റായ് ന്യൂഡല്‍ഹി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാര്‍ത്തകള്‍ ആയിരുന്നു.

ക്രൈം ത്രില്ലര്‍ ചിത്രമായിട്ടാണ് ന്യൂഡല്‍ഹി പുറത്തിറങ്ങിയത്. ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ജൂബിലി പ്രൊഡക്ഷന്‍സാണ് സിനിമ വിതരണത്തിന് എത്തിച്ചത്.

1987 ജൂലായ് 24നാണ് ന്യൂഡല്‍ഹി പുറത്തിറങ്ങിയത്. 143 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. മമ്മൂട്ടി ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളില്‍ എറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് ന്യൂഡല്‍ഹി അറിയപ്പെടുന്നത്.


What most people don't know about Mammootty's blockbuster movie, viral post

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories