---
title: "#MadhavSures | 'ലെഗസി അല്ല നെപ്പോട്ടിസം'; പരിഹാസ കമന്റിന് മാധവ് സുരേഷിന്റെ മറുപടി "
english_title: "#Legacy #nepotism #MadhavSuresh #reply #sarcastic #comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178381/legacy-nepotism-madhavsuresh-reply-sarcastic-comment"
published_at: "2024-01-21T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acad0592ab6_madhav.jpg"
keywords: []
---

# #MadhavSures | 'ലെഗസി അല്ല നെപ്പോട്ടിസം'; പരിഹാസ കമന്റിന് മാധവ് സുരേഷിന്റെ മറുപടി 

> **Lead Summary:** ** സു**രേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കുന്ന താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുൽഖർ സൽമാനും സഹോദരൻ ​ഗോകുൽ സുരേഷിനുമൊപ്പമുള്ള ഒരു ചിത്രം മാധവ് സരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

## Article Content

** സു**രേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കുന്ന താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുൽഖർ സൽമാനും സഹോദരൻ ​ഗോകുൽ സുരേഷിനുമൊപ്പമുള്ള ഒരു ചിത്രം മാധവ് സരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ അതിന് ഒരാൾ നൽകിയ കമന്റും മാധവിന്റെ മറുപടിയുമാണ് ശ്രദ്ധേയം. 'ലെ​ഗസി' എന്ന അടിക്കുറിപ്പോടെയാണ് മാധവ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത് പാരമ്പര്യമല്ല നെപ്പോട്ടിസമാണെന്നാണ് കമന്റ്. തൊട്ടുപിന്നാലെ മാധവ് അതിന് മറുപടി നൽകി. 'മറ്റേത് തൊഴിലിടത്തെയും പോലെ നെപ്പോട്ടിസം നിങ്ങൾക്ക് അവസരങ്ങൾ നൽകും.

നമുക്ക് കാണാം'. ​മാധവിന്റെ മറുപടിക്ക് വലിയ തരത്തിലുള്ള അഭിനന്ദനമാണ് ലഭിക്കുന്നത്. മലയാള സിനിമയിൽ നെപ്പോട്ടിസത്തിന് ഒരു സ്ഥാനവുമില്ലെന്നും കഴിവ് തന്നെയാണ് പ്രധാനമെന്നുമാണ് പലരും കുറിക്കുന്നത്. പക്വതയാർന്ന മറുപടിയെന്നും മാധവിന് വാഴ്ത്ത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/178381/legacy-nepotism-madhavsuresh-reply-sarcastic-comment)