---
title: "#deepikaandranveer | കുഞ്ഞിന്റെ പേര് വരെ ആലോചിച്ച് രൺവീർ, അമ്മയും അച്ഛനും ആകും; ദീപികയും രൺവീറും"
english_title: "#Even #thinking #baby's name #become #mother #father #soon #DeepikaRanveer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178348/even-thinking-of-the-babys-name-ranveer-will-be-the-mother-and-father-deepika-and-ranveer"
published_at: "2024-01-21T07:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac7b1d7d63c_deepveer_4.jpg"
keywords: []
---

# #deepikaandranveer | കുഞ്ഞിന്റെ പേര് വരെ ആലോചിച്ച് രൺവീർ, അമ്മയും അച്ഛനും ആകും; ദീപികയും രൺവീറും

> **Lead Summary:** ബോളിവുഡിൽ എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. 2018 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായി ജീവിതം മുന്നോട്ട് നയിക്കുകയാണ് . കരിയറിലെ തിരക്കുകൾ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാനും ഒരുമിച്ചുള്ള സമയം കണ്ടെത്താനും ദീപികയും രൺവീറും ശ്ര​ദ്ധിക്കാറുണ്ട്. അതേസമയം വിവാഹം കഴിഞ്ഞിട്ട് ആറ് വർഷത്തോടടുത്തെങ്കിലും കുഞ്ഞെന്ന സ്വപ്നം ഇരുവരും നീട്ടി വെക്കുകയാണ്.

## Article Content

ബോളിവുഡിൽ എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. 2018 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായി ജീവിതം മുന്നോട്ട് നയിക്കുകയാണ് . കരിയറിലെ തിരക്കുകൾ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാനും ഒരുമിച്ചുള്ള സമയം കണ്ടെത്താനും ദീപികയും രൺവീറും ശ്ര​ദ്ധിക്കാറുണ്ട്. അതേസമയം വിവാഹം കഴിഞ്ഞിട്ട് ആറ് വർഷത്തോടടുത്തെങ്കിലും കുഞ്ഞെന്ന സ്വപ്നം ഇരുവരും നീട്ടി വെക്കുകയാണ്.

രണ്ട് പേർക്കും പ്രായം നാൽപതിനോട് അടുക്കാറായി. കുഞ്ഞിനെ വേണ്ടെന്ന് താര ദമ്പതികൾ തീരുമാനിച്ചോ എന്ന ചോദ്യവും ആരാധകർക്കുണ്ട്. അതേസമയം അമ്മയും അച്ഛനും ആകാൻ ആ​ഗ്രഹമുണ്ടെന്ന് ദീപികയും രൺവീറും ഒന്നിലേറെ തവണ നേരത്തെ പറഞ്ഞിട്ടുണ്ട്. താര ദമ്പതികൾ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വിവാഹം കഴിഞ്ഞ വർഷം തന്നെ അമ്മയാകുന്നതിനെക്കുറിച്ച് ദീപികയ്ക്ക് നേരെ ചോദ്യം വന്നിരുന്നു.

ശരിയായ സമയത്ത് അത് ന‌ടക്കുമെന്നാണ് അന്ന് ദീപിക മറുപടി നൽകുകയും ചെയ്തിരുന്നു .ഗർഭിണിയാണെന്ന ​ഗോസിപ്പുകൾ വന്നപ്പോഴും ദീപിക ഇതിനെ തള്ളിക്കളയുകയാണുണ്ടായത്. അടുത്തൊന്നും കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കരിയറിലേക്കാണ് ശ്രദ്ധയെന്നും അന്ന് ദീപിക വ്യക്തമാക്കി. ഭാവിയിൽ മൂന്ന് കുട്ടികളുണ്ടായേക്കാമെന്നും അവരെ ഷൂട്ടിം​ഗിന് കൊണ്ട് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അന്ന് ദീപിക പറഞ്ഞു.

അഭിമുഖം നൽകിയിട്ട് പത്ത് വർഷം പിന്നിട്ടെങ്കിലും അമ്മയാകാൻ ദീപിക തയ്യാറായിട്ടില്ല. കുഞ്ഞെന്ന സ്വപ്നത്തെക്കുറിച്ച് നേരത്തെ രൺവീർ സിം​ഗും സംസാരിച്ചിട്ടുണ്ട്. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ അച്ഛനാകുമെന്നാണ്  രൺവീർ സിം​ഗ് പറഞ്ഞത്. കുഞ്ഞിന് പറ്റിയ പേര് വരെ ആലോചിക്കുന്നുണ്ടെന്നും മകൾ വേണമെന്നാണ് തനിക്കാ​ഗ്രഹമെന്നും രൺവീർ സിം​ഗ് പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുഞ്ഞിന് ജന്മം നൽകുമെന്ന സൂചന ദീപിക നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/178348/even-thinking-of-the-babys-name-ranveer-will-be-the-mother-and-father-deepika-and-ranveer)