---
title: "#PapriGhosh | അയാളുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് ചുംബിക്കും! അഡ്ജസ്റ്റമെന്റ് ചോദിക്കുന്നവരോട് നടി പാപ്രി ഘോഷ്"
english_title: "#iwill #kiss #infront #his #family #Actress #PapriGhosh #asking #adjustment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178313/iwill-kiss-infront-his-family-actress-paprighosh-asking-adjustment"
published_at: "2024-01-20T20:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abe00624b99_papri_1.jpg"
keywords: []
---

# #PapriGhosh | അയാളുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് ചുംബിക്കും! അഡ്ജസ്റ്റമെന്റ് ചോദിക്കുന്നവരോട് നടി പാപ്രി ഘോഷ്

> **Lead Summary:** സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് പ്രമുഖരായ നടിമാര്‍ വെളിപ്പെടുത്തി വന്നത് വലിയ വാര്‍ത്തയായിരുന്നു. അത്തരത്തില്‍ നടി പാപ്രി ഘോഷ് തനിക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞതാണ് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലാവുന്നത്. നടിയും മോഡലുമായ പാപ്രി ഘോഷ് തമിഴ്, ബംഗാളി സിനിമകളിലും സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ്. തന്നോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞ ആള്‍ക്ക് കൊടുത്ത മറുപടി എങ്ങനെയായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

## Article Content

സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് പ്രമുഖരായ നടിമാര്‍ വെളിപ്പെടുത്തി വന്നത് വലിയ വാര്‍ത്തയായിരുന്നു. അത്തരത്തില്‍ നടി പാപ്രി ഘോഷ് തനിക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞതാണ് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലാവുന്നത്. നടിയും മോഡലുമായ പാപ്രി ഘോഷ് തമിഴ്, ബംഗാളി സിനിമകളിലും സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ്. തന്നോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞ ആള്‍ക്ക് കൊടുത്ത മറുപടി എങ്ങനെയായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

തമിഴില്‍ അഭിനയിക്കുമ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ചായിരുന്നു ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. ആരെങ്കിലും എന്റെ അടുത്ത് വന്ന് അഡ്ജസ്റ്റ് ചെയ്താല്‍ മാത്രമേ എനിക്ക് സിനിമയില്‍ അവസരം നല്‍കൂ എന്ന് പറഞ്ഞാല്‍ ഞാന്‍ അത് വേണ്ടെന്ന് പറയില്ലെന്നാണ് പാപ്രി പറയുന്നത്. എന്ത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാണെന്ന് തന്നെ ഞാന്‍ പറയും. മാത്രമല്ല ഞാന്‍ നേരിട്ട് അയാളുടെ വീട്ടിലേക്കാവും പോവുക. വീട്ടില്‍ പോയിട്ട് ഞാന്‍ ആ വ്യക്തിയെ അയാളുടെ വീട്ടുകാരുടെ മുമ്പില്‍ ചുംബിക്കും.

ഇതെന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് അയാളുടെ വീട്ടിലുള്ളവര്‍ ചോദിക്കുമായിരിക്കും. 'ഇങ്ങനെ ചെയ്താല്‍ എനിക്ക് സിനിമയിലൊരു അവസരം തരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി അവരെ ബോദ്ധ്യപ്പെടുത്തും.അപ്പോള്‍ അവന്റെ കുടുംബം ആ വ്യക്തിയെ മര്യാദയ്ക്ക് നോക്കിക്കോളുമെന്നുമാണ് പാപ്രി പറയുന്നത്. 2009 ല്‍ കാല്‍ബേല എന്ന ബംഗാളി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് പാപ്രി ഘോഷ്. സിനിമകളില്‍ അഭിനയിച്ചെങ്കിലും ടെലിവിഷന്‍ പരമ്പരകളാണ് നടിയെ ജനപ്രിയയാക്കിയത്. പാണ്ഡവര്‍ ഇല്ലം എന്ന സണ്‍ ടിവി സീരിയലില്‍ നായികയായി അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായി മാറിയത്. ഭൈരവ, സര്‍ക്കാര്‍, വിശ്വാസം എന്നീ സിനിമകളാണ് പാപ്രി തമിഴില്‍ അഭിനയിച്ച് ഹിറ്റായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/178313/iwill-kiss-infront-his-family-actress-paprighosh-asking-adjustment)