---
title: "തിരക്കിനിടയില്‍ ബട്ടന്‍സിടാന്‍ മറന്നല്ലോ? താരത്തെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ  "
english_title: "Actress Mrinal Thakur has now become a victim of social media trolls."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17828/actress-mrinal-thakur-has-now-become-a-victim-of-social-media-trolls"
published_at: "2021-12-26T12:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c8191144189_mrunalni.jpg"
keywords: []
---

# തിരക്കിനിടയില്‍ ബട്ടന്‍സിടാന്‍ മറന്നല്ലോ? താരത്തെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ  

> **Lead Summary:** സോഷ്യല്‍ മീഡിയ എന്നത് താരങ്ങളെ സംബന്ധിച്ച് ഒരേസമയം അനുഗ്രഹവും ശാപവുമായി മാറാറുണ്ട്. തങ്ങളുടെ വിശേഷങ്ങളും വാര്‍ത്തകളും ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളുമെല്ലാം ലോകവുമായി പങ്കുവെക്കാം എന്നതാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കാരണം. ആരാധകര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വ്യക്തിജീവിതത്തെ അടുത്തറിയാനും സോഷ്യല്‍ മീഡിയ സഹായിക്കും.

## Article Content

സോഷ്യല്‍ മീഡിയ എന്നത് താരങ്ങളെ സംബന്ധിച്ച് ഒരേസമയം അനുഗ്രഹവും ശാപവുമായി മാറാറുണ്ട്. തങ്ങളുടെ വിശേഷങ്ങളും വാര്‍ത്തകളും ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളുമെല്ലാം ലോകവുമായി പങ്കുവെക്കാം എന്നതാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കാരണം. ആരാധകര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വ്യക്തിജീവിതത്തെ അടുത്തറിയാനും സോഷ്യല്‍ മീഡിയ സഹായിക്കും.

എന്നാല്‍ മറ്റ് ചിലപ്പോള്‍ സോഷ്യല്‍ മീഡിയ വലിയ തലവേദനയാണ് താരങ്ങള്‍ക്ക് സമ്മാനിക്കാറുള്ളത്. താരങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങളും ട്രോളുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിരന്തരം നിറയാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ട്രോളുകളുടെ ഇരയായി മാറിയിരിക്കുകയാണ് യുവനടി മൃണാല്‍ ഠാക്കൂർ. സമീപകാലത്ത് ബോളിവുഡില്‍ ശക്തമായ സാന്നിധ്യമായി മാറിയ നടിയാണ് മൃണാല്‍. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന ജേഴ്‌സിയാണ് മൃണാല്‍ നായികയാകുന്ന പുതിയ ചിത്രം. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് മൃണാല്‍. ഇതിന്റെ ഭാഗമായി എത്തിയ താരം ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ മൃണാലിനെതിരെ തിരിഞ്ഞിരിക്കുന്നത്.

ചുവന്ന നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് മൃണാല്‍ ധരിച്ചിരിക്കുന്നത്. അടിപൊളി ലുക്കിലാണ് താരം എത്തിയത്. പക്ഷെ ഷര്‍ട്ടിന്റെ അടിവശത്തെ ബട്ടന്‍സുകള്‍ ഇടാതെ താരം എത്തിയതാണ് സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളെ ചൊടിപ്പിച്ചത്. താരത്തിന്റെ ഈ ലുക്കിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും അധിക്ഷേപങ്ങളുമായി എത്തിയിരിക്കുന്നത്.

പാന്റിന്റെ പോക്കറ്റില്‍ കൈ ഇടാതെ ഷര്‍ട്ട് പിടിച്ചുവെക്കുവെന്നായിരുന്നു ഒരാളുടെ കമന്റ്. തിരക്കിനിടയില്‍ ഷര്‍ട്ടിന്റെ ബട്ടന്‍സിടാന്‍ മറന്നു പോയോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എന്നാല്‍ ചിലര്‍ താരത്തിന് പിന്തുണയുമായി എത്തി. മൃണാലിന്റെ ലുക്ക് സ്റ്റൈലായിട്ടുണ്ടെന്നും തനിക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം മൃണാലിനുണ്ടെന്നും അവര്‍ പറയുന്നു.

തെലുങ്ക് ചിത്രം ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണ് ചിത്രം. തെലുങ്കില്‍ നാനിയിരുന്നു നായക വേഷത്തിലെത്തിയത്. ശ്രദ്ധ ശ്രീനാഥ് അവതരിപ്പിച്ച നായിക വേഷമാണ് ഹിന്ദിയില്‍ മൃണാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ചിത്രത്തിന്റെ ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/17828/actress-mrinal-thakur-has-now-become-a-victim-of-social-media-trolls)