---
title: "#ParvathiThiruvoth | സുഹൃത്തുക്കൾ ഇല്ലായിരുന്നെങ്കിൽ ഞാനും അങ്ങനെ ചെയ്തേനെ; തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്"
english_title: "#Iwould #done #same #without #my #friends #ParvathiThiruvoth #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/178208/iwould-done-same-without-my-friends-parvathithiruvoth-openup"
published_at: "2024-01-20T13:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab7b536fb3c_parvathi_1.jpg"
keywords: []
---

# #ParvathiThiruvoth | സുഹൃത്തുക്കൾ ഇല്ലായിരുന്നെങ്കിൽ ഞാനും അങ്ങനെ ചെയ്തേനെ; തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്

> **Lead Summary:** സിനിമാ താരങ്ങൾക്കിടയിലെ കോസ്മെറ്റിക് സർജറി സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കോടികൾ മുടക്കി മുഖത്ത് മാറ്റം വരുത്തുന്ന താരങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയരായിട്ടുണ്ട്. സിനിമാ താരങ്ങൾക്കിടയിലെ കോസ്മെറ്റിക് സർജറികളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി പാർവതി തിരുവോത്ത്. നമ്മുടെ ബോഡി മാറുമ്പോൾ വയസായല്ലോ എന്ന് ചോദിക്കുന്നത് ഒരു പ്രവണതയാണ്. വയസാകുന്നത് കൊണ്ടാണല്ലോ ജീവനോടെ ഉള്ളത്. അത് കേൾക്കുമ്പോഴോ അതെന്നെ ബാധിക്കില്ല.

## Article Content

സിനിമാ താരങ്ങൾക്കിടയിലെ കോസ്മെറ്റിക് സർജറി സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കോടികൾ മുടക്കി മുഖത്ത് മാറ്റം വരുത്തുന്ന താരങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയരായിട്ടുണ്ട്. സിനിമാ താരങ്ങൾക്കിടയിലെ കോസ്മെറ്റിക് സർജറികളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി പാർവതി തിരുവോത്ത്. നമ്മുടെ ബോഡി മാറുമ്പോൾ വയസായല്ലോ എന്ന് ചോദിക്കുന്നത് ഒരു പ്രവണതയാണ്. വയസാകുന്നത് കൊണ്ടാണല്ലോ ജീവനോടെ ഉള്ളത്. അത് കേൾക്കുമ്പോഴോ അതെന്നെ ബാധിക്കില്ല.

എന്റെ ചെറിയ നരകൾ നല്ലൊരു ജീവിതം നയിച്ചതിന്റെ തെളിവാണ്. എന്റെ സുഹൃത്തുക്കൾ ഇല്ലായിരുന്നെങ്കിൽ ഞാനും എന്തെങ്കിലുമൊക്കെ ചെയ്തേനെ. തെറാപ്പിയും എന്നെ സഹായിച്ചിട്ടുണ്ട്. നമ്മുടെ ശരീരം ട്രോമ സ്റ്റോർ ചെയ്യുന്നുണ്ട്. ചിലർ കോസ്മെറ്റിക് സർജറികൾ ചെയ്യുന്നതിന് കാരണം അവർക്ക് ഔട്ട് വേർഡ് ഇൻ പ്രോസസ് എളുപ്പമായതാവും. എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ ഹൃദയം ഹീൽ ചെയ്യപ്പെ‌ടുന്നുണ്ടാകും. കോസ്മെറ്റിക് സർജറികൾ ചെയ്യുമ്പോൾ അഭിനേതാക്കൾ തമ്മിൽ സാമ്യത തോന്നുന്നു എന്നതിൽ ആശങ്കയുണ്ടെന്നും പാർവതി വ്യക്തമാക്കി.

എന്റെ ഭാവങ്ങൾ വേറൊരാൾക്ക് ചെയ്യാൻ പറ്റില്ലെന്ന ഉറപ്പുണ്ടായത് അതെന്റെ മുഖം ആയത് കൊണ്ടാണ്. ഇപ്പോൾ നടക്കുന്ന ക്ലോണിം​ഗിനോട് താൽപര്യമില്ല. അതേസമയം കോസ്മെറ്റിക് സർജറി ചെയ്തവരെ ജഡ്ജ് ചെയ്യാൻ താനാളല്ലെന്നും പാർവതി വ്യക്തമാക്കി. അവരെന്തിലൂടെയാണ് കടന്ന് പോയതെന്ന് എനിക്ക് അറിയില്ലെന്ന് നടി ചൂണ്ടിക്കാട്ടി. സൗഹൃദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും നടി സംസാരിച്ചു. സിസ്റ്റർ ഹുഡ് ട്രെെബ് എന്നതിനപ്പുറത്തേക്ക് ഇപ്പോഴത് കടന്നു. വൈറ്റമിനും മിനറൽസും ദേഹത്തിന് വേണ്ട പോലെ നമ്മുടെ മനസിന് അർഹതപ്പെട്ട കാര്യമാണ് ഇങ്ങനത്തെ കംപാനിയൻഷിപ്പ്.

വളരെയധികം ബൗണ്ടറികൾ പഠിപ്പിക്കുന്നത് ഈ സൗഹൃദങ്ങളാണ്.ആരോ​ഗ്യകരമായ ബൗണ്ടറികളുള്ളതായിരിക്കണം സ്നേഹം. സ്ഥിരം കാണുന്ന ഭാര്യ ഭർത്താവ് കംപാനിയൻഷിപ്പ് അല്ലാതെ എനിക്ക് ഏറ്റവും കൂടുതൽ അറിയുന്നത് സൗഹൃദത്തിലൂടെയുള്ള കംപാനിയൻഷിപ്പാണ്. ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് മറച്ച് വെക്കാതെ എന്റെ മുമ്പിൽ കൊണ്ട് വെക്കണം. പ്രശ്നം ഒരു വശത്തുണ്ട് പക്ഷെ ഞങ്ങൾ നിന്റെ കൂടെയുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇന്ന് ‍ഞാൻ പറയുന്നതിനെ എതിർത്താൽ അം​ഗീകരിക്കുന്നതിന് പകരം അതിനെ ചലഞ്ച് ചെയ്യാനുള്ള സ്പേസ് എനിക്കുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്ന് എനിക്ക് വേണ്ടത് എനിക്ക് ഞാനായി നിൽക്കാൻ അനുവദിക്കണമെന്ന് മാത്രമാണെന്നും പാർവതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/178208/iwould-done-same-without-my-friends-parvathithiruvoth-openup)