---
title: "#GPandGopika | വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; വിവാഹതീയ്യതി അറിയിച്ച് ജിപിയും ഗോപികയും"
english_title: "#wedding #only #days #away #GP #Gopika #announcing #weddingdate"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178173/wedding-only-days-away-gp-gopika-announcing-weddingdate"
published_at: "2024-01-20T11:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6927de3ef_gpg_3.jpg"
keywords: []
---

# #GPandGopika | വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; വിവാഹതീയ്യതി അറിയിച്ച് ജിപിയും ഗോപികയും

> **Lead Summary:** ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയവരാന് ജിപിയും ഗോപികയും. വിവാഹനിശ്ചയം നടത്തിയതിന് ശേഷമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും ഗോപികയും വിവാഹിതരാവുകയാണെന്ന കാര്യം പുറംലോകം അറിയുന്നത്. ഒടുവില്‍ വിവാഹത്തീയ്യതിയടക്കം പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. ഷൂട്ടും ഷോപ്പിങ്ങുമൊക്കെ എല്ലാംകൂടി ഒരുമിച്ച് ഞങ്ങള്‍ ഇങ്ങനെ മാനേജ് ചെയ്തു കൊണ്ടിരിക്കുകയാണ്. കസിന്‍സൊക്കെ ഉണ്ട്, ഒരുമിച്ചാണ് ഞങ്ങളുടെ ഷോപ്പിംഗ്.

## Article Content

ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയവരാന് ജിപിയും ഗോപികയും. വിവാഹനിശ്ചയം നടത്തിയതിന് ശേഷമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും ഗോപികയും വിവാഹിതരാവുകയാണെന്ന കാര്യം പുറംലോകം അറിയുന്നത്. ഒടുവില്‍ വിവാഹത്തീയ്യതിയടക്കം പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. ഷൂട്ടും ഷോപ്പിങ്ങുമൊക്കെ എല്ലാംകൂടി ഒരുമിച്ച് ഞങ്ങള്‍ ഇങ്ങനെ മാനേജ് ചെയ്തു കൊണ്ടിരിക്കുകയാണ്. കസിന്‍സൊക്കെ ഉണ്ട്, ഒരുമിച്ചാണ് ഞങ്ങളുടെ ഷോപ്പിംഗ്.

ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണത്തിന്റെ പ്രിപ്പറേഷന്‍സ് എന്തായി എന്നാണ്. അതിപ്പോള്‍ ഫാമിലിയോ ഫ്രണ്ട്‌സോ മാത്രമല്ല, അല്ലാതെ പുറത്ത് നിന്ന് കാണുന്നവരും അങ്ങനെ തന്നെയാണ് ചോദിക്കുന്നതെന്ന് ഗോപിക പറയുന്നു. കല്യാണം കഴിയുന്നതിന് മുന്‍പെങ്കിലും എല്ലാവരെയും ക്ഷണിച്ചു തീരുമോ എന്നറിയില്ല. പേപ്പറുകളില്‍ വിളിക്കാനുള്ളവരുടെ പേരുകള്‍ തയ്യാറാക്കിയതും വീട്ടിലെ പ്ലാനിങ്ങുകളും ജിപി വീഡിയോയില്‍ കാണിച്ചു. പിന്നെ സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ്ങ് തകൃതിയായി പോകുന്നത് കൊണ്ട് ഗോപികയും താനും കാണുന്നത് തന്നെ ചുരുക്കമാണ്.

പക്ഷേ എന്റെ പരിപാടികളെല്ലാം തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിന്റെ മെയിന്‍ കാര്യമെന്ന് പറയുന്നത് അച്ചടക്കമാണെന്ന് പറഞ്ഞ ജിപി രണ്ട് കുടുംബത്തില്‍ നിന്നുമുള്ള കുസൃതികളുടെ നിമിഷമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. രണ്ടു ഫാമിലിയും ഒന്നിച്ചുള്ള ഈ ഓര്‍ഗനൈസിംഗ് പരിപാടി ശരിക്കും ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഒരുമിച്ചുള്ള നിമിഷങ്ങളും ഇടക്കുള്ള ചെറിയ തമാശകളും, ഒന്നിച്ചുള്ള ഫുഡ് അടിയും ഒക്കെ ആസ്വദിക്കുകയാണ്. നിങ്ങളും ഇതിന്റെ ഭാഗമാണ് .

കാരണം ഞങ്ങളുടെ നിശ്ചയം കഴിഞ്ഞ നാള്‍ മുതല്‍ ഞങ്ങളുടെ പേരില്‍ ഒരുപാട് അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുന്നതുംഞങ്ങളെ കുറിച്ചുള്ള ചെറിയ കാര്യങ്ങളും വ്‌ലോഗുകളും ഷെയര്‍ ചെയ്തതും കണ്ടു. അത് നിങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷമാണ്. മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളും ഞങ്ങളുടെ കൂടെയുണ്ടാകണം.  ഞങ്ങളുടെ ആഘോഷങ്ങള്‍ എല്ലാം എത്രയും പെട്ടെന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പെട്ടെന്ന് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.  ഇത്രയും കാലം നിങ്ങളുടെ സപ്പോര്‍ട്ടും അനുഗ്രഹവും ഒക്കെ ഉണ്ടായിരുന്നു. ഇനി മുന്നോട്ടും അതുപോലെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഈ വരുന്ന ജനുവരി 28 ആം തീയതിയാണ് തങ്ങളുടെ വിവാഹമെന്നാണ് ജിപിയും ഗോപികയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/178173/wedding-only-days-away-gp-gopika-announcing-weddingdate)