---
title: "ഗ്ലാമര്‍ ഫോട്ടോകളുമായി മോഹന്‍ലാല്‍ നായിക ചിത്രങ്ങള്‍ വൈറല്‍ "
english_title: "Fans will not forget the heroine of Mohanlal's Hello. Hello is a 2007 film written and directed by Rafi McCartney"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1781/fans-will-not-forget-the-heroine-of-mohanlals-hello-hello-is-a-2007-film-written-and-directed-by-rafi-mccartney"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc8a7c871040_hello2.jpg"
keywords: []
---

# ഗ്ലാമര്‍ ഫോട്ടോകളുമായി മോഹന്‍ലാല്‍ നായിക ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** മോഹന്‍ലാല്‍ നായകനായ ഹലോയിലെ നായികയെ മറക്കാന്‍ ഇടയില്ല ആരാധകര്‍ . റാഫി മെക്കാര്‍ട്ടിന്റെ രചനയിലും സംവിധാനത്തിലും 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ .

## Article Content

മോഹന്‍ലാല്‍ നായകനായ ഹലോയിലെ നായികയെ മറക്കാന്‍ ഇടയില്ല ആരാധകര്‍ . റാഫി മെക്കാര്‍ട്ടിന്റെ രചനയിലും സംവിധാനത്തിലും 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ .

നായികയായെത്തിയ പാര്‍വതി മില്‍ട്ടണ്‍ മലയാളികള്‍ക്കും ഏറെ  സുപരിചിതയാണ്. പാര്‍വ്വതിയുടെ പുത്തന്‍ മേക്ക് ഓവറിലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പാര്‍വതി നിരവധി തെലുങ്ക് ചിത്രങ്ങളിലും തമിഴ് സിനിമകളിലും അഭിനയിച്ചു.

അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്‌സിയിലും.അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്.

മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. ഇപ്പോള്‍ മോഡിലിംഗ് രംഗത്ത് സജീവമാണ് താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/1781/fans-will-not-forget-the-heroine-of-mohanlals-hello-hello-is-a-2007-film-written-and-directed-by-rafi-mccartney)